• HOME
  • »
  • NEWS
  • »
  • world
  • »
  • ബ്രസീൽ സ്കൂളിൽ അതിക്രമിച്ചുകയറി വെടിയുതിർത്ത് പൂർവ്വ വിദ്യാർഥി; വിദ്യാർഥിനിയും രണ്ട് അധ്യാപികമാരും മരിച്ചു

ബ്രസീൽ സ്കൂളിൽ അതിക്രമിച്ചുകയറി വെടിയുതിർത്ത് പൂർവ്വ വിദ്യാർഥി; വിദ്യാർഥിനിയും രണ്ട് അധ്യാപികമാരും മരിച്ചു

അക്രമി ഇക്കഴിഞ്ഞ ജൂൺ വരെ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു, ജൂണിന് ശേഷം അവന്റെ കുടുംബം അവനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി

  • Share this:

    റിയോ ഡി ജനീറോ: ബ്രസീലിയൻ സംസ്ഥാനമായ എസ്പിരിറ്റോ സാന്റോയിലെ സ്‌കൂളിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എസ്പിരിറ്റോ സാന്റോയിലെ അരാക്രൂസ് നഗരത്തിലെ രണ്ട് സ്കൂളുകളിലാണ് വെടിവെയ്പ്പ് ഉണ്ടായത്. പൂർവ്വ വിദ്യാർഥിയാണ് ആക്രമണം നടത്തിയത്. വെടിവെയ്പ്പ് ഒരു കൗമാരക്കാരിയായ പെൺകുട്ടിയും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ 16 വയസ്സുള്ള പ്രായപൂർത്തിയാകാത്തയാളെ അറസ്റ്റ് ചെയ്തതായി ഗവർണർ റെനാറ്റോ കാസഗ്രാൻഡെ അറിയിച്ചു.

    “അക്രമി ഇക്കഴിഞ്ഞ ജൂൺ വരെ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു, ജൂണിന് ശേഷം അവന്റെ കുടുംബം അവനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. അവൻ മാനസികരോഗ ചികിത്സയ്ക്ക് വിധേയനായതായി ഞങ്ങൾക്ക് വിവരമുണ്ട്,” ഗവർണർ റെനാറ്റോ കാസഗ്രാൻഡെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഎഫ്‌പി പ്രകാരം കാസഗ്രാൻഡെ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.

    “അരാക്രൂസിലെ രണ്ട് സ്‌കൂളുകൾക്ക് നേരെ ആക്രമണം നടത്തിയ അക്രമിയെ സുരക്ഷാ സംഘങ്ങൾ പിടികൂടി. ദുഃഖ സൂചകമായി ഞാൻ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും” ഗവർണർ കാസഗ്രാൻഡെ ഒരു ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

    ബ്രസീലിയൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ വെടിയുതിർത്തയാൾ സൈനിക ശൈലിയിലുള്ള വേഷം ധരിച്ച് തോക്ക് ചൂണ്ടി സ്കൂളിലേക്ക് ഓടുന്നത് കാണിക്കുന്നുണ്ട്.

    വെടിവെച്ചത് ഒരു പോലീസുകാരന്റെ മകനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആക്രമണത്തിന് ഇയാൾ ഉപയോഗിച്ചത് രണ്ട് കൈത്തോക്കുകളാണ്, അവ രണ്ടും പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. തോക്കുകളിലൊന്ന് ഇയാളുടെ സർവീസ് തോക്കായിരുന്നു, മറ്റൊന്ന് സ്വകാര്യമായി രജിസ്റ്റർ ചെയ്ത ആയുധമായിരുന്നു.

    Also Read- ഇടുക്കിയിലെ വീട്ടമ്മയെ അയൽവാസിയായ പൊതുപ്രവർത്തകൻ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ

    കുട്ടി ശ്രദ്ധാപൂർവ്വം ആക്രമണം ആസൂത്രണം ചെയ്തതായി തോന്നുന്നുവെന്ന് ഗവർണർ കാസഗ്രാൻഡെ പറഞ്ഞു. “അവൻ ആളുകളെ വെടിവയ്ക്കാൻ നോക്കുകയായിരുന്നു. ആദ്യം കണ്ട ആളുകൾക്ക് നേരെ വെടിയുതിർത്തു,” അദ്ദേഹം പറഞ്ഞു.

    നിയുക്ത പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സംഭവത്തെ ‘അസംബന്ധമായ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്. “എസ്പിരിറ്റോ സാന്റോയിലെ അരാക്രൂസ് സ്‌കൂളുകളിൽ നടന്ന ആക്രമണങ്ങളെക്കുറിച്ച് അറിഞ്ഞത് ഏറെ ദുഃഖത്തോടെയാണ്. ഈ ദുരന്തത്തിൽ ഇരയായവരുടെ കുടുംബത്തിന് എന്റെ ഐക്യദാർഢ്യം,” ബ്രസീൽ പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു.

    Published by:Anuraj GR
    First published: