ഓക്‌സിജൻ സിലണ്ടറിൽ നിന്ന് ഗാസ് ലീക്ക് ചെയ്തു; ഇറാനിലെ ക്ലിനിക്കിലുണ്ടായ സ്ഫോടനത്തിൽ 19 മരണം

ഓക്‌സിജൻ സിലണ്ടറിൽ നിന്നും ഗാസ് ലീക്ക് ചെയ്തതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്

News18 Malayalam | news18india
Updated: July 1, 2020, 6:53 AM IST
ഓക്‌സിജൻ സിലണ്ടറിൽ നിന്ന് ഗാസ് ലീക്ക് ചെയ്തു; ഇറാനിലെ ക്ലിനിക്കിലുണ്ടായ സ്ഫോടനത്തിൽ 19 മരണം
Explosion At Medical Clinic In Iran
  • Share this:
ടെഹ്‌റാന്‍: ഇറാന്‍ ടെഹ്‌റാനിലെ ആശുപത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ 19 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ടെഹ്‌റാനിലെ സിന അത്ഹര്‍ ക്ലിനിക്കിലാണ് അപകടമുണ്ടായത്. ഓക്‌സിജൻ സിലണ്ടറിൽ നിന്നും ഗാസ് ലീക്ക് ചെയ്തതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

കൊല്ലപ്പെട്ടവരില്‍ 15 സ്ത്രീകളും നാല് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 20 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തിയിട്ടുണ്ട്.

TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
ക്ലിനിക്കിന്റെ ഓപ്പറേറ്റിങ് റൂമിലുണ്ടായിരുന്ന മൂന്ന് ഓക്‌സിജൻ സിലണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. 19 പേർ മരിച്ചതിന് പുറമേ ആറ് പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുക ആയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
First published: July 1, 2020, 6:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading