ലണ്ടന്‍: ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമായ നേഹ ജോർജാണ് മരിച്ചു. ഓസ്ട്രേലിയയിലെ മലയാളി കുടുംബത്തിലേക്ക് വിവാഹിതയായ നേഹ, അവിടേക്ക് പോകാനിരിക്കെയാണ് മരിച്ചത്.
ശനിയാഴ്ച ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുന്നോടിയായി യാത്രയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു നേഹ ജോർജ്. സുഹൃത്തുക്കളെ കണ്ട് യാത്ര പറഞ്ഞ ശേഷം താമസസ്ഥലത്ത് മടങ്ങിയെത്തിയ നേഹ വീട്ടിൽവെച്ചാണ് കുഴഞ്ഞു വീണ് മരിച്ചത്.
ഓസ്ട്രേലിയയിലേക്കു പോകുന്നതിന് മുന്നോടിയായുള്ള ഷോപ്പിങ്ങിനും സുഹൃത്തുക്കളെ കണ്ട് യാത്ര പറയുന്നതിനുമായാണ് നേഹ ജോർജ് വീട്ടിൽനിന്ന് പുറത്തുപോയത്. തിരികെയെത്തിയ നേഹ ഫ്രഷാകാൻവേണ്ടി കുളിമുറിയിൽ കയറി. ഏറെ സമയം കഴിഞ്ഞിട്ടും കുളിമുറിയിൽനിന്ന് പുറത്ത് ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് നേഹയുടെ മരണം. ഓസ്‌ട്രേലിയില്‍ ജീവിക്കുന്ന ബിന്നില്‍ ബേബിയാണ് നേഹയുടെ ഭര്‍ത്താവ്.
നേരത്തെ ബ്രിട്ടനിലെ ലീഡ്സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർത്ഥിനി കാറിടിച്ചു മരിച്ചെന്ന വാർത്ത പുറത്തുവന്നിരുന്നു. തിരുവനന്തപുരം മംഗലപുരം തോന്നക്കൽ പാട്ടത്തിൻകര സ്വദേശി ആതിര അനിൽ കുമാർ (25) ആണ് മരിച്ചത്.
Also Read- ബ്രിട്ടനിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു
ബുധനാഴ്ച രാവിലെ യു.കെ സമയം 8.30ന് ബസ് സ്റ്റോപ്പിൽ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ബസ് സ്റ്റോപ്പിന് പിന്നിലെ നടപ്പാതയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ആതിര സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആതിരക്കൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.