• HOME
  • »
  • NEWS
  • »
  • world
  • »
  • Afghanistan | ആറുമാസം മുമ്പ് വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ യാത്ര; അഫ്ഗാന്‍ ധനമന്ത്രി ഇന്ന് ടാക്‌സി ഡ്രൈവര്‍

Afghanistan | ആറുമാസം മുമ്പ് വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ യാത്ര; അഫ്ഗാന്‍ ധനമന്ത്രി ഇന്ന് ടാക്‌സി ഡ്രൈവര്‍

പാര്‍ലമെന്റില്‍ 600 കോടി ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച അഫ്ഗാനിസ്ഥാന്‍ ധനകാര്യ മന്ത്രിയാണ് വാഷിട്ണ്‍ ഡിസിയില്‍ യൂബര്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്.

  • Share this:
    കാബൂള്‍: ആറുമാസം മുമ്പ് അഫ്ഗാന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ഖാലിദ് പായേന്ദ ഇപ്പോള്‍ യൂബര്‍ ഡ്രൈവര്‍. പാര്‍ലമെന്റില്‍ 600 കോടി ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച അഫ്ഗാനിസ്ഥാന്‍ ധനകാര്യ മന്ത്രിയാണ് വാഷിട്ണ്‍ ഡിസിയില്‍ യൂബര്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്.

    താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കുന്നതിന് ഒരാഴ്ച മുമ്പാണ് 40-കാരനായ ഖാലിദ് പായേന്ദ മന്ത്രിസ്ഥാനം രാജിവെച്ചത്. അഫ്ഗാന്‍ മുന്‍പ്രധാനമന്ത്രി അഷ്‌റഫ് ഘനിയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നായിരുന്നു ഇത്.

    രാജിവെച്ചതിന് പിന്നാലെ സര്‍ക്കാര്‍ നടപടികള്‍ ഭയന്നാണ് അദ്ദേഹം യുഎസിലേക്ക് പോയി കുടുംബത്തിനൊപ്പം ചേര്‍ന്നത്.ആറ് മണിക്കൂര്‍ ജോലി ചെയ്ത് താന്‍ 150 ഡോളറിന് മുകളില്‍ സമ്പാദിക്കുമെന്ന് വാഷിട്ണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് പറഞ്ഞു.

    Also Read-Flight Crash| ചൈനയില്‍ 133പേരുമായി യാത്രാ വിമാനം തകർന്നുവീണു

    താലിബാന്‍ ഭരണം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്താന്‍ നിലവില്‍ സാമ്പത്തികവും മാനുഷികവുമായി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ദുരിതം കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ടെന്നും ഖാലിദ് പറഞ്ഞു.

    Also Read-Accident | കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് കയറി; അഞ്ചു പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

    അഫ്ഗാനിസ്താന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് താലിബാന്‍ രാജ്യം വിട്ടുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: