HOME » NEWS » World » ADOLF HITLER WINS LOCAL ELECTION IN NAMIBIA

അഡോൾഫ് ഹിറ്റ്ലർക്ക് തെരഞ്ഞെടുപ്പിൽ ജയം; ലോകം കീഴടക്കാന്‍ ശ്രമിക്കില്ലെന്ന്‌ പ്രഖ്യാപനം

വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിന് പിന്നാലെ അധികാരം ഉപയോഗിച്ച്‌ ലോകം കീഴടക്കാന്‍ ശ്രമിക്കില്ലെന്നും ഹിറ്റ്ലർ

News18 Malayalam | news18-malayalam
Updated: December 4, 2020, 11:16 AM IST
അഡോൾഫ് ഹിറ്റ്ലർക്ക് തെരഞ്ഞെടുപ്പിൽ ജയം; ലോകം കീഴടക്കാന്‍ ശ്രമിക്കില്ലെന്ന്‌ പ്രഖ്യാപനം
Image: twitter
  • Share this:
ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ ഓശാന പ്രദേശത്തെ തെരഞ്ഞെടുപ്പില്‍ എതിരാളികളെ മലര്‍ത്തിയടിച്ച്‌ വന്‍വിജയം നേടി അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍. ആകെ വോട്ടിൽ 85 ശതമാനവും നേടിയാണ് ഹിറ്റ്ലർ വിജയിച്ചത്. വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിന് പിന്നാലെ അധികാരം ഉപയോഗിച്ച്‌ ലോകം കീഴടക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഈ ഹിറ്റ്ലറിന് പഴയ ജർമൻ ഏകാധിപതി ഹിറ്റ്ലറുമായി യാതൊരു ബന്ധവുമില്ല. ദക്ഷിണാഫ്രിക്കയിയിലെ വര്‍ണവിവേചന ഭരണകൂടത്തില്‍ നിന്ന്‌ 1990ല്‍ സ്വാതന്ത്ര്യം നേടിയതിന്‌ ശേഷം രാജ്യം ഭരിക്കുന്ന എസ്‌ഡബ്ല്യുഎപിഒ പാർട്ടി സ്ഥാനാര്‍ത്ഥിയായാണ്‌ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ യുനോന മത്സരിച്ചത്.

നാസി പ്രത്യയശാസ്‌ത്രവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ഹിറ്റ്ലർ പറയുന്നു. നേരത്തെ ജര്‍മന്‍ കോളനി കൂടിയായിരുന്നു നമീബിയ. ജര്‍മന്‍ സൗത്ത്‌ വെസ്‌റ്റ്‌ ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന രാജ്യത്ത്‌ ഇപ്പോഴും ജര്‍മന്‍ വംശജരുണ്ട്‌. നിരവധി റോഡുകള്‍ക്കും സ്ഥലങ്ങള്‍ക്കും ജര്‍മന്‍ പേരുകളാണുള്ളത്‌.

You may also like:നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി; ലക്ഷ്യം ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം

ജര്‍മനിയിലെ ഹിറ്റ്‌ലറെ കുറിച്ച്‌ അധികമൊന്നും അറിവില്ലാതിരുന്ന പിതാവാണ്‌ തനിക്ക്‌ ഈ പേരിട്ടതെന്ന്‌ ഹിറ്റ്‌ലര്‍ പറയുന്നു. കുട്ടിക്കാലത്ത്‌ ഈ പേര്‌ ഒരു സാധാരണ പേരായാണ്‌ തോന്നിയിരുന്നത്‌. ലോകം കീഴടക്കണമെന്ന്‌ ഹിറ്റ്‌ലര്‍ക്ക്‌ ഉദ്ദേശമുണ്ടായിരുന്നുവെന്നു മനസിലാക്കുന്നത്‌ പിന്നീടാണ്‌.

ഭാര്യ വിളിക്കുന്നത്‌ അഡോള്‍ഫെന്നാണ്‌. ഇനി പേരുമാറ്റിയിട്ടൊന്നും കാര്യമില്ല. ഈ പേരുള്ളതു കൊണ്ട്‌ ഓശാന കീഴടക്കാന്‍ ഉദ്ദേശമില്ല. ഓശാനയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഹിറ്റ്‌ലറാണ്‌ ജയിച്ചത്‌.

You may also like:ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ നഗ്നയായി വെയിൽ കൊള്ളും; ചിത്രങ്ങളുമായി മോഡൽ

ജര്‍മനിയുടെ നമീബിയന്‍ അധിനിവേശം 1884 മുതല്‍ 1915 വരെയായിരുന്നു. 1904 മുതല്‍ 1908 വരെ തദ്ദേശീയരായ ഹെരെരോ, നാമ വിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തു. 20ാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയായാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

You may also like:ഭര്‍ത്താവിന്‌ പ്രായം 23, ഭാര്യക്ക്‌ 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ

പിന്നീട്‌ അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ യൂറോപ്പില്‍ ജര്‍മനി നടത്തിയ വംശഹത്യകള്‍ ചരിത്രത്തില്‍ രക്തത്തിലാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയും സഖ്യകക്ഷികളും പരാജയപ്പെട്ടതോടെ ലോക മേധാവിത്വ വ്യാമോഹങ്ങള്‍ തകര്‍ന്ന ഹിറ്റ്‌ലര്‍ 1945 ഏപ്രില്‍ 30ന്‌ ആത്മഹത്യ ചെയ്യുകയായിരുന്നു.
Published by: Naseeba TC
First published: December 4, 2020, 11:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories