• HOME
  • »
  • NEWS
  • »
  • world
  • »
  • A WOMAN BOUGHT CHICKEN PIECE PRICED AT RS 3000 PER PIECE MUCH TO THE WONDER OF NETIZENS MM

ഒരു കഷണം ചിക്കന്റെ വില 3000 രൂപയോളം; ചിക്കന്റെ വലിപ്പം കണ്ട് ഞെട്ടി ട്വിറ്റര്‍

  • Share this:
    അമിതവില ഈടാക്കുന്ന പല സാധനങ്ങളെക്കുറിച്ചും നാമെല്ലാവരും കേട്ടിട്ടുണ്ടാവാം. പ്രത്യേകിച്ചും ആഭരണങ്ങളുടെ കാര്യത്തിലാണ് ഈ അമിത വിലയുടെ കാര്യം സാധാരണ പറയാറ്. എന്നാൽ ഒരു കഷണം കോഴിയിറച്ചിയ്ക്കും കുറച്ച് സോസിനും കൂടി 30 പൗണ്ട് (ഏകദേശം 3,000 രൂപ) വില നൽകേണ്ടി വരുമെന്ന് ആരാണ് സങ്കൽപ്പിച്ചിട്ടുണ്ടാവുക.

    അടുത്തിടെയാണ്, ലണ്ടനിൽ താമസിക്കുന്ന റാവീൺ എന്ന സ്ത്രീ തന്റെ കാമുകനോടൊപ്പമുള്ള ഡേറ്റിംഗിന് പോയ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. “കൂട്ടുകാരെ, ദി ഷാർഡിൽ നിന്ന് എനിക്ക് ലഭിച്ച 30 പൗണ്ട് വിലയുള്ള ഭക്ഷണം നോക്കൂ” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. ഒപ്പം ‘ലവ് ചിഹ്ന’ത്തിൽ കണ്ണുള്ള ഒരു ഇമോജിയും!

    ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളിൽ ഒന്നായ ദി ഷാർഡിലെ ഭക്ഷണശാലയിലാണ് റാവീൺ കാമുകനൊപ്പം ഡേറ്റിംഗിന് പോയത്. ഏകദേശം 30 പൗണ്ട് വിലയുള്ള ഒരു ചിക്കൻ വിഭവമാണ് അവർ ഓർഡർ ചെയ്തത്. എന്നാൽ, ഭക്ഷണം എത്തിയപ്പോൾ അവർ വല്ലാതെ ഞെട്ടിപ്പോയിരുന്നു. കാരണം ഇത്രയും വില കൊടുത്ത് വാങ്ങിയ ഭക്ഷണത്തിൽ ആകെയുണ്ടായിരുന്നത്, ഒരു കഷണം ചിക്കൻ, ഒരു ഉരുളക്കിഴങ്ങ്, കുറച്ച് സോസ് എന്നിവ മാത്രമായിരുന്നു.

    ലോകത്തിലെ ഏറ്റവും വിലയേറിയ നഗരങ്ങളിലൊന്നായാണ് ലണ്ടനെ കണക്കാക്കുന്നത്. ലണ്ടനിലെ ജീവിത ചെലവ് വളരെ കൂടുതലാണ്. ദൈനംദിനാവശ്യത്തിനുള്ള മിക്കവാറും എല്ലാ സാധനങ്ങൾക്കുമുള്ള വില വളരെക്കൂടുതലാണ്. എന്തായാലും ഇംഗ്ലണ്ടിന്റെ തലസ്ഥാനമാണെങ്കിൽപ്പോലും ഒരു കഷ്ണം ചിക്കനും ഉരുളക്കിഴങ്ങിനും 30 പൌണ്ട് എന്നത് കുറച്ച് കൂടിപ്പോയി എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

    ചിത്രം പങ്കുവച്ചു കൊണ്ട് റാവീൺ തന്റെ ഫോളോവേഴ്സിനോട്, ഇത് കൂടാതെ ചിപ്പ്സും ഫ്രൈസും പോലെയുള്ള അടിസ്ഥാന ഭക്ഷണങ്ങൾക്കും ഇവർ അമിതവിലയാണ് ഈടാക്കിയതെന്ന് പറയുന്നു. പോസ്റ്റ് ചെയ്ത ഉടൻ തന്നെ ചിത്രം ട്വിറ്ററിൽ വൈറലാകുകയും ചെയ്തു. ആയിരക്കണക്കിന് ലൈക്കുകളും, ഷെയറും, കമന്റുകളുമാണ് ചിത്രം നേടിയിരിക്കുന്നത്.

    ആളുകൾ പലതരത്തിലുള്ള അഭിപ്രായങ്ങൾ പോസ്റ്റിന് കീഴെ രേഖപ്പെടുത്തിയിരുന്നു. ഒരു കഷണം ചിക്കന് 3000 രൂപ വളരെ കൂടുതലാണെന്ന് ഒരാൾ പറഞ്ഞപ്പോൾ മറ്റൊരാൾ കളിയാക്കിയത് ആ കോഴി എളുപ്പത്തിലൊന്നും ദഹിക്കില്ലെന്നാണ്.“ ഷാർഡിനേക്കാൾ മികച്ച രീതിയിൽ രുചിയിലും അളവിലും ഭക്ഷണം നൽകുന്ന മികച്ച ഭക്ഷണശാലകൾ വേറെ ഉണ്ട്” ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായം പങ്കുവച്ചു.

    മറ്റൊരു ഉപയോക്താവ് റാവീൻ പോസ്റ്റ് ചെയ്ത ഭക്ഷണം അവതരിപ്പിച്ചിരിക്കുന്ന രീതിയിലേക്കാണ് വിരൽ ചൂണ്ടിയിരിക്കുന്നത്. “വളരെ മോശമായ അവതരണം, ആ പാചകക്കാരനെ പിരിച്ചു വിടണം,” ഇയാൾ പറയുന്നു. അതേസമയം ഒരു ഫോളോവറിന് നൽകിയ മറുപടിയായി റാവീൺ പറയുന്നതിങ്ങനെയാണ്, “എല്ലാവരും എന്നോട് ചോദിക്കുന്നത് എന്തായിരുന്നു ഇതിന്റെ കൂടെ കിട്ടിയ പ്രധാന ഭക്ഷണം (മെയ്ൻ കോഴ്സ്) എന്നാണ്, എന്തു ചെയ്യാനാണ് ഇതാണ് എനിക്ക് കിട്ടിയ പ്രധാന ഭക്ഷണം!”
    Published by:user_57
    First published:
    )}