• HOME
 • »
 • NEWS
 • »
 • world
 • »
 • യുഎസ് അഭയാര്‍ത്ഥി ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ച് പോസ്റ്റിട്ടു; അഫ്ഗാൻ യുവാവിന് വിമര്‍ശനം

യുഎസ് അഭയാര്‍ത്ഥി ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ച് പോസ്റ്റിട്ടു; അഫ്ഗാൻ യുവാവിന് വിമര്‍ശനം

താന്‍ പരാതിപ്പെടുകയല്ല എന്ന് അഹ്മദി എടുത്തു പറഞ്ഞിരുന്നെങ്കിലും, ഒട്ടേറെ ട്വിറ്റര്‍ ഉപയോക്താക്കളാണ് അഹ്മദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്

 • Last Updated :
 • Share this:
  യുദ്ധവും, താലിബാന്‍ കടന്നുകയറ്റവും കാരണം തകർന്ന അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് കൂട്ടപ്പലായനത്തിന്റെ ദൃശ്യങ്ങളാണ്. തങ്ങളുടെ സ്വത്തും പണവും നാട്ടിലുപേക്ഷിച്ച് ഓടിപ്പോകുന്ന ആയിരങ്ങളുടെ ദൃശ്യങ്ങളാണ് ഓരോ ദിവസവും അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഒപ്പം വേര്‍പിരിയലിന്റെയും ദുരന്തങ്ങളുടെയും ഭയാനകമായ കഥകളാണ് ദൈനംദിനം സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ഒട്ടേറെ അഭയാര്‍ത്ഥികള്‍ തങ്ങള്‍ നേരിടുന്ന സമാനതകളില്ലാത്ത വേദനയുടെ കഥ ലോകത്തോട് ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസം അത്തരത്തിലൊരു അഫ്ഗാന്‍ അഭയാര്‍ത്ഥി, ടെക്‌സാസിലെ ഫോര്‍ട്ട് ബ്ലിസില്‍ തനിക്ക് ലഭിച്ച ഭക്ഷണത്തെപ്പറ്റി ട്വിറ്ററിൽ കുറിച്ച പോസ്റ്റ് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്.

  തനിക്ക് ലഭിച്ച ഭക്ഷണത്തിന്റെ ചിത്രത്തിനൊപ്പം ട്വിറ്ററിൽ ഹമദ് അഹ്മദി എന്ന അഫ്ഗാന്‍ അഭയാര്‍ത്ഥി പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു, “പരാതിപ്പെടുകയല്ല, എന്നാല്‍ ഇന്നലെ രാത്രിയില്‍ എനിക്ക് ലഭിച്ച ഭക്ഷണമാണിത്. അടുത്ത ഭക്ഷണം 12 മണിക്കൂറിന് ശേഷം മാത്രമേ ലഭിക്കുകയുള്ളു. അഭയാര്‍ത്ഥികളുടെ ജീവന്‍ സുരക്ഷിതമായിരിക്കാം, എന്നാല്‍ അത് ഒരിക്കലും എളുപ്പം പിടിച്ചതും അനുകൂലവും ആയിരിക്കില്ല. ഫോര്‍ട്ട് ബ്ലിസ് എല്‍ പാസോ, ടെക്‌സാസ്.” താന്‍ പരാതിപ്പെടുകയല്ല എന്ന് അഹ്മദി എടുത്തു പറഞ്ഞിരുന്നെങ്കിലും, ഒട്ടേറെ ട്വിറ്റര്‍ ഉപയോക്താക്കളാണ് അഹ്മദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൂടാതെ അവര്‍ അഹ്മദി പരാതിപ്പെടുകയല്ല ‘ഉപകാരസ്മരണയാണ്’ കാണിക്കേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

  കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയി വന്നുഭവിച്ചെങ്കിലും, പല ട്വിറ്റര്‍ ഉപയോക്താക്കളും അഹ്മദിയെ പ്രതിരോധിക്കുന്നതിനും ഓടിയെത്തിയിരുന്നു. അവരില്‍ പലരും അഹ്മദിയെ വിമര്‍ശിക്കുന്നവരുടെ ‘അനുകമ്പയില്ലായ്മയും,’ ‘ഹൃദയ ശൂന്യതയും’ ചൂണ്ടിക്കാട്ടുകയും ചെയ്തു. അഹ്മദിന്റെ പോസ്റ്റിനെത്തുടര്‍ന്ന് എങ്ങനെയാണ് ട്വിറ്ററില്‍ കാര്യങ്ങള്‍ നടന്നതെന്ന് കാണുക:


