• HOME
  • »
  • NEWS
  • »
  • world
  • »
  • Giraffe Attack | ജിറാഫിന്റെ ആക്രമണത്തിൽ ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ

Giraffe Attack | ജിറാഫിന്റെ ആക്രമണത്തിൽ ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ

16 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ബുധനാഴ്ചയാണ് ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ മേഖലയിൽ വെച്ച് കൊല്ലപ്പെട്ടത്.

  • Share this:
ദക്ഷിണാഫ്രിക്കയിൽ ജിറാഫിൻെറ ആക്രമണത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജീവിയായ ജിറാഫ്. സാധാരണഗതിയിൽ ജിറാഫ് ആക്രമണകാരിയല്ല. അത്യപൂ‍ർവമായാണ് ഇവ ആക്രമിക്കാറുള്ളതെന്ന് വിദഗ്ദ‍ർ പറയുന്നു. എന്നാൽ ഇവിടെ പിഞ്ചുകുഞ്ഞിനെ ചവിട്ടിക്കൊല്ലുകയാണ് ചെയ്തത്. 16 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ബുധനാഴ്ചയാണ് ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ മേഖലയിൽ വെച്ച് കൊല്ലപ്പെട്ടത്.

തുറമുഖ നഗരമായ ഡർബനിൽ നിന്ന് 270 കിലോമീറ്റർ (168 മൈൽ) വടക്കുകിഴക്കുള്ള ഒരു ഗെയിം ഫാമിൽ വെച്ചാണ് ആക്രമണം നടന്നത്. പോലീസ് വക്താവ് എൻകോബൈൽ ഗ്വാലയാണ് വാ‍ർത്താ ഏജൻസിയായ എഎഫ്‍പിക്ക് സംഭവവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ നൽകിയത്. ഹ‍്‍ലുഹ‍്ൽവെ എന്ന പ്രദേശത്തുള്ള കുലേനി ഫാമിൽ വെച്ച് 25കാരിയായ അമ്മയെയും 16 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമാണ് ജിറാഫ് ആക്രമിച്ചത്.

കുട്ടിയെയും അമ്മയെയും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ കുഞ്ഞിൻെറ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്മ ഇപ്പോഴും ഗുരുതരവാസ്ഥയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ജിറാഫ് മനുഷ്യരെ ആക്രമിക്കാറില്ല.

സ്കൂൾ ബസ്സിൽ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തി

ഭീതി പടർത്തുന്ന മറ്റൊരു സംഭവത്തിൽ സ്കൂൾ ബസ്സിനുള്ളിൽ കണ്ടെത്തിയത് ഭീമൻ പെരുമ്പാമ്പിനെ. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് നിർത്തിയിട്ടിരുന്ന സ്കൂളിൽ ബസ്സിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുത്തത്. റായ് ബറേലിയിലെ റയാൻ പബ്ലിക് സ്കൂളിന്റെ ബസ്സിലാണ് പാമ്പിനെ കണ്ടെത്തിയത്.

ഞായറാഴ്ച്ച സ്കൂൾ അവധിയായതിനാൽ കുട്ടികളാരും ബസ്സിൽ ഉണ്ടായിരുന്നില്ല. ബസ് ഡ്രൈവറുടെ ഗ്രാമത്തിലായിരുന്നു ബസ് പാർക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നാകാം പെരുമ്പാമ്പ് ബസ്സിൽ കയറിയതെന്നാണ് കരുതുന്നത്.

ബസ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയ ഉടനെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും മജിസ്ട്രേറ്റ് അടക്കമുള്ളവരും സ്ഥലത്തെത്തി. ഇവരുടെ സാന്നിധ്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി പുറത്തെടുത്തു.

ബസ്സിനുള്ളിൽ നിന്ന് കൂറ്റൻ പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ബസ്സിലെ തറയിൽ നിന്നും ബസ്സിനുള്ളിലേക്ക് കടന്ന നിലയിലായിരുന്നു പെരുമ്പാമ്പ്. ഇവിടെ നിന്നും വലിയ കയറുകെട്ടി വലിച്ചാണ് ഉദ്യോഗസ്ഥർ പാമ്പിനെ പുറത്തെടുത്തത്.

Also read : യുകെ പാർലമെന്റിനെ അഭിസംബോധന ചെയ്ത ഐഡ റോബോട്ട്; ലോകത്തിലെ ആദ്യ അൾട്രാ റിയലിസ്റ്റിക് റോബോട്ട് ആർട്ടിസ്റ്റ്

പിടികൂടിയ പെരുമ്പാമ്പിനെ ദാൽമൂ കാട്ടിലേക്ക് തുറന്നുവിട്ടു. 80 കിലോഗ്രാം ഭാരവും പതിനൊന്നര അടി നീളവുമുള്ള പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

ആടുകൾ ധാരാളമായി എത്തിയിരുന്ന സ്ഥലത്താണ് ബസ്സ് പാർക്ക് ചെയ്തിരുന്നത്. ഇരപിടിക്കാനായാണ് പാമ്പ് ഇവിടെ എത്തിയതെന്നാണ് കരുതുന്നത്.

മധ്യപ്രദേശിലെ ദാതിയയിൽ വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂർഖനെ കണ്ടെത്തിയിരുന്നു. പുസ്തകങ്ങൾ പുറത്തെടുക്കാൻ ബാഗ് തുറന്നപ്പോൾ ബാഗിനുള്ളിൽ എന്തോ ഉണ്ടെന്ന് സംശയം തോന്നിയ വിദ്യാർഥി ഇക്കാര്യം ടീച്ചറെ അറിയിക്കുകയും അവരുടെ സഹായത്തോടെ പാമ്പിനെ ബാഗിൽ നിന്ന് പുറത്തെടുക്കുകയും ആയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്.
Published by:Amal Surendran
First published: