നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ഇറാന്റെ മിസൈലാക്രമണം: 34 യുഎസ് സൈനികർക്ക് തലച്ചോറിന് ക്ഷതമേറ്റതായി പെന്റഗണിന്റെ വെളിപ്പെടുത്തൽ; വെറും 'തലവേദന' മാത്രമെന്ന് ട്രംപ്

    ഇറാന്റെ മിസൈലാക്രമണം: 34 യുഎസ് സൈനികർക്ക് തലച്ചോറിന് ക്ഷതമേറ്റതായി പെന്റഗണിന്റെ വെളിപ്പെടുത്തൽ; വെറും 'തലവേദന' മാത്രമെന്ന് ട്രംപ്

    ആക്രമണത്തിൽ തങ്ങള്‍ക്കു കാര്യമായ‌ നഷ്ടം സംഭവിച്ചിട്ടില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റെന്നു തെളിയിക്കുന്നതാണ് പെന്റഗൺ വെളിപ്പെടുത്തൽ.

    News18 Malayalam

    News18 Malayalam

    • Share this:
      വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ തങ്ങളുടെ 34 സൈനികർക്ക് തലച്ചോറിന് ക്ഷതമേറ്റതായി യുഎസ് വെളിപ്പെടുത്തൽ. ഇതിൽ 11 പേർ പരുക്കിൽനിന്ന് മോചിതരായെന്നും പെന്റഗൺ അറിയിച്ചു. ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസെം സുലൈമാനിയെ ഈ മാസം മൂന്നിന്  വ്യോമാക്രമണത്തിൽ വധിച്ചതിന് പ്രതികാരമായാണ് ജനുവരി എട്ടിന് ഇറാൻ ഇറാഖിലെ യുഎസ് സൈനികതാവളം ആക്രമിച്ചത്.

      ആക്രമണത്തിൽ തങ്ങള്‍ക്കു കാര്യമായ‌ നഷ്ടം സംഭവിച്ചിട്ടില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റെന്നു തെളിയിക്കുന്നതാണ് പെന്റഗൺ വെളിപ്പെടുത്തൽ. പരുക്കേറ്റവരിൽ 17 പേർ ജർമനിയിൽ ചികിത്സയിലായിരുന്നു. ഇതിൽ എട്ട് പേർ യുഎസിൽ തിരിച്ചെത്തിയിട്ടുണ്ട്. ഒൻപതു പേർ ജർമനിയിൽ തന്നെ തുടരുകയാണെന്നും പെന്റഗൺ അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ 11 സൈനികർക്കു പരുക്കറ്റതായി യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണു വ്യക്തത വരുത്തി പെന്റഗൺ രംഗത്തെത്തിയത്. പെന്റഗൺ വക്താവ് ജൊനാതൻ ഹോഫ്മാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

      Also Read- പട്ടയവിതരണ വേദിയിൽ റോഷി അഗസ്റ്റിനെ നിർത്തിപൊരിച്ച് മന്ത്രി മണി; മറുപടിയുമായി ഡീൻ

      അൽ അസദ് താവളത്തിലെ 17 സൈനികർക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത്. ആക്രമണം നടക്കുമ്പോൾ 1500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതിനിടെ, യുഎസ് സേനയുമായി ചേർന്നുള്ള പ്രവർത്തനം പുനരാരംഭിച്ചെന്ന റിപ്പോർട്ട് ഇറാഖ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

      അതേസമയം,  ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത് അവർക്ക് 'തലവേദനയും മറ്റു ചില പ്രശ്നങ്ങളും' എന്നാണ് കേട്ടത് എന്നാണ്. പെന്റഗണിന്റെ കൈയിലുള്ള കണക്കുകൾ പ്രകാരം 2000നുശേഷം 4.08 ലക്ഷം അമേരിക്കൻ സൈനികർക്കാണ് തലച്ചോറിന് പരിക്കേറ്റ് ചികിത്സ തേടിയത്.
      First published:
      )}