• HOME
  • »
  • NEWS
  • »
  • world
  • »
  • Shinzo Abe | കണ്ണീർ വഴിയിലൂടെ ആബെയ്ക്ക അന്ത്യയാത്ര; പ്രിയനേതാവിന് ജപ്പാൻ ജനതയുടെ അവസാന യാത്രയയപ്പ്

Shinzo Abe | കണ്ണീർ വഴിയിലൂടെ ആബെയ്ക്ക അന്ത്യയാത്ര; പ്രിയനേതാവിന് ജപ്പാൻ ജനതയുടെ അവസാന യാത്രയയപ്പ്

ഇതിഹാസ സമാനമായ രാഷ്ട്രീയ ജീവിതം നയിച്ച ആബെയ്ക്ക് ലഭിക്കേണ്ട മരണമായിരുന്നില്ല ലഭിച്ചതെങ്കിലും തങ്ങളുടെ എക്കാലത്തേയും പ്രിയനേതാവിന് അർഹിക്കുന്ന അന്ത്യയാത്ര തന്നെ ജപ്പാൻ ജനത നൽകി.

  • Last Updated :
  • Share this:
    പൊതുസമ്മേളനത്തിൽ വെടിയേറ്റുമരിച്ച ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് അദ്ദേഹത്തിന്റെ സ്വന്തം ജനം അവസാനത്തെ യാത്രയയപ്പ് നൽകി. അബെയുടെ മ‍ൃതദേഹ പേടകം വഹിച്ച വാഹനം ടോക്കിയോ നഗരവീഥിയിലൂടെ സൊജോജി ക്ഷേത്രത്തിലേക്കു നീങ്ങിയപ്പോൾ
    ജനം കറുത്ത വസ്ത്രമണിഞ്ഞ് പാതയ്ക്ക് ഇരുവശവും നിന്ന് അന്ത്യാഭിവാദ്യം നൽകി.
    പ്രധാനമന്ത്രി ഫുമിയോ കിഷിഡ ഉൾപ്പെടെ ആയിരത്തോളം പേർ ക്ഷേത്രത്തിലെ സംസ്കാരകർമങ്ങളിൽ പങ്കെടുത്തു.

    പടിഞ്ഞാറൻ നഗരമായ നരയിൽ പ്രചാരണ പ്രസംഗത്തിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബെ വെടിയേറ്റത്. സംഭവസ്ഥലത്ത് അറസ്റ്റിലായ അക്രമി തെത്‍സ്യു യമഗാമി പൊലീസ് കസ്റ്റഡിയിലാണ്. യമഗാമിയുടെ അമ്മ അംഗമായിരുന്ന യൂണിഫിക്കേഷൻ ചർച്ചുമായി അബെയ്ക്കു ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്.
    ഈ സംഘടനയ്ക്ക് സംഭാവന നൽകി കുടുംബത്തെ പാപ്പരാക്കിയതിൽ അമ്മയോടും സംഘടനയോടുമുള്ള രോഷം അക്രമി തീർത്തതാണെന്നും പറയുന്നു. അബെയുടെ അമ്മ ഈ സംഘടനയിൽ അംഗമായിരുന്നെങ്കിലും അബെ അംഗമായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.

    പ്രതികൂല സാഹചര്യങ്ങളിൽ തകർന്നടിയാതെ ജപ്പാനെ അഭിവൃത്തിയിലേക്കു നയിച്ച് ഇതിഹാസ സമാനമായ രാഷ്ട്രീയ ജീവിതം നയിച്ച ആബെയ്ക്ക് ലഭിക്കേണ്ട മരണമായിരുന്നില്ല ലഭിച്ചതെങ്കിലും തങ്ങളുടെ എക്കാലത്തേയും പ്രിയനേതാവിന് അർഹിക്കുന്ന അന്ത്യയാത്ര തന്നെ ജപ്പാൻ ജനത നൽകി.
    Published by:Amal Surendran
    First published: