എബ്രഹാം ലിങ്കന്റെ തലമുടിയും കൊലപാതകത്തെ കുറിച്ചുള്ള ടെലിഗ്രമും ലേലം ചെയ്തത് 59.38 കോടി രൂപയ്ക്ക്

വൻ തുകയ്ക്ക് മുടിയും ടെലിഗ്രാമും വാങ്ങിയ ആളുടെ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

News18 Malayalam | news18-malayalam
Updated: September 14, 2020, 1:02 PM IST
എബ്രഹാം ലിങ്കന്റെ തലമുടിയും കൊലപാതകത്തെ കുറിച്ചുള്ള ടെലിഗ്രമും ലേലം ചെയ്തത് 59.38 കോടി രൂപയ്ക്ക്
Image:Twitter/AP
  • Share this:
അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനും പതിനാറാം പ്രസിഡ‍ന്റുമായിരുന്ന എബ്രഹാം ലിങ്കന്റെ മുടിക്കെട്ടും കൊലപാതകത്തെ കുറിച്ച് അറിയിച്ചുള്ള ടെലിഗ്രാമും ലേലത്തിൽ പോയത് 59.38 കോടി രൂപയ്ക്ക്. ടെലിഗ്രാമിൽ രക്തത്തിന്റെ പാടുകളുമുണ്ട്.

ബോസ്റ്റണിലെ ആർആർ കമ്പനിയാണ് ലേലം നടത്തിയത്. ശനിയാഴ്ച്ചയാണ് ലേലം അവസാനിച്ചത്. വൻ തുകയ്ക്ക് മുടിയും ടെലിഗ്രാമും വാങ്ങിയ ആളുടെ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.


ഏകദേശം രണ്ട് ഇഞ്ച് നീളമുള്ള മുടിക്കെട്ടാണ് ലേലം ചെയ്തത്. എബ്രഹാമിന്റെ പോസ്റ്റുമോർട്ടത്തിനിടെ ശേഖരിച്ചതാണിത്. ചേർത്താണ് ലിങ്കന്റെ ഭാര്യ മേരി ടോമ്പ് ലിങ്കന്റെ കുടുംബാംഗം ഡോ.ടോഡിന്റെ കസ്റ്റഡിയിലായിരുന്നു മുടിയും ടെലിഗ്രാമും. ലിങ്കന്റെ ബന്ധുക്കൾക്ക് അയച്ചു നൽകിയ ടെലിഗ്രാമും ഇതിനൊപ്പമുണ്ടായിരുന്ന മുടിയുമാണ് ലേലം ചെയ്തത്.


1865 ഏപ്രിൽ 14 നാണ് വാഷിങ്ടണ്‍ ഫോര്‍ഡ്‌സ് തിയേറ്ററില്‍ വെച്ച് എബ്രഹാം ലിങ്കൺ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് ആണ് ലിങ്കന് നേരെ വെടിയുതിർത്തത്. അമേരിക്കൻ ചരിത്രത്തിൽ വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഏപ്രിൽ 14ന് രാത്രി 11 മണിക്കാണ് ബന്ധുക്കൾക്ക് ടെലിഗ്രാം ലഭിക്കുന്നത്. 1945 വരെ മുടിയും ടെലിഗ്രാമും ബന്ധുക്കളുടെ കൈവശമായിരുന്നു. 1999 ലാണ് മുടി ആദ്യമായി വിൽപ്പന നടത്തിയതെന്ന് ലേലം ചെയ്ത ആർആർ കമ്പനി അറിയിച്ചു.
Published by: Naseeba TC
First published: September 14, 2020, 1:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading