• HOME
  • »
  • NEWS
  • »
  • world
  • »
  • A VOYAGE THROUGH THE CORINTH CANAL THAT ONLY ONE SHIP COULD SAIL JK

Corinth Canal: ഗ്രീക്ക് എഞ്ചിനീയറിംഗ് അത്ഭുതം;ഒരു കപ്പലിനു മാത്രം പോകാൻ കഴിയുന്ന കൊരിന്ത് കനാലിലൂടെയുള്ള യാത്രാനുഭവം

മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച കൊരിന്ത് കനാലിലൂടെയുള്ള ഒരു മനോഹരമായ യാത്രാനുഭവം പങ്കുവയ്ക്കുകയാണ് ബ്രിട്ടീഷ് സ്വദേശികളായ ടോണിയും ടെസ്സ ക്രോസും. 

News18

News18

  • Share this:
    ആധുനിക ലോകത്തിലെ അത്ഭുതങ്ങളിലൊന്നാണ് കൊരിന്ത് കനാൽ. കനാലിന് കുറുകെയുള്ള ഒരു പാലത്തിൽ നിന്ന് നോക്കുമ്പോൾ കനാൽ വളരെ മനോഹരമാണ്. എന്നാൽ കനാലിലൂടെ പോകുന്ന ഒരു യാട്ടിൽ നിന്ന് നോക്കുമ്പോൾ യാത്ര വളരെ ഭയാനകമാണ്. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച കൊരിന്ത് കനാലിലൂടെയുള്ള ഒരു മനോഹരമായ യാത്രാനുഭവം പങ്കുവയ്ക്കുകയാണ് ബ്രിട്ടീഷ് സ്വദേശികളായ ടോണിയും ടെസ്സ ക്രോസും.

    ഗ്രീക്ക് എഞ്ചിനീയറിംഗ് അത്ഭുതമായ കൊരിന്ത് കനാലിലൂടെ ഇവർ രണ്ട് തവണ സഞ്ചരിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, കനാൽ ഇപ്പോൾ അടച്ചിരിക്കുകയാണ്. ഇനി അങ്ങോട്ടുള്ള വർഷങ്ങളിലും കനാൽ തുറക്കാൻ സാധ്യതയില്ല. കനാലിന് ഇരുവശവുമുള്ള ചുണ്ണാമ്പുകല്ല് ഭിത്തികൾ ഇടിയാൻ സാധ്യതയുള്ളതിലാണ് കനാൽ അടച്ചത്.
    കൊരിന്ത് കനാലിന്റെ ചരിത്രംസരോണിക് ഉൾക്കടലിൽ നിന്ന് കൊരിന്ത് ഉൾക്കടലിനെ വേർതിരിക്കുന്ന അതിശയകരമായ ഇടുങ്ങിയ സ്ഥലമാണ് കൊരിന്ത്. അയോണിയനും ഈജിയനും ഇടയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കപ്പലിനും ഇടുങ്ങിയ ആ കനാൽ വഴി യാത്ര നടത്തിയാൽ പെലോപ്പൊന്നീസിനു ചുറ്റുമുള്ള ഒരു നീണ്ട യാത്ര ലാഭിക്കാം. ബിസി 600 വരെ, കപ്പലുകൾ പ്രത്യേകമായി നിർമ്മിച്ച കല്ല് റോഡിൽ കയറ്റി ഇസ്തമസിന് കുറുകെ വലിച്ചാണ് കൊണ്ടു പോയിരുന്നത്.

