നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • രാജ്യം വിട്ട് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി

  രാജ്യം വിട്ട് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി

  അഫ്ഗാനിനെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്

  photo courtesy : al jazeera

  photo courtesy : al jazeera

  • Share this:
   അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. പ്രദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. അമേരിക്കന്‍ സഹായത്തോടെയാണ് അഷ്‌റഫ് ഗനിരാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. താലിബാന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് പ്രസിഡന്റിന്റ പലായനം. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരുന്നു.അഫ്ഗാന്‍ സൈന്യത്തിനെതിരെ താലിബാന്‍ വലിയ മുന്നോറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്.

   വ്യാഴായ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അധികാര കയ്യിമാറ്റം എങ്ങിനെയാകണം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിനെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്‍തുണക്കയുള്ള ശ്രമങ്ങള്‍ താലിബാനും നടത്തിവരുന്നുണ്ട്.

   സ്ത്രീകൾ ജോലിക്ക് പോകുന്നതിന് വിലക്ക്; ആ ജോലി ബന്ധുക്കളായ പുരുഷന്മാർക്ക്; കടുത്ത നിയന്ത്രണങ്ങളുമായി താലിബാൻ

   താലിബാൻ പിടിമുറിക്കിയതോടെ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനി മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയില്‍ ആയിരുന്ന 1996-2001 കാലഘട്ടത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം കാണ്ഡഹാറില്‍ ആയുധധാരികളായ താലിബാൻകാർ ഒരു ബാങ്കില്‍ എത്തുകയും അവിടെ ജോലി ചെയ്തിരുന്ന ഒന്‍പത് വനിതാ ജീവനക്കാരെ അവരുടെ വീടുകളില്‍ എത്തിക്കുകയും ഇനി ജോലിക്ക് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പകരം ബന്ധുവായ പുരുഷനെ ബാങ്കിലേക്ക് ജോലിക്കായി അയക്കുകയും ചെയ്തു. ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

   ഹെറാത്തിലെ മറ്റൊരു ബാങ്കിലും സമാന സംഭവം നടന്നിരുന്നു. പൊതുസ്ഥലത്ത് മുഖം മറച്ചില്ലെന്ന പേരില്‍ മൂന്ന് വനിതാ ജീവനക്കാരെ ബാങ്കിലെത്തിയ ആയുധധാരികള്‍ വീട്ടിലേക്ക് തിരിച്ചയക്കുകയും പകരം ബന്ധുക്കളായ പുരുഷന്‍മാരെ ബാങ്കിലേക്ക് അയക്കുകയും ചെയ്തിരുന്നു. പലയിടത്തും സ്ത്രീകളെ ജോലികളില്‍ നിന്നും പിരിച്ചു വിട്ട് തുടങ്ങി. പൊതുസ്ഥലത്ത് സ്ത്രീകള്‍ മുഖം പുറത്ത് കാണിക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് നടപടി.

   താലിബാന്‍ അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ത്രീകളെ ബാങ്കില്‍ ജോലിചെയ്യാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഇസ്ലാമിക രീതികള്‍ പ്രാബല്യത്തില്‍ വരുത്തിയ ശേഷം ഇസ്ലാമിക നിയമപ്രകാരം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. എന്നാല്‍ ബാങ്കിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
   താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്താല്‍ രണ്ട് പതിറ്റാണ്ടായി സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം പലതും നഷ്ടമാകുമെന്നാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്. പഠിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നഷ്ടമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്.

   Published by:Jayashankar AV
   First published:
   )}