കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ നിന്നു സംപ്രേഷണം നടത്തുന്ന ടിവി ചാനലുകളിലെ വനിതാ അവതാരകർ മുഖം മറച്ച് പരിപാടികള്‍ അവതരിപ്പിക്കണമെന്ന് രാജ്യത്തെ ടിവി ചാനലുകളോടു താലിബാൻ നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന നിർദേശം വന്നു ദിവസങ്ങൾക്കകമാണു നിയമം ടിവി ചാനലുകളിലേക്കും വ്യാപിപ്പിച്ചത്.
എന്നാൽ, ഇതു നിയമമല്ല നിർദേശം മാത്രമാണെന്നു വിശദീകരിച്ച താലിബാൻ വക്താവ് ചാനലുകളെല്ലാം ഈ നിർദേശം സന്തോഷപൂർവം സ്വീകരിച്ചതായും അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയ അന്നുമുതൽ സ്ത്രീകളോടുള്ള വിവേചനപൂർവ്വമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് താലിബാന്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കൽ, പാർക്കുകളിൽ നിരോധനം തുടങ്ങിയ നിരവധി സ്ത്രീവിരുദ്ധമായ ഉത്തരുവകൾ പുറത്തു വന്നിരുന്നു.
വിവാദപരമായ തീരുമാനത്തെ തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ മുഖം മറച്ച് വാര്‍ത്ത വായിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ പുനര്ചിന്തയുണ്ടാകില്ലെന്നും.കര്‍ശനമായി ഉത്തരവ് പാലിക്കണമെന്നുമാണ് താലിബാന് ആവർത്തിക്കുന്നത്.
The Taliban have ordered Afghan women TV presenters to cover their faces. Yalda Ali is the host of Tolo TV and has published this video. let’s be her voice!! pic.twitter.com/XA4BXwToSr
അഫ്ഗാനിസ്താനില്‍ മുഖം മറയ്ക്കുന്ന വേഷം ധരിച്ച് മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്ക് എത്താന്‍ പാടുള്ളുവെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ലംഘിച്ചാല്‍ പെണ്‍കുട്ടിയുടെ പിതാവിനോ രക്ഷിതാവിനോ ജയില്‍ ശിക്ഷയും സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ അവയില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്യും. 1996 മുതല്‍ 2001 വരെയുള്ള താലിബാന് ഭരണകാലത്ത് ബുര്‍ഖ നിര്‍ബന്ധമായിരുന്നു. ഇക്കാലയളവില്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ തന്നെയാണ് അഭികാമ്യമെന്നും താലിബാന് അറിയിച്ചു. അഫ്ഗാനിസ്താനില്‍ മിക്കയിടങ്ങളിലും മതപരമായ തലമൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.