ഹോങ്കോംഗ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഹോങ്കോംഗ്. പൊതുസ്ഥലത്ത് ഇനി മുതൽ മാസ്‌ക് നിർബന്ധമല്ലെന്ന് പ്രഖ്യാപിച്ചാണ് അധികൃതർ ഉത്തരവിറക്കിയത്. മാസ്‌ക് നിർബന്ധമല്ലാതാക്കിയതായി ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ വ്യക്തമാക്കി. നിലവിൽ മാസ്‌ക് ധരിക്കണം എന്ന ഉത്തരവ് നിലവിലുള്ള രാജ്യമായിരുന്നു ഹോംങ്കോംഗ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് കനത്ത പിഴയും ഇവിടെ ഈടാക്കിയിരുന്നു.
‘അടുത്ത ദിവസം (മാർച്ച് 1) മുതൽ പൊതുസ്ഥലങ്ങളിലെ മാസ്‌ക് നിയന്ത്രണം റദ്ദാക്കുകയാണ്. പൊതു ഗതാഗതം ഉപയോഗിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതില്ല,’ ജോൺ ലീ പറഞ്ഞു. അതേസമയം ആശുപത്രികൾക്കും വൃദ്ധ സദനങ്ങൾക്കും ഇക്കാര്യത്തിൽ തങ്ങളുടേതായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്. മൂന്ന് വർഷം മുമ്പാണ് ഹോങ്കോംഗിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കിയത്.
ഏകദേശം 1000 ദിവസമാണ് ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരുന്നത്. ഹോങ്കോംഗിന്റെ അയൽരാജ്യമായ ചൈനീസ് അധീന പ്രദേശമാണ് മക്കാവു. മക്കാവുവിൽ തിങ്കളാഴ്ച മാസ്‌ക് നിയമങ്ങളിൽ ഇളവ് വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹോങ്കോങ് മാസ്‌ക് നിയന്ത്രണങ്ങൾ നീക്കുന്നതായി ഉത്തരവിറക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.