• HOME
 • »
 • NEWS
 • »
 • world
 • »
 • പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ക്കും അമേരിക്കന്‍ വിസ; അടുത്ത വർഷം 60000ത്തിലധികം H-2B വിസകൾ നൽകും

പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ക്കും അമേരിക്കന്‍ വിസ; അടുത്ത വർഷം 60000ത്തിലധികം H-2B വിസകൾ നൽകും

വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങള്‍ക്ക് അമേരിക്ക മുന്‍കൈയെടുത്തത്

 • Share this:

  ന്യൂയോര്‍ക്ക്: വിസാ നിയമത്തില്‍ ഇളവ് വരുത്തി അമേരിക്ക. 2023 സാമ്പത്തിക വര്‍ഷത്തില്‍ 64,716 പേര്‍ക്ക് എച്ച്-2ബി വിസ അനുവദിക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങള്‍ക്ക് അമേരിക്ക മുന്‍കൈയെടുത്തിരിക്കുന്നത്. വരാന്‍ പോകുന്ന സാമ്പത്തിക വര്‍ഷത്തിലെ പുതിയ വികസന പദ്ധതികള്‍ക്ക് തൊഴിലാളികളുടെ സേവനം വേണ്ടിവരുന്ന ഘട്ടത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പുതിയ വിസ നിയമങ്ങളെപ്പറ്റി പറയുന്നത്. ‘ 2023 സാമ്പത്തിക വര്‍ഷത്തിൽ താല്‍ക്കാലിക എച്ച്-2ബി വിസകള്‍ ഏകദേശം 64,716 പേര്‍ക്ക് നല്‍കും. കാര്‍ഷികേതര തൊഴില്‍ വിഭാഗത്തിലുള്ളവര്‍ക്കും വിസ ലഭ്യമാകും’, എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

  Also read- ചരിത്രത്തിലാദ്യമായി ബ്രിട്ടനിൽ ലക്ഷത്തോളം നഴ്സുമാരുടെ പണിമുടക്ക്

  എന്നാല്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ പുതിയ നയം ഇന്ത്യക്കാർക്ക് ഗുണകരമാകുന്നതല്ലെന്നാണ് സൂചന. കാരണം ഇന്ത്യക്കാരിലധികവും എച്ച്-2ബി വിസകള്‍ സ്വീകരിക്കാന്‍ തയ്യാറാകാറില്ല. കാരണം ഭൂരിഭാഗം ഇന്ത്യാക്കാരും വിദഗ്ധ തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുത്താണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.

  സാങ്കേതിക മേഖലകള്‍ ഉള്‍പ്പടെയുള്ളവയില്‍ ജോലി ലഭിച്ച് എത്തുന്ന ഇവരില്‍ പലരും വിദഗ്ധ പരിശീലനവും തൊഴില്‍പരിചയവും ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ എച്ച്-1ബി വിസകളാണ് ഇവരില്‍ ഭൂരിഭാഗം പേരും അമേരിക്കയിലേക്ക് കുടിയേറാനായി തെരഞ്ഞെടുക്കുന്നത്. അമേരിക്കയിലെ ചില തൊഴിലുടമകളുടെ ആവശ്യവും പുതിയ വിസാ നയത്തിന് ബാധകമായിട്ടുണ്ട്.

  Also read- റഷ്യയില്‍ ഫ്‌ളൂ പടരുന്നു; പുടിനും കുടുംബവും ബങ്കറിൽ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

  2023 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ 15ന് മുമ്പ് അധികം തൊഴിലാളികളെ ആവശ്യമായി വരുമെന്ന് യുഎസിലെ ചില തൊഴില്‍ദാതാക്കള്‍ പറഞ്ഞിരുന്നു. ‘എല്ലാ തവണത്തേക്കാളും നേരത്തെയാണ് എച്ച്-2ബി വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎസില്‍ അടുത്ത സാമ്പത്തിക വര്‍ഷം വരാനിരിക്കുന്ന നിരവധി ബിസിനസ്സുകള്‍ക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരും. എച്ച്-2ബി വിസ നേടി സുരക്ഷിതമായി തന്നെ യുഎസിലേക്ക് വരാവുന്നതാണ്,’ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്‍ഡ്രോ എന്‍ മയോര്‍ക്കസ് പറഞ്ഞു.

  സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 18216 വിസകളാണ് അനുവദിക്കുക. തുടര്‍ന്ന് ഏപ്രില്‍ 1 മുതല്‍ മെയ് 14 വരെയുള്ള പകുതിയില്‍ 16500 വിസ അനുവദിക്കുമെന്നും പിന്നീടുള്ള മാസങ്ങളില്‍ 10000 വിസയ്ക്ക് കൂടി അനുമതി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്-2 ബി വിസകള്‍ ലഭ്യമാക്കുന്ന ഒരൊറ്റ നിയമം അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

  Also read- ‘ഗർഭനിരോധനത്തിനുള്ള ചെറിയ വിപ്ലവം’; അടുത്ത വർഷം മുതൽ യുവാക്കൾക്ക് കോണ്ടം സൗജന്യമെന്ന് ഫ്രാൻസ്

  അതേസമയം എല്ലാ വര്‍ഷവും, ലോകമെമ്പാടുമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ പഠിക്കുന്നതിനായി അവസരങ്ങള്‍ ഒരുക്കാറുണ്ട്. ഒരു യു.എസ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണയായി എഫ്-1 വിസയാണ് നല്‍കുക. വളരെ കുറച്ച് ജെ-1 എം-1 വിസകളും നല്‍കാറുണ്ട്. അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റി, കോളേജ് അല്ലെങ്കില്‍ വൊക്കേഷണല്‍ സ്‌കൂളില്‍ പഠിക്കുന്നതിന് ഒരു വിദേശ വിദ്യാര്‍ഥിക്ക് പ്രാഥമികമായി വേണ്ടത് ഈ വിസയാണ്.

  Published by:Vishnupriya S
  First published: