ദുബായ് ഭരണാധികാരിയുടെ ഭാര്യ മക്കളെയും കൊണ്ട് നാടുവിട്ടു: ജർമനിയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്
ദുബായ് ഭരണാധികാരിയുടെ ഭാര്യ മക്കളെയും കൊണ്ട് നാടുവിട്ടു: ജർമനിയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്
മക്കൾക്കൊപ്പം യുഎഇ വിട്ട ഹയ, ആദ്യം ജർമ്മനിയിലേക്കാണ് പോയത്. അവിടെ അവർ രാഷ്ട്രീയ അഭയം തേടി
haya bint
Last Updated :
Share this:
ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യമാരിലൊരാളായ ഹയാ ബിന്റ് അൽ ഹുസൈൻ മക്കളെയും കൊണ്ട് നാടുവിട്ടതായി റിപ്പോർട്ട്. മക്കളായ ജലീല (11), സയ്യിദ് (7) എന്നിവർക്കൊപ്പം ഏകദേശം 270 കോടിയോളം രൂപയും (31 ബില്യൺ) ഇവർ കൊണ്ടു പോയതായി റിപ്പോർട്ടുകളിൽ പറയുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാണ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ്. 2004 ലാണ് ജോർദാനിലെ അബ്ദുള്ള രാജാവിന്റെ അർദ്ധ സഹോദരി കൂടിയായ ഹയയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. .ഭാര്യയുടെ ചതിയും വഞ്ചനയും വെളിപ്പെടുത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ഒരു കത്ത് പുറത്തു വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി ഭയന്നാണ് ഹയ രാജ്യം വിട്ടതെന്നാണ് പറയപ്പെടുന്നത്.
മക്കൾക്കൊപ്പം യുഎഇ വിട്ട ഹയ, ആദ്യം ജർമ്മനിയിലേക്കാണ് പോയത്. അവിടെ അവർ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഒരു ജര്‍മ്മൻ നയതന്ത്ര പ്രതിനിധിയുടെ സഹായത്തോടെ ഹയാ രാജകുമാരി നടത്തിയ ഈ' രക്ഷപ്പെടൽ' ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഭാര്യയെ തിരികെ വിട്ടു നൽകണമെന്ന അൽ മക്തൂമിന്റെ ആവശ്യം ജർമ്മനി നിരസിച്ചതാണ് പ്രശ്നങ്ങൾ ഉയർത്തിയതെന്നാണ് സൂചന.
ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെടുന്ന ഹയ നിലവിൽ ലണ്ടനിൽ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്. ഓക്സ്ഫോഡിൽ നിന്ന് പഠിച്ചിറങ്ങിയ ഹയാ ബിന്റ് സന്നദ്ധ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. പിന്നാലെയാണ് ഇവരുടെ നാടുകടക്കൽ വാർത്തയെത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.