നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇന്ത്യൻ കാമ്പസിലേക്ക് മടങ്ങണം; ഇന്ത്യൻ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ പഠനം നടത്തുന്ന അഫ്ഗാൻ വിദ്യാര്‍ഥികള്‍

  ഇന്ത്യൻ കാമ്പസിലേക്ക് മടങ്ങണം; ഇന്ത്യൻ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ പഠനം നടത്തുന്ന അഫ്ഗാൻ വിദ്യാര്‍ഥികള്‍

  ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളാണ് കാമ്പസിലേക്ക് മടങ്ങാന്‍ അനുമതി തേടുന്നത്

  Image AP

  Image AP

  • Share this:
   അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്‍ ഭീകരവാദികളുടെ നിയന്ത്രണത്തിലായത്തോടെ ഇന്ത്യയില്‍ പഠനം നടത്തുന്ന അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ ക്യാംപസുകളിലേക്ക് മടങ്ങാന്‍ അനുമതി തേടുന്നു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളാണ് കാമ്പസിലേക്ക് മടങ്ങാന്‍ അനുമതി തേടുന്നത്. പല സ്ഥാപനങ്ങളും ഈ വിദ്യാര്‍ഥികളുടെ അപേക്ഷ അനുവദിക്കാന്‍ തയ്യാറാണ്.

   താലിബാന്‍ നിയന്ത്രണത്തിലേക്ക് രാജ്യം എത്തുന്നതിനാല്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ പൗരന്മാരുടെ കൂട്ടപ്പലായനം നേരിടുകയാണിപ്പോള്‍. ഈ ഘട്ടത്തിലാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍, വിസയ്ക്കുള്ള പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്.

   ബോംബെ ഐഐടി ഡയറക്ടര്‍ സുഭാസിസ് ചൗധരി, ശനിയാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞതിങ്ങനെയാണ്, “മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ചേര്‍ന്ന ഏതാനും അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ വീട്ടില്‍ നിന്ന് ഓണ്‍ലൈനായിട്ടാണ് പഠനം നടത്തുന്നത്. അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന അവരുടെ നാടിന്റെ അവസ്ഥ കാരണം ഈ വിദ്യാര്‍ഥികള്‍ അവരുടെ രാജ്യം വിട്ട് ഇന്ത്യയിലെ ക്യാമ്പസ് ഹോസ്റ്റലുകളില്‍ ചേരാന്‍ ആഗ്രഹിച്ചിരിക്കുകയാണ്. ഒരു പ്രത്യേക പരിഗണന നല്‍കി കാമ്പസിലേക്ക് വരാനുള്ള അവരുടെ അഭ്യര്‍ത്ഥന ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ അവര്‍ എത്ര വൈകിയിരിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല …”

   Also Read-നാടുവിടാന്‍ പരക്കം പാച്ചില്‍, കാബൂൾ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും അഞ്ച് മരണം

   ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ പതിനൊന്ന് അഫ്ഗാന്‍ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നിരിക്കുന്നത്. രണ്ടുപേര്‍ ഇതിനകം കാമ്പസില്‍ എത്തിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യന്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) ആണ്. അവരുടെ മുംബൈ ഓഫീസ് കാബൂളിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ഈ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് ബോംബെ ഐഐടി അധികൃതര്‍ പറയുന്നത്.

   അഫ്ഗാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സമാനമായ അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് ഐഐടി ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍ വിഭാഗം ഡീൻ നവീന്‍ ഗാര്‍ഗും പറഞ്ഞു. “ഈ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിലേക്ക് മടങ്ങാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു വ്യവസ്ഥ ഒരുക്കിയിട്ടുണ്ട്. പക്ഷേ, അതിന് അവര്‍ക്ക് ഇപ്പോള്‍ അഭിമുഖീകരിച്ചേക്കാവുന്ന ഏറ്റവും വലിയ പ്രശ്‌നം ഉദ്യോഗസ്ഥ തടസ്സങ്ങളാണ്. ഉദാഹരണത്തിന്, ഒരു വിദ്യാര്‍ത്ഥി ഞങ്ങള്‍ക്ക് എഴുതിയത് എംബസി ഓഫീസിലെ നീണ്ട ക്യൂ കാരണം തന്റെ വിസ പ്രോസസ്സ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ്,”നവീന്‍ ഗാര്‍ഗ് വ്യക്തമാക്കി.

   Also Read-രാജ്യം വിടാന്‍ പരക്കം പാച്ചില്‍; റണ്‍വേ നിറഞ്ഞ് ആള്‍ക്കൂട്ടം; ആശങ്കയില്‍ കാബൂള്‍

   ഡല്‍ഹി ഐഐടിയിലെ പതിനേഴ് അഫ്ഗാന്‍ വിദ്യാര്‍ത്ഥികളില്‍ ആരും തന്നെ ഇപ്പോള്‍ ക്യാമ്പസില്‍ ഇല്ല. മൂന്ന് പേര്‍ ഉടന്‍ വരുമെന്ന് സൂചിപ്പിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) അധികൃതരും അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ പരിശോധിക്കുന്നുണ്ട്.

   അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തുടര്‍നടപടികള്‍ക്ക് കാത്തിരിക്കേണ്ടി വരുമെന്നുമാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരിക്കുന്നത്. ഐസിസിആറിന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് കീഴില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഇന്ത്യയില്‍ വരുന്നുണ്ട്. ഒരു ഐഐടി പ്രൊഫസര്‍ പറഞ്ഞത്, 'ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിസ നേടാന്‍ കഴിഞ്ഞാലും, വിമാനങ്ങള്‍ അനുവദിക്കുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല' എന്നാണ്.
   Published by:Jayesh Krishnan
   First published:
   )}