നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Hoshinoya Hotel | കോവിഡിനെ പേടിക്കാതെ ഭക്ഷണം കഴിക്കാം; താഴികക്കുട മാതൃകയിൽ ഇരിപ്പിടങ്ങൾ ഒരുക്കി ജപ്പാനിലെ റെസ്റ്റോറന്റ്

  Hoshinoya Hotel | കോവിഡിനെ പേടിക്കാതെ ഭക്ഷണം കഴിക്കാം; താഴികക്കുട മാതൃകയിൽ ഇരിപ്പിടങ്ങൾ ഒരുക്കി ജപ്പാനിലെ റെസ്റ്റോറന്റ്

  പരമ്പരാഗത ക്ലാസിക് ആശയത്തിലൂന്നി ആധുനിക ശൈലികളുമായി സംയോജിപ്പിച്ചുള്ള ഈ തീന്‍മേശയിലെ സത്കാരം ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും ആളുകള്‍ക്ക് നല്‍കുക.

  japan-

  japan-

  • Share this:
   ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാന്‍ തങ്ങളുടെ പൂര്‍വ്വികരുടെ പാരമ്പര്യങ്ങളെ പുതിയ സാങ്കേതികവിദ്യകളുമായി സമര്‍ത്ഥമായി യോജിപ്പിച്ച് പലപ്പോഴും ലോകത്തെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ ജപ്പാന്റെ (Japan) തലസ്ഥാനമായ ടോക്കിയോയിലെ (Tokyo) ഒരു റെസ്റ്റോറന്റ് തങ്ങളുടെ ഉപഭോക്താക്കളെ കോവിഡ് 19ല്‍ (Covid 19) നിന്ന് സംരക്ഷിക്കുന്നതിനും നിലവിലെ പകര്‍ച്ചവ്യാധി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി മനോഹരവും വ്യത്യസ്തവുമായ തീന്‍മേശകളാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ക്ലാസിക് ആശയത്തിലൂന്നി ആധുനിക ശൈലികളുമായി സംയോജിപ്പിച്ചുള്ള ഈ തീന്‍മേശയിലെ സത്കാരം ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും ആളുകള്‍ക്ക് നല്‍കുക. ജപ്പാനിലെ ഒരു പാരമ്പര്യ ശില്‍പ്പി നിര്‍മ്മിച്ച ഒരു കൂറ്റന്‍ പരമ്പരാഗത വിളക്കിന്റെ കീഴിലെ ചെറു വെളിച്ചത്തില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ തന്നെ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് റെസ്റ്റോറന്റിലെ സജ്ജീകരണം.

   കോവിഡിന്റെ ആദ്യകാലത്ത് ലോകത്തെങ്ങുമെന്നതുപോലെ ജപ്പാനിലെ റെസ്റ്റോറന്റുകളും ബാറുകളും ഉള്‍പ്പടെയുള്ള പൊതുയിടങ്ങള്‍ അടച്ചിരുന്നു. ഈ ഭക്ഷണശാലകളും മറ്റും വീണ്ടും തുറന്നപ്പോള്‍, റെസ്റ്റോറന്റിലെത്തുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ സ്‌ക്രീനുകള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കര്‍ട്ടനുകള്‍ പോലുള്ള ആശയങ്ങള്‍ നടപ്പിലാക്കി കോവിഡ് -19 നെതിരായ പരിരക്ഷകള്‍ ഒരുക്കി. എന്നാൽ കോവിഡ് ഭീതിയില്‍ റെസ്റ്റോറന്റുകളില്‍ എത്താന്‍ മടിക്കുന്ന ആളുകളെ തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം നടപ്പിലാക്കി വിജയിച്ചത് ജപ്പാനിലെ ആഡംബര ഹോട്ടല്‍ ശൃംഖലയായ ഹോഷിനോയ ആണ്.

   അതിഥികള്‍ക്കായി തീന്‍മേശയിലെ ഒരു കസേരയ്ക്ക് മുകളിലായി പ്രശസ്തമായ ജാപ്പനീസ് പേപ്പറും മുള-വിളക്കുകളും ചേര്‍ത്തുള്ള ഒരു വലിയ താഴികക്കുടവുമാണ് ഹോഷിനോയ തങ്ങളുടെ ടോക്കിയോയിലെ റെസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്. ഈ താഴിക്കുടത്തിനകത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുക. അതിനാല്‍ കൂടെയുള്ളവരോട് ഒപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനൊടൊപ്പം തന്നെ കൂടെയുള്ളവരോടും മറ്റ് ഉപഭോക്താക്കളോടും സമ്പര്‍ക്കത്തില്‍പ്പെടാതെ ഓരോ വ്യക്തികള്‍ക്കും സ്വകാര്യത ലഭിക്കുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ 'താഴികക്കുടത്തിനും' 102 മീറ്റര്‍ ഉയരവും 75 സെന്റിമീറ്റര്‍ വ്യാസവുമുണ്ട്.

   Also Read- Climate Change | കാലാവസ്ഥാ വ്യതിയാനം: ആഗോള തലത്തിൽ പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്

   റെസ്റ്റോറന്റിലെ ഈ വലിയ താഴികക്കുട വിളക്കുകള്‍ പരമ്പരാഗത ജാപ്പനീസ് നിര്‍മ്മാണ രീതികള്‍ പിന്തുടരുന്ന കോജിമ ഷൗട്ടന്‍ (Kojima Shoten) ആണ് നിര്‍മ്മിച്ചത്. രാജ്യത്തെ മുന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ക്യോട്ടോ (Kyoto) യിലുള്ള ഈ ഐതിഹാസിക സ്ഥാപനം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ആരംഭിച്ചത്. ഭക്ഷശാലയിലെത്തുന്ന അതിഥികള്‍ക്ക് പരസ്പരം കാണാന്‍ കഴിയുന്ന വിധത്തില്‍ പേപ്പര്‍ വിനൈല്‍ ഉപയോഗിച്ച് ഭീമന്‍ വിളക്കുകള്‍ നിര്‍മ്മിക്കാന്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോജിമ ഷൗട്ടന്‍ സമ്മതിച്ചതോടെ ഹോഷിനോയ ഇപ്പോള്‍ രാജ്യത്ത് ഒരു പുതിയ മാതൃക തന്നെ സൃഷ്ടിച്ചിരിക്കുകയാണ്

   ഹോഷിനോയ തങ്ങളുടെ ടോക്കിയോയിലെ റെസ്റ്റോറന്റിലെ തീന്‍മേശകളില്‍ ലളിതവും എന്നാല്‍ ശക്തവുമായ ഈ ആശയം നടപ്പിലാക്കി വിജയിച്ചതോടെ രാജ്യത്തെ മറ്റ് ഭക്ഷണശാലകളും ഇത് മാതൃകയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}