HOME /NEWS /World / Mona Lisa | 'മൊണാലിസ'ക്കു നേരെ കേക്ക് എറിഞ്ഞ് സന്ദർശകൻ; അകത്തു കടന്നത് സ്ത്രീവേഷം ധരിച്ച്

Mona Lisa | 'മൊണാലിസ'ക്കു നേരെ കേക്ക് എറിഞ്ഞ് സന്ദർശകൻ; അകത്തു കടന്നത് സ്ത്രീവേഷം ധരിച്ച്

Mona-lisa

Mona-lisa

ലിയനാർഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ കലാസൃഷ്‌ടിയായ മൊണാലിസ മറ്റു സന്ദർശകർ വീക്ഷിച്ചു കൊണ്ടിരുന്നപ്പോൾ, ഇയാൾ വീൽചെയറിൽ നിന്ന് എഴുന്നേറ്റ് കേക്ക് പെയിന്റിംഗിലേക്ക് എറിയുകയായിരുന്നു.

 • Share this:

  ലിയനാർഡോ ഡാവിഞ്ചിയുടെ (Leonardo da Vinci) പ്രശസ്ത ചിത്രമായ മോണാലിസക്കു (Mona Lisa) നേരെ സ്ത്രീവേഷം ധരിച്ചെത്തിയ ആൾ കേക്കെറിഞ്ഞു. പ്രായമായ സ്ത്രീയുടെ വേഷം ധരിച്ച ഇയാൾ വീൽചെയറിൽ ആണ് എത്തിയത്. ചിത്രത്തിന് മറ്റു കേടുപാടുകളൊന്നും സംഭവിച്ചില്ലെങ്കിലും പുറത്തെ ​ഗ്ലാസിലാകെ കേക്കിന്റെ വെള്ള ക്രീം പതിഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ് (Viral).

  വൃദ്ധയുടെ വേഷം ധരിച്ച് വീൽചെയറിൽ ഇരുന്നാണ് ഇയാൾ ലോവേ മ്യൂസിയത്തിലേക്ക് (Louvre museum) കടന്നത്. വിഗും ലിപ്സ്റ്റിക്കും ധരിച്ച് കാണികൾക്ക് സംശയമൊന്നും തോന്നാത്ത വിധത്തിലാണ് കാണപ്പെട്ടതും. ലിയനാർഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ കലാസൃഷ്‌ടിയായ മൊണാലിസ മറ്റു സന്ദർശകർ വീക്ഷിച്ചു കൊണ്ടിരുന്നപ്പോൾ, ഇയാൾ വീൽചെയറിൽ നിന്ന് എഴുന്നേറ്റ് കേക്ക് പെയിന്റിംഗിലേക്ക് എറിയുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഓടിയെത്തി ഇയാളെ മ്യൂസിയത്തിൽ നിന്നും പുറത്താക്കി. പോകുന്നതിനിടെ ഇയാൾ മ്യൂസിയത്തിൽ റോസാപ്പൂവിന്റെ ഇതളുകൾ വിതറുകയും ചെയ്തു. ''ഭൂമിയെ നശിപ്പിക്കുന്നവരുണ്ട്. ആലോചിച്ചു നോക്കൂ. ഭൂമിയെക്കുറിച്ച് ചിന്തിക്കൂ എന്നാണ് കലാകാരന്മാർ നിങ്ങളോട് പറയുന്നത്. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്'', എന്ന് ഇയാൾ ഫ്രഞ്ച് ഭാഷയിൽ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഇയാളെ സംഭവ സ്ഥലത്തു നിന്നും മാറ്റിയ ശേഷം സുരക്ഷാ ജീവനക്കാർ കേക്ക് തുടച്ച് പെയിന്റിങ്ങ് വൃത്തിയാക്കി.

  ''ഞങ്ങൾ തലയുയർത്തി നോക്കിയപ്പോൾ, വീൽചെയറിൽ ഒരു വൃദ്ധയെപ്പോലെ കാണപ്പെട്ടിരുന്ന ഒരാൾ പെയിന്റിംഗിന്റെ അടുത്തേക്ക് ഓടിയെത്തി, അതിൽ കേക്ക് പുരട്ടുന്നതിന് മുമ്പ് പെയിന്റിങ്ങിൽ കുത്താൻ തുടങ്ങി. അയാളെ അവിടെ നിന്നും പിന്തിരിപ്പിക്കാൻ സുരക്ഷാ ജീവനക്കാർ എത്തി. പക്ഷേ ജനക്കൂട്ടം അൽപം പരിഭ്രാന്തരായിരുന്നു'', പാരിസിലെ ലോവെ മ്യൂസിയത്തിലെത്തിയ സന്ദർശകരിലൊരാളായ ലൂക്ക് സൺബെർഗ് വാർത്താ ഏജൻസിയായ പിഎയോട് പറഞ്ഞു.

  Also Read- Scottish Government | ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് കുടിയേറുന്ന കുടുംബങ്ങൾക്ക് 49 ലക്ഷം; ഓഫറുമായി സ്കോട്ടിഷ് സർക്കാർ

  സംഭവത്തിനു പിന്നാലെ 36 കാരനായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് സൈക്യാട്രിക് യൂണിറ്റിലേക്ക് അയച്ചതായി പാരീസ് പ്രോസിക്യൂട്ടർ ഓഫീസ് (Paris prosecutor's office) തിങ്കളാഴ്ച അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അവർ കൂട്ടിച്ചേർത്തു. എന്നാൽ, എന്തിനായിരുന്നു ഇയാളുടെ പ്രതിഷേധം എന്നതു സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

  1950 കളിൽ മൊണാലിസ പെയിന്റിങ്ങിനു നേരെ ആസിഡ് ആക്രമണം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് പെയിന്റിങ്ങിനു മുകളിൽ ​ഗ്ലാസ് കവചം നിർമിച്ചത്. പെയിന്റിംഗ് മോഷ്ടിക്കാനും നശിപ്പിക്കാനും മുൻപും നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. 1911-ൽ, ഒരു ജീവനക്കാരൻ മ്യൂസിയത്തിൽ നിന്ന് മൊണാലിസ ചിത്രം മോഷ്ടിച്ചിരുന്നു. 1956-ൽ ഒരാൾ പെയിന്റിങ്ങിനു നേരെ ഒരു പാറ എറിഞ്ഞു. പ്രതിവർഷം ലക്ഷക്കണക്കിന് സന്ദർശകർ പ്രശസ്തമായ മൊണാലിസ പെയിന്റിങ്ങ് കാണാൻ ലോവേ മ്യൂസിയത്തിൽ എത്താറുണ്ട്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയും ചിത്രകാരൻ ഉപയോ​ഗിച്ചിരിക്കുന്ന സമാനതകളില്ലാത്ത കലാ വിദ്യയുമൊക്കെയാണ് ഈ ചിത്രത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്.

  First published:

  Tags: Mona Lisa