    ബിസി 300ൽ ആണ് ഒരു കനാൽ എന്ന ആശയം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്. റോമൻ ചക്രവർത്തിയായ നീറോയാണ് AD 67ൽ ഒരു കനാൽ നിർമ്മിക്കാനുള്ള ആദ്യ ശ്രമങ്ങൾ ആരംഭിച്ചത്. അദ്ദേഹം ഏകദേശം 700 മീറ്റർ (2,296 അടി) കനാൽ മാത്രമാണ് പൂർത്തിയാക്കിയത്. ഇന്നത്തെ കനാലിന് 6.4 കിലോമീറ്റർ (3.4 നോട്ടിക്കൽ മൈൽ) നീളവും സമുദ്രനിരപ്പിൽ 25 മീറ്റർ (82 അടി) വീതിയും 8 മീറ്റർ (26 അടി) ആഴവുമുണ്ട്. ഇത് വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് തെക്കുകിഴക്ക് ദിശയിലേക്കാണ് നീങ്ങുന്നത്.
    നിർഭാഗ്യവശാൽ, കനാൽ തുറന്നതിനുശേഷം ചരക്ക് കപ്പലുകളുടെ വലുപ്പം വളരെ വേഗത്തിൽ വർദ്ധിച്ചു. താമസിയാതെ കപ്പലുകൾ കനാലിന്റെ 25 മീറ്റർ വീതിയെ മറികടക്കാൻ തുടങ്ങി. ഇതോടെ ചെറിയ ചരക്ക് കപ്പലുകൾ, ക്രൂയിസ് കപ്പലുകൾ, ഉല്ലാസ ബോട്ടുകൾ, ടൂറിസ്റ്റ് കപ്പലുകൾ എന്നിവ മാത്രമാണ് ഇതുവഴി കടന്നു പോയിരുന്നുള്ളൂ.

    കനാലിലൂടെ കടന്നുപോയ ഏറ്റവും വലിയ കപ്പൽ
    2019 ഒക്ടോബറിൽ, ക്രൂയിസ് കപ്പലായ എംഎസ് ബ്രെമർ (ഏകദേശം 196 മീറ്റർ നീളവും 23 മീറ്റർ വീതിയുമുണ്ട്) കൊരിന്ത് കനാലിലൂടെ കടന്നുപോയ ഏറ്റവും വലിയ കപ്പലായി മാറി.
    കൊരിന്ത് ഉൾക്കടലിലേക്ക് പോകുന്ന കപ്പലുകൾക്ക് കൺട്രോൾ ടവറിൽ പണമടയ്ക്കാം. കപ്പലിന്റെ വലിപ്പത്തെയും അതിന്റെ ദൈർഘ്യത്തെയും ആശ്രയിച്ച് തുക വ്യത്യാസപ്പെടും. ഞങ്ങളുടെ 14 മീറ്റർ പ്രൈവറ്റ് സെയിലിംഗ് യാട്ടിനായി വാറ്റ് ഉൾപ്പെടെ 233 പൗണ്ടിലധികം അടച്ചു. തീർച്ചയായും കൊരിന്ത് കനാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ജലസ്രോതസ്സ് തന്നെയാണ്, ടോണി പറയുന്നു.

    ഒരു സമയത്ത് ഒരു ദിശയിൽ മാത്രമേ കനാലിലൂടെ പോകാൻ സാധിക്കൂ. കിഴക്കോട്ടുള്ള ട്രാഫിക്കിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾ കാത്തിരുന്നപ്പോൾ, അവസാനമായുണ്ടായിരുന്നത് ഒരു വലിയ ചരക്ക് കപ്പലായിരുന്നു. വലിയ കപ്പലുകൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ജലത്തിന്റെ ഓളം ചെറിയ യാട്ടുകളെ സംബന്ധിച്ച് ഒരു സുനാമിയ്ക്ക് തുല്യമാണ്. ചരക്ക് കപ്പലുകൾ കടന്നുപോകുമ്പോൾ, എല്ലാ ചെറിയ യാട്ടുകളും കളിപ്പാട്ടങ്ങൾ ഒഴുകി നടക്കും പോലെ തോന്നുമെന്ന്, ടോണി വിവരിച്ചു.
    Published by:Jayesh Krishnan
    First published:
    )}