ഇന്റർഫേസ് /വാർത്ത /World / കൃത്രിമക്കാലില്‍ ബോംബുമായി ചാവേർ; ISIS താലിബാന്‍ മതപണ്ഡിതനെ കൊലപ്പെടുത്തി

കൃത്രിമക്കാലില്‍ ബോംബുമായി ചാവേർ; ISIS താലിബാന്‍ മതപണ്ഡിതനെ കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ ഒരു മദ്രസയിലെ ഓഫീസിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് (IS) നടത്തിയ ചാവേർ ആക്രമണത്തിലാണ് ഹഖാനി കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനിൽ ഒരു മദ്രസയിലെ ഓഫീസിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് (IS) നടത്തിയ ചാവേർ ആക്രമണത്തിലാണ് ഹഖാനി കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനിൽ ഒരു മദ്രസയിലെ ഓഫീസിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് (IS) നടത്തിയ ചാവേർ ആക്രമണത്തിലാണ് ഹഖാനി കൊല്ലപ്പെട്ടത്.

  • Share this:

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അനുകൂല ഉന്നത മതപണ്ഡിതന്‍ (taliban cleric) റഹീമുള്ള ഹഖാനി (rahimullah haqqani) കഴിഞ്ഞ ദിവസം കാബൂളില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് നേരെയുള്ള ആക്രമണത്തിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്തെ ഒരു മദ്രസയിലെ ഓഫീസിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് (IS) നടത്തിയ ചാവേർ ആക്രമണത്തിലാണ് ഹഖാനി കൊല്ലപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൃത്രിമ കാലില്‍ (artificial leg) ബോംബ് (bomb) ഒളിപ്പിച്ചെത്തിയാണ് ചാവേർ സ്‌ഫോടനം നടത്തിയത്. ഐഎസ് ഭീകരര്‍ ഏറെ നാളായി ഈ മതനേതാവിനെ ലക്ഷ്യം വെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം രാജ്യത്ത് കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ ഭരണത്തിന്റെ പിന്തുണക്കാരനും ഖൊറാസന്‍ പ്രവിശ്യയിലെ ഐഎസ് നീക്കങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന മതനേതാവായിരുന്നു കൊല്ലപ്പെട്ട ഷെയ്ഖ് ഹഖാനി.

അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് നികത്താനാകാത്ത ഒരു നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അധികൃതര്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

Also Read-Salman Rushdie | ആരാണ് ഹാദി മറ്റർ? സൽമാൻ റഷ്ദിയെ ആക്രമിച്ച പ്രതി ഷിയാ തീവ്രവാദ അനുഭാവിയെന്ന് റിപ്പോർട്ട്

ഷാഷ് ദാരക് എന്ന പ്രദേശത്താണ് ആക്രമണം നടന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കാബൂളിലെ ഗ്രീന്‍ സോണിന്റെ ഭാഗമാണ് ഇത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്‌ഫോടനം തടയുന്ന സുരക്ഷാ ഭിത്തികളും ഇവിടെയുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് അകത്തേക്ക് വരുന്നവരെയും പുറത്തുകടക്കുന്നവരെയും താലിബാന്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഈ കോട്ടയില്‍ ആക്രമണം ഉണ്ടായാല്‍ അത് കാബൂളിലെ സുരക്ഷയ്ക്ക് വലിയ തിരിച്ചടിയായേക്കും.

താലിബാന്‍ ഭരണത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ വിദ്യാഭ്യാസം സംബന്ധിച്ച് അദ്ദേഹം ഒരു മതപരമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷമാദ്യം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീ വിദ്യാഭ്യാസം അനുവദനീയമല്ലെന്ന് പറയുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read-Serial Killer | യുഎസിലെ മുസ്ലീംകളുടെ കൊലപാതകം: പ്രതിയെന്നു സംശയിക്കുന്ന സീരിയൽ കില്ലർ പിടിയിൽ

'' എല്ലാ മതഗ്രന്ഥങ്ങളും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നുണ്ട്. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ഉള്ള ഒരു സ്ത്രീക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖം വന്നാല്‍, അവര്‍ക്ക് ചികിത്സ ആവശ്യമായി വരും, അത്തരം സാഹചര്യത്തില്‍ അവരെ ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതാണ് നല്ലതെന്നും'' അദ്ദേഹം പറഞ്ഞിരുന്നു.

ഷെയ്ഖ് ഹഖാനി മുമ്പ് രണ്ട് വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ 2020 ല്‍ പാകിസ്ഥാന്‍ നഗരമായ പെഷവാറിലെ ഒരു സ്‌കൂളിനു നേരെ ആക്രമണം നടക്കുമ്പോള്‍ ഹഖാനിയും അവിടെയുണ്ടായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. എങ്കിലും ഹഖാനി അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.

First published:

Tags: Afghanistan, ISIS, Taliban