നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • International Day of the Girl Child 2021 | അന്താരാഷ്ട്ര ബാലികാദിനം 2021: ഡിജിറ്റൽ ലോകത്ത് ലിംഗസമത്വം ഉറപ്പുവരുത്താം

    International Day of the Girl Child 2021 | അന്താരാഷ്ട്ര ബാലികാദിനം 2021: ഡിജിറ്റൽ ലോകത്ത് ലിംഗസമത്വം ഉറപ്പുവരുത്താം

    ഡിജിറ്റൽ ലോകത്ത് നിലനിൽക്കുന്ന ലിംഗ അസമത്വം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      എല്ലാ വർഷവും ഒക്ടോബർ 11 അന്താരാഷ്ട്ര തലത്തിൽ ബാലികാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കാനും അവരുടെ കരുത്തിനെയും കഴിവുകളെയും അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള അവസരമാണ് ഈ ദിനാചരണം ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതും ഈ ദിനത്തിൻ്റെ ലക്ഷ്യമാണ്.

      ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു മുൻഗണനാ മേഖല ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും പ്രത്യേക പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നത്. 2021-ൽ ഈ ദിനത്തിൻ്റെ പ്രമേയം 'ഡിജിറ്റൽ തലമുറ. നമ്മുടെ തലമുറ' എന്നതാണ്. ഡിജിറ്റൽ ലോകത്ത് നിലനിൽക്കുന്ന ലിംഗ അസമത്വം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്.

      ഡിജിറ്റൽ സാങ്കേതികവിദ്യകൾ ലോകത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്നറിയാൻ നമ്മൾ ഒരോരുത്തരിലേക്കും തിരിഞ്ഞു നോക്കിയാൽ മാത്രം മതി. മുമ്പില്ലാത്ത വിധത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ നമുക്ക് ഇന്ന് പ്രാപ്യമാണ്. മുന്നേറിക്കൊണ്ടിരുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ നിലവിലെ കോവിഡ് പ്രതിസന്ധി ഒരു കാരണമായി മാറുകയും ചെയ്തു. എന്നിരുന്നാലും, ഡിജിറ്റൽ മേഖലയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തത്തിൽ അസമത്വങ്ങൾ നിലവിലുണ്ട്. ഡിജിറ്റൽ ലോകത്ത് സ്ത്രീ പങ്കാളിത്തത്തിന്റെ വ്യാപ്തി പ്രകടമായി തന്നെ കുറവാണ്.

      ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും പെൺകുട്ടികൾക്ക് കഴിയും. വംശം, ലിംഗഭേദം, ഭാഷ, കഴിവ്, സാമ്പത്തിക നില, പ്രദേശം മുതലായ വ്യത്യസ്തതകളെ മറികടന്നുകൊണ്ട് ഈ തലമുറയിലെ ഓരോ പെൺകുട്ടിയ്ക്കും അവരുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കാൻ കഴിയണമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.



      ഡിജിറ്റൽ ലോകത്ത് നിലവിലുള്ള അസമത്വങ്ങൾ വ്യാപകമാകുന്നില്ലെന്നും അവ കുറഞ്ഞുവരികയാണെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ആഗോള സമൂഹത്തിൻ്റെതാണ്. പെൺകുട്ടികളുടെ ഡിജിറ്റൽ പങ്കാളിത്തത്തിന് മുൻഗണന നൽകുന്ന നയങ്ങൾ തൊഴിൽ, വിദ്യാഭ്യാസം, ഭരണകൂടത്തിന്റെ സേവനങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തണം. അവസരങ്ങൾ എല്ലാ ലിംഗക്കാർക്കും പ്രാപ്യമാണെന്നും ഉറപ്പുവരുത്തണം. എല്ലാവർക്കും വ്യത്യാസമേതുമില്ലാതെ സമൃദ്ധമായ ഭാവി ആസ്വദിക്കാൻ കഴിയുന്നഒരു നല്ല നാളെ രൂപപ്പെടുത്താൻ ഇത് നമ്മെ സഹായിക്കും.

      ഒക്ടോബര്‍ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 നാണ്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ബാലികാദിനമായി ജനുവരി 24 ആചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ 2008 മുതലാണ് ഇത് നിലവില്‍ വന്നത്.

      പെൺകുട്ടികളുടെ ഭാവിക്കായി വർഷങ്ങളായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളുണ്ട്.സുകന്യ സമൃദ്ധി യോജന, ബാലികാ സമൃദ്ധി യോജന, ഇന്ദിരാഗാന്ധി സ്കോളർഷിപ്പ്, സിബിഎസ്ഇ ഉഡാൻ, വിവേകാനന്ദ ഫെലോഷിപ്പ്, പ്രഗതി സ്കോളർഷിപ്പ്, ഇൻസെന്റീവ് സ്കീം, ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്, ബേട്ടി ബചാവോ ബേട്ടി പഠാവോ, പോഷകാഹാര പദ്ധതി എന്നിവയാണ് അവയിൽ ചിലത്.
      Published by:user_57
      First published:
      )}