അലബാമ: കളിക്കുന്നതിനിടയില്‍ 13 വയസുകാരന്റെ വെടിയേറ്റ്, അടുത്ത ബന്ധുവായ മൂന്നു വയസുള്ള ആൺകുട്ടി മരിച്ചു. ബന്ധുക്കളായ കുട്ടികൾ തമ്മിൽ കള്ളനും പൊലീസും കളിക്കുന്നതനിടെ ജൂണ്‍ ഒമ്പതിനാണ് സംഭവം. മൊബൈല്‍ കൗണ്ടി ഹോമില്‍ സൂക്ഷിച്ചിരുന്ന തോക്ക് 13 കാരന്‍ കളിക്കുന്നതിനിടയില്‍ എടുക്കുകയായിരുന്നു. കളിയുടെ അവസാനം മൂന്ന് വയസുകാരനെ കണ്ടെത്തിയപ്പോള്‍ കയിലുണ്ടായിരുന്നു തോക്ക് ചൂണ്ടി കാഞ്ചിവലിച്ചു.
എന്നാൽ കുട്ടി വെടിവെച്ചത് ബോധപൂർവ്വമായിരുന്നില്ലെന്നും തോക്കില്‍ വെടിയുണ്ടയുണ്ടായിരുന്നു എന്നത് അറിയാതെ ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അപകടം മനസിലാക്കിയ കുട്ടി ഉടന്‍ തന്നെ രക്ഷിതാക്കളെ വിവരമറിയിച്ചു. കളിക്കുമ്പോള്‍ വീണ് പരിക്കേറ്റു എന്നാണ് പതിമൂന്നുകാരന്‍ ആദ്യം പറഞ്ഞത്. പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു വയസുകാരന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
പതിമൂന്നുകാരന്റെ ജന്മദിനത്തില്‍ മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ എയര്‍ഗണ്‍ ആണ് അപകടമുണ്ടാക്കിയത്. ഇത് ഇത്രയും അപകടകാരിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് അശ്രദ്ധമായ കൊലപാതകത്തിന് കേസെടുത്ത് സ്ട്രിക്റ്റ് ലാന്റ് യൂത്ത് സെന്‍ററിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അലബാമ പൊലീസ് അറിയിച്ചു.
അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു
അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഒക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു.അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. ടൾസയിലെ സെന്‍റെ ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെ തന്നെ അയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പ്രാദേശിക സമയം വൈകിട്ട് 4.52നാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയിൽനിന്നു പുറത്തുവന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച യുഎസിലെ ടെക്സസ് സംസ്‌ഥാനത്തെ യുവാൽഡി പട്ടണത്തിലുള്ള റോബ് എലമെന്ററി സ്കൂളിൽ 18 വയസ്സുള്ള അക്രമി സാൽവദോർ റാമോസ് നടത്തിയ വെടിവയ്പിൽ 2,3,4 ക്ലാസുകളിൽ പഠിക്കുന്ന 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 7 മുതൽ 10 വയസ്സ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.