• HOME
  • »
  • NEWS
  • »
  • world
  • »
  • AFGHANISTAN TALIBAN LEADERS LAUGH AT JOURNALIST ON AFGHANS WOMEN VOTE VIRAL VIDEO

'വനിതകള്‍ക്ക് വോട്ട് ചെയ്യാമോ'? മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച് താലിബാന്‍ ഭീകരരുടെ മറുപടി

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നത്.

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നത്.

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നത്.

  • Share this:
    താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം ഉറപ്പിച്ചതിനു ശേഷം സ്തീകള്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ അതിനിടയിലാണ് ഒരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറയുന്ന താലിബാന്‍ ഭീകരരുടെ വീഡിയോ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.

    സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നത്. ഇസ്ലാമിക നിയമമായ ശരീഅത്ത് പ്രകാരം എല്ലാ അവകാശങ്ങളും നല്‍കുമെന്നാണ് ആദ്യ ചോദ്യത്തിന് താലിബാന്‍ നേതാവ് പ്രതികരിക്കുന്നത്. ഇതിന് പിന്നാലെ വനിതകള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചു. പൊട്ടിച്ചിരിച്ചാണ് ഭീകരര്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്. ചിരി അടക്കാന്‍ കഴിയാതെ ക്യാമറ ഓഫ് ആക്കാന്‍ പറയുന്നതും വീഡിയോയില്‍ കാണാം.



    അതേസമയം, രാജ്യത്ത് മിന്നൽപ്പിണർ പോലെ അധികാരമേറ്റെടുത്ത താലിബാൻ ചൊവ്വാഴ്ച എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമാപ്പ് പ്രഖ്യാപിക്കുകയും രണ്ട് ദിവസത്തിന് ശേഷം ജോലിയിലേക്ക് മടങ്ങാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. "എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നു ... അതിനാൽ നിങ്ങൾ നിങ്ങളുടെ പതിവ് ജീവിതം പൂർണ്ണ ആത്മവിശ്വാസത്തോടെ തുടരണം," താലിബാൻ ഒരു പ്രസ്താവനയിൽ പറയുന്നു.

    കാബൂളിലെ പരിഭ്രാന്ത സാഹചര്യം മാറി വിമാനത്താവളങ്ങള്‍ തുറന്നു. 134 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന യു.എസ് സേനയുടെ ചരക്കു വിമാനത്തില്‍ 640 അഫ്ഗാന്‍ സ്വദേശികളാണ് നിലത്തിരുന്ന് നാട് വിട്ടത്.

    അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, കൂടിയാലോചന സമിതി അധ്യക്ഷനായിരുന്ന അബ്ദുല്ല തുടങ്ങിയവരുമായി കഴിഞ്ഞ താലിബാന്‍ ഭരണ കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആമീര്‍ ഖാന്‍ മുത്തഖി ചര്‍ച്ച നടത്തിയിരുന്നു. മറ്റ് വിഭാഗങ്ങളിലെ നേതാക്കളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കി.

    അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂൾ തീവ്രവാദികൾ പിടിച്ചടക്കിയതിനുശേഷം, താലിബാൻ അംഗങ്ങളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങള്‍ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുകവിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തതിന്റെ ഒരു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച താലിബാൻ അംഗങ്ങൾ അമ്യൂസ്‌മെന്റ് പാർക്ക് റൈഡുകള്‍ ആസ്വദിക്കുന്നതും സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. കാബൂൾ ആസ്ഥാനമായുള്ള റോയിട്ടേഴ്സ് ജേർണലിസ്റ്റ് ഹമീദ് ഷാലിസിയാണ്‌ ട്വിറ്ററിൽ ഇത്തരം വീഡിയോകൾ പങ്കിട്ടത്.

    താലിബാൻ അംഗങ്ങൾ കയ്യിൽ ആയുധങ്ങളുമായി, ഇലക്ട്രിക് ബമ്പർ കാറുകളിൽ സവാരി ആസ്വദിക്കുന്നതും ആ വീഡിയോകളിൽ നമുക്ക് കാണാം. മറ്റൊരു വീഡിയോയിൽ, അവർ മെറി ഗോ റൗണ്ടിലെ കുതിരകളെ ഓടിക്കുന്നത് കാണാം. ഇൻറർനെറ്റിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍, ഏതാനും താലിബാൻ അംഗങ്ങൾ ഒരു റിപ്പോർട്ടറുടെ മൈക്കുമായി തെരുവുകളിൽ ചുറ്റിനടക്കുന്നതും 'താലിബാന്‍ ഭരണത്തിന് കീഴിൽ ആളുകൾ എത്രമാത്രം സന്തുഷ്ടരാണെന്ന് അവരുടെ അഭിപ്രായം പങ്കിടാൻ ആവശ്യപ്പെടുന്ന രസകരമായ കാഴ്ച്ചയും കാണാം. കൂടുതൽ ഭയപ്പെടുത്തുന്നതും ഒപ്പം തമാശ പരത്തുന്നതുമായ ഒരു കാര്യം, ഈ 'റിപ്പോർട്ടർമാരുടെ' കൂട്ടാളികളിൽ ഒരാൾ കയ്യിൽ തോക്കും പിടിച്ചു കൊണ്ടാണ് സർവ്വേ നടത്തുന്നത് എന്നുള്ളതാണ്.
    Published by:Karthika M
    First published:
    )}