  മുകളിലുള്ള ഉപയോക്താക്കള്‍, അഹ്മദിയുടെ പോസ്റ്റിനെ അപലപനീയം എന്ന് ആക്ഷേപിച്ചുകൊണ്ട് , 'ഞങ്ങളുടെ സൈനികരുടെ അവസ്ഥയെന്താണ്' എന്ന വാദവുമായി എത്തിയപ്പോള്‍, പലരും അഹ്മദിയോട് സഹതപിക്കുകയും, സഹായ വാഗ്ദാനവുമായി മുന്നോട്ട് വരികയും ചെയ്തു.

  താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ കടന്നു കയറ്റം നടത്തിക്കൊണ്ട് രാജ്യം പിടിച്ചടക്കിയ നാള്‍ മുതല്‍ അഹ്മദി ഒരു അഭയാര്‍ത്ഥി എന്ന നിലയില്‍ തന്റെ യാത്രകളെക്കുറിച്ചും അനുഭവത്തെക്കുറിച്ചും ലോകത്തോട് വിവരങ്ങള്‍ പങ്കുവെച്ചു കൊണ്ടേയിരിക്കുകയാണ്. ഇതിന് മുന്‍പ് തന്റെ ജീവനുമായി രക്ഷപെടുമ്പോള്‍, താന്‍ അമ്മയുമായി വേര്‍പിരിഞ്ഞതെങ്ങനെയെന്നും അഹ്മദി തന്റെ ട്വിറ്റര്‍ പോസ്റ്റു വഴി ലോകത്തോട് പറഞ്ഞിരുന്നു. “അവര്‍ക്ക് ഒരു മകനെ കാര്യമില്ലാത്ത യുദ്ധത്തില്‍ നഷ്ടപ്പെട്ടു, മകളെ കോവിഡിലും നഷ്ടപ്പെട്ടു, ഇതാ ഇപ്പോള്‍ വേറൊരു മകനെ പലായനത്തിലും നഷ്ടപ്പെടുന്നു.” അമ്മ അഹ്മദിനോട് പറഞ്ഞത്, “മകനേ, പലായനം എളുപ്പമല്ല, എന്നിരുന്നാലും നീ പോയേ മതിയാകൂ! എന്റെ കുടുംബത്തില്‍ ഇനിയൊരു നഷ്ടം കൂടി വരുന്നത് കാണാന്‍ എനിക്ക് സാധിക്കില്ല. ഞങ്ങള്‍ ഒരുപാട് പ്രായമായവരാണ്, അതിനാല്‍ തന്നെ അവര്‍ ഞങ്ങളെ തേടി വരില്ല, നീ നിന്റെ ജീവന്‍ രക്ഷിച്ചേ പറ്റൂ” എന്നാണ്. പോസ്റ്റിനൊപ്പം താന്‍ അമ്മയോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും അഹ്മദി ട്വിറ്ററില്‍ പങ്കു വെച്ചു.

  അടുത്തയിടെ, അഭയാര്‍ത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ഫ്രാന്‍സിന്റെ അംബാസഡര്‍ ആയ സേവ്യര്‍ ചാറ്റലും ട്വിറ്ററില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ചെരുപ്പില്ലാത്ത ഒരു കൊച്ചുകുട്ടിയുടെ പാദത്തിന്റെ ചിത്രം പങ്കു വെച്ചുകൊണ്ട് “അഫ്ഗാനിസ്ഥാനില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന ഇത്രയധികം കുട്ടികള്‍ ചെരുപ്പു പോലുമില്ലാതെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന കാഴ്ച വളരെ ഹൃദയഭേദകമാണന്നാണ്,” അദ്ദേഹം പറഞ്ഞത്. ഒപ്പം കൂട്ടികള്‍ക്ക് പാദരക്ഷകള്‍ നല്‍കിയ ഫ്രാന്‍സ് ഓക്‌സ് എമിറേറ്റ്‌സ് ജീവനക്കാര്‍ക്കും മാസ് ഹക്കിമിനും അദ്ദേഹം തന്റെ നന്ദിയും രേഖപ്പെടുത്തിയിരുന്നു.
  Published by:Naveen
  First published: