• HOME
 • »
 • NEWS
 • »
 • world
 • »
 • ഏത് വിഷയത്തിലും മാസ്റ്ററാകാൻ മൂന്ന് എളുപ്പ വഴികൾ ഉണ്ടെന്ന് നൊബേൽ സമ്മാനജേതാവ്

ഏത് വിഷയത്തിലും മാസ്റ്ററാകാൻ മൂന്ന് എളുപ്പ വഴികൾ ഉണ്ടെന്ന് നൊബേൽ സമ്മാനജേതാവ്

ഒരിക്കലും പ്രായപൂർത്തിയായ ഒരാൾക്ക് വേണ്ടിയല്ല ആ കുറിപ്പ് തയ്യാറാക്കേണ്ടത്, ഒരു എട്ടു വയസുകാരന് വേണ്ടിയായിരിക്കണം.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  'എല്ലാ വിഷയവും അറിയുക, ഒരു വിഷയത്തിൽ മാസ്റ്ററായിരിക്കുക' എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ, എല്ലാ വിഷയത്തിലും മാസ്റ്ററാകാൻ ഒരു എളുപ്പവഴി പറഞ്ഞു തരികയാണ് നൊബേൽ സമ്മാനജേതാവ്. ഭൗതികശാസ്ത്രത്തിന് നൊബേൽ നേടിയ റിച്ചാർഡ് ഫേമാൻ ആണ് 'എന്തെങ്കിലും അറിയുക' എന്നതിന്‍റെയും 'എന്തിന്‍റെയെങ്കിലുമൊക്ക പേര് അറിഞ്ഞിരിക്കുക' എന്നതിന്‍റെയും വ്യത്യാസം വ്യക്തമാക്കുന്നത്. തന്‍റെ വിജയത്തിന്‍റെ കാരണവും അതു തന്നെയാണെന്ന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ പറയുന്നു.

  ഫേമാൻ ടെക്നിക് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് വിഷയങ്ങളെ ആഴത്തിലും വേഗത്തിലും പഠിക്കാൻ സഹായിക്കുന്നു. വിഷയം, ഉളളടക്കം, എന്നതൊന്നും ഇതിന് വിഷയമല്ല. എന്തു വേണമെങ്കിലും ഇവിടെ തെരഞ്ഞെടുക്കാം. അവിശ്വസനീയമായ വിധത്തിൽ എളുപ്പമായ ചില വഴികളാണ് ഇദ്ദേഹം പരിചയപ്പെടുത്തുന്നത്. ഒരിക്കലും പ്രായപൂർത്തിയായ ഒരാൾക്ക് വേണ്ടിയല്ല ആ കുറിപ്പ് തയ്യാറാക്കേണ്ടത്, ഒരു എട്ടു വയസുകാരന് വേണ്ടിയായിരിക്കണം.

  ഒന്നാമത്തെ പടി: നമ്മൾ പഠിക്കാനാഗ്രഹിക്കുന്ന വിഷയം തെരഞ്ഞെടുക്കുക

  ഒരു പേപ്പർ എടുത്ത് നമ്മൾ പഠിക്കാനാഗ്രഹിക്കുന്ന വിഷയത്തിന്‍റെ തലക്കെട്ട് ആ പേപ്പറിൽ എഴുതുക. ഒരു കുഞ്ഞിനെ പഠിപ്പിക്കുകയാണെങ്കിൽ
  എങ്ങനെയാണ് തയ്യാറെടുക്കുക, അതുപോലെ. അത്യാവശ്യത്തിന് പദസമ്പത്തുള്ള ഒരു കുഞ്ഞിനോട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലാക്കുന്ന കുഞ്ഞിനെ വേണം പഠിപ്പിക്കാൻ. ചില ആളുകൾ സംഭാഷണത്തിനിടയിൽ കടുകട്ടി വാക്കുകൾ ഉപയോഗിക്കുന്നത് കാണാം. എന്തെങ്കിലും മനസിലാകാത്ത സാഹചര്യങ്ങളിലാണ് ഇങ്ങനെ ചെയ്യുക. എന്നാൽ, ഇതുകൊണ്ട് നമ്മൾ നമ്മളെ തന്നെയാണ് സ്വയം വിഡ്ഢികളാക്കുന്നത്. നമ്മൾക്ക് എന്താണ് മനസിലാകാത്തതെന്ന് നമുക്ക് അറിയാതിരിക്കുമ്പോഴാണ് നമ്മൾ നമ്മളെ തന്നെ സ്വയം വിഡ്ഢികളാക്കുന്നത്.

  ചുരുക്കത്തിൽ ഇത്തരത്തിലുള്ള കടുകട്ടി വാക്കുകൾ ഉപയോഗിക്കന്നതിലൂടെ നമ്മുടെ അറിവില്ലായ്മ മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുത്താതെ കഴിയാൻ കഴിയും. നിങ്ങൾ എന്തെങ്കിലും എഴുതുമ്പോൾ അത് ഒരു കൊച്ചുകുട്ടിക്ക് പോലും മനസിലാകുന്ന വിധത്തിൽ വേണം എഴുതാൻ. മനസിലാകാൻ എളുപ്പമുള്ള ഭാഷയിൽ

  രണ്ടാമത്തെ പടി: വിശകലനം

  നിങ്ങൾ തയ്യാറാക്കിയ കുറിപ്പിലേക്ക് ഒന്നുനോക്കുക. എവിടെയാണ് മുന്നോട്ട് പോകാൻ കഴിയാതെ നിന്നതെന്ന് നോക്കാം. നിങ്ങളുടെ കഴിവുകളുടെ പരിധി എന്താണെന്ന് നോക്കാം. എവിടെയൊക്കെയാണ് തെറ്റുകൾ പറ്റിയതെന്ന് നോക്കി മനസിലാക്കി അത് തിരുത്താം. തിരുത്താനുളളത് തിരുത്തി നിങ്ങളുടെ അറിവിനെ കൂടുതൽ മെച്ചപ്പെടുത്താം.

  മൂന്നാമത്തെ പടി: കൂട്ടിച്ചേർക്കലുകൾ നടത്തി കൂടുതൽ ലളിതമാക്കുക

  ഇപ്പോൾ നിങ്ങളുടെ കൈയിൽ അത്യവശ്യം നല്ലൊരു കോപ്പി ഉണ്ടായിരിക്കും. ഒന്നുകൂടി അവയെ വിശകലനം നടത്തുക. ആവശ്യമില്ലാത്ത കടുകട്ടി വാക്കുകൾ അതിലില്ലെന്ന് ഉറപ്പു വരുത്തുക. അതിനെ ഒഴുക്കുള്ള ഒരു കഥ പോലെ രൂപപ്പെടുത്തുക. തയ്യാറാക്കിയ കുറിപ്പ് ഉച്ചത്തിൽ വായിക്കുക. വിശദീകരണം ലളിതമല്ലെന്ന് തോന്നുകയാണെങ്കിൽ അല്ലെങ്കിൽ സംശയം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവിടെ നിങ്ങൾ കുറച്ചുകൂടി ഒന്ന് അദ്ധ്വാനിക്കേണ്ടി വരും.

  നാലാമത്തെ പടി: അയച്ചു കൊടുക്കുക

  എല്ലാം തയ്യാറാക്കി കഴിഞ്ഞാൽ നമ്മൾ കണ്ടെത്തിയ ആ എട്ടു വയസുകാരന്/കാരിക്ക് ഇത് അയച്ചു നൽകുക. അവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാകുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു എന്നു തന്നെയാണ് അതിന്‍റെ അർത്ഥം.

  First published: