• HOME
 • »
 • NEWS
 • »
 • world
 • »
 • Afghan TV Anchor | താലിബാന്‍ ഭരണം വന്നതോടെ ജോലിപോയി; തെരുവില്‍ ഭക്ഷണം വിറ്റ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍

Afghan TV Anchor | താലിബാന്‍ ഭരണം വന്നതോടെ ജോലിപോയി; തെരുവില്‍ ഭക്ഷണം വിറ്റ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍

അഫ്ഗാൻ സാമ്പത്തിക തകർച്ചയുടെ സാക്ഷ്യപ്പെടുത്തലായി ടിവി അവതാരകൻ മൂസ മൊഹമ്മദിയുടെ ചിത്രം. മാധ്യമപ്രവർത്തകർ താലിബാൻ ഭരണത്തിന് കീഴിൽ നേരിടുന്ന ദുർഗതി ലോകത്തിനു മുൻപിൽ വെളിവാകുന്നു.

 • Last Updated :
 • Share this:
  താലിബാന്‍ (Taliban) അധികാരത്തില്‍ (came to power) എത്തിയതോടെഅഫ്ഗാനിസ്ഥാനിൽ ജനങ്ങൾ വീണ്ടും ദുരിതത്തിലായി. നിരവധി മാനുഷിക പ്രതിസന്ധികളും ദാരിദ്രവും (food shortage) കൊണ്ട് രാജ്യം പൊറുതിമുട്ടുകയാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘനയുടെ (ILO) കണക്കു പ്രകാരം, താലിബാന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി (jobs) നഷ്ടമായി. അഫ്ഗാനില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ദുരവസ്ഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ടെലിവിഷന്‍ അവതാരകനായി ജോലി ചെയ്തിരുന്ന മുസ മൊഹമ്മദിയ്ക്ക് രാജ്യത്തെ പുതിയ രാഷ്ട്രീയ സ്ഥിതികളില്‍ അദ്ദേഹത്തിന്റെ ജോലി നഷ്ടമായി. ഇപ്പോള്‍ തെരുവില്‍ ഭക്ഷണം വില്‍ക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്യുന്നത്.

  കബീര്‍ ഹഖ്മല്‍ എന്നയാളാണ് മൊഹമ്മദിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഹമീദ് കര്‍സായ് സര്‍ക്കാരിനൊപ്പം ജോലി ചെയ്ത ആളാണ് കബീര്‍. 'താലിബാന് കീഴില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജീവിതം' എന്ന തലക്കെട്ടും ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

  മാധ്യമ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉള്ള ആളാണ് മൊഹമ്മദി. നിരവധി ടെലിവിഷനുകളില്‍ അവതാരകനായും റിപ്പോര്‍ട്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, അഫ്ഗാനില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ആദ്ദേഹം തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ്. തെരുവില്‍ കുത്തിയിരുന്ന് ഭക്ഷണം വില്‍ക്കുന്ന മൊഹമ്മദിയുടെ ചിത്രവും ടിവി സ്റ്റുഡിയോയില്‍ അവതാരകനായിരുന്നപ്പോഴുള്ള ചിത്രവും കബീര്‍ പങ്കുവെച്ചിട്ടുണ്ട്.

  മൊഹമ്മദിയുടെ ചിത്രങ്ങള്‍ നാഷണല്‍ റേഡിയോയുടെയും ടെലിവിഷന്റെയും ഡയറക്ടര്‍ ജനറലായ അഹ്‌മദുള്ള വാസിഖിന്റെ ശ്രദ്ധയില്‍പ്പെട്ടു. മൊഹമ്മദിയ്ക്ക് ജോലി നല്‍കി സഹായിക്കാമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 'സ്വകാര്യ സ്ഥാപനത്തിലാണ് മൊഹമ്മദി ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ തൊഴില്‍ രഹിതനാണ്. നാഷണല്‍ റേഡിയോ ആന്റ് ടെലിവിഷനില്‍ അദ്ദേഹത്തിന് ജോലി നല്‍കുമെന്ന് ഉറപ്പു തരുന്നു. അഫ്ഗാനിലെ എല്ലാ ഉദ്യോഗസ്ഥരെയും നമുക്ക് ആവശ്യമാണ്' വാസിഖ് ട്വിറ്ററില്‍ കുറിച്ചു.

  ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം, വലിയ അളവിലുള്ള തൊഴിലില്ലായ്മ നിരക്കാണ് താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിട്ടുള്ളത്. സ്ത്രീകളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിയ്ക്കുകയും സാമ്പത്തിക നില തകിടം മറിയുകയും ചെയ്തു.

  അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നു സംപ്രേഷണം നടത്തുന്ന ടിവി ചാനലുകളിലെ വനിതാ അവതാരകര്‍ മുഖം മറച്ച് പരിപാടികള്‍ അവതരിപ്പിക്കണമെന്ന് രാജ്യത്തെ ടിവി ചാനലുകളോടു നേരത്തെ താലിബാന്‍ നിര്‍ദേശിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന നിര്‍ദേശം വന്നു ദിവസങ്ങള്‍ക്കകമാണ് നിയമം ടിവി ചാനലുകളിലേക്കും വ്യാപിപ്പിച്ചത്.

  എന്നാല്‍, ഇതു നിയമമല്ല നിര്‍ദേശം മാത്രമാണെന്നു വിശദീകരിച്ച താലിബാന്‍ വക്താവ് ചാനലുകളെല്ലാം ഈ നിര്‍ദേശം സന്തോഷപൂര്‍വം സ്വീകരിച്ചതായും അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയ അന്നുമുതല്‍ സ്ത്രീകളോടുള്ള വിവേചനപൂര്‍വ്വമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് താലിബാന്‍. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍, പാര്‍ക്കുകളില്‍ നിരോധനം തുടങ്ങിയ നിരവധി സ്ത്രീവിരുദ്ധമായ ഉത്തരുവകള്‍ പുറത്തു വന്നിരുന്നു.

  വിവാദപരമായ തീരുമാനത്തെ തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ മുഖം മറച്ച് വാര്‍ത്ത വായിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനി പുനര്‍ചിന്തയുണ്ടാകില്ലെന്നും കര്‍ശനമായി ഉത്തരവ് പാലിക്കണമെന്നുമാണ് താലിബാന്‍ ആവര്‍ത്തിക്കുന്നത്.
  Published by:Amal Surendran
  First published: