വില്‍നിയസ് (ലിത്വാനിയ): കോവിഡ്-19 ബാധയെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കുളിമുറിയില്‍ പൂട്ടിയിട്ടു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയിലാണ് സംഭവമെന്ന് Daily Mail റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ച ചൈനീസ് സ്വദേശിനിയുമായി ഭാര്യ ഇടപഴകിയതാണ് ഭര്‍ത്താവില്‍ സംശയമുയര്‍ത്തിയത്. കുളിമുറിയില്‍ അകപ്പെട്ട ഭാര്യ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
ഫോണിലൂടെ ഡോക്ടറുടെ ഉപദേശം തേടിയ ശേഷമാണ് താന്‍ ഭാര്യയെ പൂട്ടിയിട്ടതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. വൈറസ് പകരാതിരിക്കാന്‍ ഡോക്ടർ നിർദ്ദേശിച്ച പ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും അയാൾ പറഞ്ഞു.
ഭാര്യയെ പിന്നീട് പരിശോധനക്ക് വിധേയയാക്കി രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം, ഭര്‍ത്താവിനെതിരെ പരാതിപ്പെടാന്‍ ഭാര്യ തയാറായിട്ടില്ലയ
ചൈനീസ് സ്വദേശിയോട് സംസാരിച്ചത് കാരണം തനിക്ക് വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് ഭാര്യ ഭര്‍ത്താവിനോടും മക്കളോടും പറഞ്ഞിരുന്നുവെന്ന് പൊലീസ് വക്താവ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.