നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • കോവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷം അഫ്ഗാൻ പ്രതിസന്ധി; ഇടവേളകളില്ലാതെ സന്നദ്ധ സേവനവുമായി സിഖ് ഫൗണ്ടേഷൻ

    കോവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷം അഫ്ഗാൻ പ്രതിസന്ധി; ഇടവേളകളില്ലാതെ സന്നദ്ധ സേവനവുമായി സിഖ് ഫൗണ്ടേഷൻ

    അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിലേക്കെത്തിയ ഹതാശരായ അഭയാർത്ഥികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് ഈ സംഘടന.

    Image Instagram

    Image Instagram

    • Share this:
      കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗ ഘട്ടത്തിൽ രോഗികളുടെ എണ്ണം അനിയന്ത്രിതമാം വിധം ഉയർന്നപ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ നിരവധി എൻ ജി ഓകൾ സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. അവർ കോവിഡ് രോഗബാധ മൂലം ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കുന്നത് ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു. സമാനമായ രീതിയിൽ ചില എൻ ജി ഓകൾ അഫ്ഗാനിസ്ഥാനിൽ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരാശ്രയരായ അഭയാർത്ഥികൾക്ക് സഹായവുമായി എത്തുകയാണ്.

      ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹേമകുണ്ഡ് ഫൗണ്ടേഷൻ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ സമയത്ത് നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു. ആവശ്യക്കാർക്ക് ഓക്സിജൻ സിലിണ്ടറുകളും ഭക്ഷണവുമൊക്കെ എത്തിച്ചു കൊടുക്കുന്നതിൽ അവർ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ, വർഷങ്ങളായി യുദ്ധം തുടരുന്ന അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിലേക്കെത്തിയ ഹതാശരായ അഭയാർത്ഥികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് ഈ സംഘടന.

      തങ്ങളെ ബന്ധപ്പെടുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഈ ഫൗണ്ടേഷൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഭയാർഥികളായി ഇന്ത്യയിൽ എത്തിയ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം, താമസ സൗകര്യങ്ങൾ, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ ലഭ്യമാക്കുമെന്ന് ഫൗണ്ടേഷൻ അറിയിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ്‌ലൈനും ഇ-മെയിൽ വിലാസവും ഇവർക്കുണ്ട്. ഫോണിലൂടെയോ മെയിലിലൂടെയോ ആവശ്യക്കാർക്ക് ഇവരെ ബന്ധപ്പെടാൻ കഴിയും.




      അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി മൂലം ഇന്ത്യയിലേക്ക് വന്ന കുടുംബങ്ങൾക്ക് താൽക്കാലികമായി താമസിക്കാൻ ടെന്റുകൾ ഒരുക്കുന്നതായി ഈ എൻ ജി ഓയുടെ പ്രവർത്തകൻ ഹർതീരാത് സിങ് പറയുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് ഹേമകുണ്ഡ് ഫൗണ്ടേഷൻ നടത്തുന്നത്. "അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തുന്ന അഭയാർത്ഥികൾക്കായി ഞങ്ങൾ ഇപ്പോൾ പ്രത്യേക ക്യാമ്പ് സജ്ജീകരിക്കുകയാണ്. ഇൻസുലേഷൻ, വാട്ടർ പ്രൂഫ് സൗകര്യങ്ങൾ ഉള്ള 500 ടെന്റുകൾ ഞങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്. വെള്ളം, ഭക്ഷണം, കൂളർ മുതലായ സംവിധാനങ്ങളും ഇവിടെയുണ്ടാകും", സിങ് പറയുന്നു. ഗുഡ്‌ഗാവിലെ സെക്റ്റർ 49-ലാണ് ഹേമകുണ്ഡ് ഫൗണ്ടേഷൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ക്യാമ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്.




      പാസ്‌പോർട്ടും വിസയുമുള്ള എല്ലാവർക്കും ജാതി, മത പരിഗണനകൾ ഇല്ലാതെ തന്നെ സഹായം ലഭ്യമാക്കുമെന്ന് സിങ് പറയുന്നു. എത്രയോ കാലമായി സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹേമകുണ്ഡ് ഫൗണ്ടേഷൻ. കോവിഡ് രോഗവ്യാപനത്തിന്റെ ഘട്ടത്തിൽ നിരവധി സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ കോവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകളും മറ്റ് അവശ്യ വസ്തുക്കളും ഈ സംഘടന എത്തിച്ചു നൽകിയിരുന്നു.
      Published by:Jayesh Krishnan
      First published:
      )}