COVID 19| കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച; ന്യൂസിലന്റിൽ രണ്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

കോവിഡ് മുക്തമാകുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ന്യൂസിലന്റ്.

News18 Malayalam | news18-malayalam
Updated: June 16, 2020, 8:19 AM IST
COVID 19| കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച; ന്യൂസിലന്റിൽ രണ്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
Image for representation.
  • Share this:
കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച പിന്നിട്ട് ഒരാഴ്ച്ച കഴിയുമ്പോൾ ന്യൂസിലന്റിൽ വീണ്ടും കോവിഡ് കേസുകൾ. രണ്ട് പുതിയ കേസുകളാണ് ന്യൂസിലന്റിൽ റിപ്പോർട്ട് ചെയ്തത്.

ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ന്യൂസിലന്റിൽ ലോക്ക്ഡൗണുകൾ പിൻവലിച്ചിരുന്നു. രാജ്യത്ത് യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
TRENDING:തുട‌ർച്ചയായ പത്താം ദിനത്തിലും വില വർധന; പെട്രോൾ ലിറ്ററിന്​ 47 പൈസയും ഡീസലിന്​ 54 പൈസയും കൂട്ടി [NEWS] 'കൊറോണ പോരാളി' സോനു സൂദ് ഈ നാട്ടുകാർക്ക് ആരാധനാ മൂർത്തിയാണ് [NEWS] ഉറവിടം കണ്ടെത്താനാകാത്ത മൂന്നാം കോവിഡ് മരണം; അതീവജാഗ്രതയിൽ തലസ്ഥാനം [NEWS]
കോവിഡ് മുക്തമാകുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ന്യൂസിലന്റ്. ഇതിനെ തുടർന്നാണ് രാജ്യത്ത് നിയന്ത്രണങ്ങൾ പിൻവലിച്ച് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയത്. ഇതിനിടയിലാണ് വീണ്ടും രണ്ട് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അതേസമയം, വിദേശങ്ങളിലുള്ളവർ തിരിച്ചെത്തുമ്പോൾ പുതിയ കോവിഡ‍് കേസുകൾ സ്ഥിരീകരിക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
First published: June 16, 2020, 8:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading