• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മകന് ട്രംപ് എന്ന് പേരിട്ടത് പുലിവാലായി!

gopika.gs | news18
Updated: March 19, 2018, 6:30 PM IST
മകന് ട്രംപ് എന്ന് പേരിട്ടത് പുലിവാലായി!
gopika.gs | news18
Updated: March 19, 2018, 6:30 PM IST


കാബൂള്‍: അഫ്ഗാൻകാരനായ സയിദിനു അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടു കടുത്ത ആരാധന. മൂന്നാമത്തെ കുഞ്ഞു ജനിച്ചപ്പോൾ പേര് അന്വേഷിച്ചു ബുദ്ധിമുട്ടാതെ സയിദ്, മകനെ ഡോണൾഡ് ട്രംപ് എന്ന് വിളിച്ചു.

2016ല്‍ യു എസ് തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു അധ്യാപകനായ സയിദ് അസദുല്ല പൂയയ്ക്കു മകൻ പിറന്നത്. നല്ലൊരു മുസ്ലിം പേരിനു പകരം അമേരിക്കൻ പ്രസിഡന്റിന്റെ പേരിട്ടതു ശരിയായില്ലെന്നു നാട്ടുകാർ അടക്കം പറഞ്ഞു. തുടർന്ന് കുഞ്ഞു ട്രംപിന്റെ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ ആരോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതോടെ സയിദ് വിവാദത്തിലാവുകയായിരുന്നു. യു എസ് പ്രസിഡന്റിന്റെ പേരിട്ടത് അമേരിക്കയില്‍ അഭയം തേടാനുള്ള സയിദിന്റെ തന്ത്രമാണെന്നും ആരോപണം വന്നു.

സ്കൂളിൽ പോയി തുടങ്ങുമ്പോൾ ഡോണൾഡ് ട്രംപിനെ കൂട്ടുകാർ കളിയാക്കുമെന്നും ഒറ്റപ്പെടുത്തുമെന്നുമൊക്കെ ഭയക്കുന്ന സയിദ്, പക്ഷെ മകന്റെ പേരു മാറ്റാൻ തീരുമാനിച്ചിട്ടില്ല.

അഫ്ഗാനിലെ ദായ്കുൻഡി പ്രവിശ്യയിൽ ജനിച്ച കു‌ഞ്ഞു ട്രംപ്, ഇപ്പോൾ അച്ഛനമ്മമാര്‍ക്കൊപ്പം കാബൂളിലാണു താമസം.​

First published: March 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