• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

താലിബാനുമായി ചര്‍ച്ചക്ക് തയ്യാർ:അഷറഫ് ഖാനി

gopika.gs
Updated: March 1, 2018, 11:00 PM IST
താലിബാനുമായി ചര്‍ച്ചക്ക് തയ്യാർ:അഷറഫ് ഖാനി
gopika.gs
Updated: March 1, 2018, 11:00 PM IST
ഭീകരസംഘടനയായ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഖാനി.സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയാറാണെന്നുള്ള വിവരം താലിബാന്‍ വൃത്തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, താലിബാന്‍ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ലെന്നും ഖാനി പറഞ്ഞു. കാബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.

താലിബാന് രാഷ്ട്രീയപാര്‍ട്ടി പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരാറിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ഖാനി പറഞ്ഞു. രാഷ്ട്രീയപാർട്ടിപദവി നല്‍കുന്നതിന് പകരമായി താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണഘടനയെയും സര്‍ക്കാറിനെയും അംഗീകരിക്കണം.എന്നാൽ, ഈ വ്യവസ്ഥയില്‍ ഉടക്കിയാണ് സമാധാനചര്‍ച്ചകള്‍ക്കായി നേരത്തേയുള്ള ശ്രമങ്ങള്‍ തടസ്സപ്പെട്ടത്.

16 വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനായാണ് ഖാനി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. വെടിനിര്‍ത്തലിന് തയാറാണെന്നും തടവുകാരെ പരസ്പരം കൈമാറാമെന്നുമാണ് അഫ്ഗാന്‍ താലിബാനെ അറിയിച്ചത്. പകരം രാജ്യത്തെ ഭരണകൂടത്തെ അഫ്ഗാന്‍ അംഗീകരിക്കണമെന്നും നിയമങ്ങളെ ബഹുമാനിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ഉപാധിയെന്നും പ്രസിഡന്റ് വ്യക്തമാക്കി.

മുന്‍പും പല ചര്‍ച്ചകളും നടന്നെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. തങ്ങളുടെ നേതൃത്വത്തിന്റെ തീരുമാനത്തിനായാണ് കാത്തുനില്‍ക്കുന്നതെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരവിരുദ്ധതാവളങ്ങളില്‍ ഈയിടെ യു എസ് സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് താലിബാന് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. യു എസുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതായി താലിബാന്‍ കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഈ അവസരത്തിലാണ് അഫ്ഗാനിസ്ഥാൻ സർക്കാരും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുന്നത്.
First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