നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Guinness World Records | 2021ലെ അസാധാരണമായ 5 ഗിന്നസ് ലോക റെക്കോർഡ് നേട്ടങ്ങൾ

  Guinness World Records | 2021ലെ അസാധാരണമായ 5 ഗിന്നസ് ലോക റെക്കോർഡ് നേട്ടങ്ങൾ

  കഴിഞ്ഞ വർഷം സംഭവിച്ച കാര്യങ്ങൾ ഓരോന്നായി നമ്മൾ ഓർത്തുനോക്കാറുണ്ട്. അതിൽ നല്ലതും മോശവും വിചിത്രമായതുമൊക്കെ ഉൾപ്പെടും. അതുപോലെ വിചിത്രമായ ചില ഗിന്നസ് റെക്കോർഡുകളും (Guinness World Records) ഈ വർഷം ചിലർ സ്വന്തമാക്കുകയുണ്ടായി.

  Image: Guinness World Record/Youtube

  Image: Guinness World Record/Youtube

  • Share this:
   ഈ വർഷവും അവസാനിക്കാൻ പോവുകയാണ്. ഒരു നല്ല പുതുവർഷത്തിന് (New Year) വേണ്ടി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ വർഷം സംഭവിച്ച കാര്യങ്ങൾ ഓരോന്നായി നമ്മൾ ഓർത്തുനോക്കാറുണ്ട്. അതിൽ നല്ലതും മോശവും വിചിത്രമായതുമൊക്കെ ഉൾപ്പെടും. അതുപോലെ വിചിത്രമായ ചില ഗിന്നസ് റെക്കോർഡുകളും (Guinness World Records) ഈ വർഷം ചിലർ സ്വന്തമാക്കുകയുണ്ടായി. അസാധാരണമായ ആ റെക്കോർഡ് നേട്ടങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

   കുറഞ്ഞ സമയത്തിനുള്ളിൽ 10 സർജിക്കൽ മാസ്കുകൾ ധരിച്ചതിനുള്ളറെക്കോർഡ്

   കോവിഡ്-19 (COVID-19) വ്യാപിച്ചപ്പോൾ ലോകമെമ്പാടുമുള്ളവർക്ക് മാസ്കും നിർബന്ധമാക്കേണ്ടി വന്നു. മാസ്ക്ക് ഉപയോഗിച്ച് വളരെ വിചിത്രമായ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോർജ്ജ് പീൽ എന്ന യുകെ സ്വദേശി. വെറും 7.35 സെക്കൻഡിൽ 10 സർജിക്കൽ മാസ്കുകൾ ധരിച്ച് തന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർഡു പുസ്തകത്തിൽകുറിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.


   ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രൊഫഷണൽ ബോഡിബിൽഡർ

   വലിപ്പവും ശക്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തെളിയിച്ചുകൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ വ്യക്തിയാണ് പ്രതിക് മോഹിതെ. ഉയരമുള്ളവർക്ക് മാത്രമുള്ളതല്ല ബോഡി ബിൽഡിംഗ് എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഈ താരം. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രൊഫെഷണൽ ബോഡിബിൽഡർ എന്ന റെക്കോർഡിലൂടെ ഈ വർഷംപ്രതിക് ഗിന്നസ് ബുക്കിൽ ഇടം നേടി.   ഇലക്ട്രിക് ഫാനുകളുടെ കറക്കം നാവുപയോഗിച്ച് നിർത്തി സോ എല്ലിസ്!

   വേഗത്തിൽ കറങ്ങുന്ന ഫാനിന്റെ അടുത്തേയ്ക്ക് ചെല്ലുന്നത് പോലും അപകടകരമാണെന്ന് കരുതുന്ന നമ്മളെ, കറങ്ങുന്ന ഇലക്ട്രിക് ഫാനിന്റെ ബ്ലേഡുകൾ നാവുപയോഗിച്ച് നിർത്തി അമ്പരപ്പിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിയായ സോ എല്ലിസ്. വളരെ വേഗത്തിൽ കറങ്ങുന്ന രണ്ട് ടേബിൾ ഫാനുകളുടെ കറക്കം 32 തവണ നാവുപയോഗിച്ച് മാറി മാറി നിർത്തിയാണ് സോ എല്ലിസ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്.   ഏറ്റവും കൂടുതൽ സമയം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു നിർത്തിയതിനുള്ളറെക്കോർഡ്

   നമുക്ക് എത്ര നേരം വെള്ളത്തിൽ ശ്വാസം പിടിച്ച് നില്ക്കാൻ സാധിക്കും ? ക്രൊയേഷ്യയിൽ നിന്നുള്ള 56കാരൻ ഏറ്റവും കൂടുതൽ സമയം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചുനിർത്തിയതിനുള്ള റെക്കോർഡ് സ്വന്തമാക്കി. അദ്ദേഹത്തിന്റെ തന്നെ മുൻ റെക്കോർഡായ 34 സെക്കന്റ് സമയം തിരുത്തി കുറിച്ചുകൊണ്ടാണ് പുതിയ റെക്കോർഡ്. 24 മിനിറ്റ് 37 സെക്കൻഡ് നേരം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു നിന്നുകൊണ്ടാണ് ബുദിമിർ സോബത് പുതിയ ലോക റെക്കോർഡ് നേടിയിരിക്കുന്നത്. റെക്കോർഡിൽ നിന്ന് ലഭിച്ച മീഡിയ സ്പേസ് ഓട്ടിസത്തെക്കുറിച്ച് അവബോധം വളർത്താൻ ഉപയോഗിക്കണമെന്ന് സോബത് ആഗ്രഹിക്കുന്നു.

   ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കത്തിനുള്ള റെക്കോർഡ്

   അസാധാരണമായ റെക്കോർഡുകളുടെ പട്ടികയിൽ അവസാനത്തേത് ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കത്തിന്റെ റെക്കോർഡാണ്. ഇത് സ്വന്തമാക്കിയിരിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നുള്ള നെവിൽ ഷാർപ്പ് എന്നയാളാണ്. ഒരു ഡ്രില്ലിനേക്കാൾ ഉച്ചത്തിൽ ഏമ്പക്കം വിടുമെന്ന് അവകാശപ്പെടുന്ന നെവില്ലിന്റെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽ ആണ്.109.9 ഡെസിബെൽ എന്ന മുൻ റെക്കോർഡ് തകർത്താണ് ഈ 45 വയസ്സുകാരൻ പുതിയ റെക്കോർഡ് കരസ്ഥമാക്കിയത്.


   Also Read- Food Experiment | പുഴുക്കലരി കൊണ്ടുണ്ടാക്കിയ ഇഡ്ഡലിയ്ക്കും ദോശയ്ക്കും രുചി കൂടുതലാണോ? രസകരമായ ഒരു ഭക്ഷണ പരീക്ഷണം

   Published by:Rajesh V
   First published: