നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അറിയാതെ ബീഫ് കഴിച്ചു: ആട്ടിറച്ചിയായി ബീഫ് വിറ്റവരോട് ശുദ്ധിക്രിയകൾക്ക് പണം ആവശ്യപ്പെട്ട് യുവാവ്

  അറിയാതെ ബീഫ് കഴിച്ചു: ആട്ടിറച്ചിയായി ബീഫ് വിറ്റവരോട് ശുദ്ധിക്രിയകൾക്ക് പണം ആവശ്യപ്പെട്ട് യുവാവ്

  തന്റെ മതവിശ്വാസത്തിൽ ബീഫ് കഴിക്കാൻ അനുമതി ഇല്ലെന്നും, അത് കഴിച്ച താൻ ആചാരലംഘനം നടത്തിയെന്നുമാണ് ഇയാൾ പറയുന്നത്

  beef

  beef

  • Share this:
   ഹൈന്ദവ ആചാരപ്രകാരം ഇന്ത്യയിൽ പശുക്കളെ വിശുദ്ധ മൃഗങ്ങളായാണ് കരുതുന്നത്. ഇന്ത്യയിലെ ഗോസംരക്ഷണവും അതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങളും പലപ്പോഴും ആഗോളതലത്തില്‍ ചർച്ച വിഷയവുമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ന്യൂസിലാന്‍ഡിലെ വാർത്തകളിലും നിറയുന്നത് ഇതുമായി ബന്ധപ്പെട്ട ചില വാർത്തകളാണ്.

   Also Read-കെ.സി വേണുഗോപാലിന്‍റെ സ്ഥാനാർത്ഥിത്വം: പ്രസ്താവന വളച്ചൊടിച്ചുവെന്ന് മുല്ലപ്പള്ളി

   ഇന്ത്യൻ സ്വദേശി ജസ്വിന്ദർ പോളാണ് ന്യൂസീലാൻഡിലെ മാധ്യമങ്ങളിൽ ബീഫ് ഒരു ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ആട്ടിറച്ചിയെന്ന ലേബലിൽ ഒരു പ്രമുഖ സൂപ്പര്‍ മാർക്കറ്റിൽ നിന്ന് ഇയാൾക്ക് ലഭിച്ചത് ബീഫ് ആയിരുന്നു. കഴിച്ച ശേഷമാണ് കാര്യം മനസിലായത്. ഇതോടെ ശുദ്ധിക്രിയകൾക്കായി ഇന്ത്യയിലേക്കെത്താൻ കടയുടമകളോട് പണം ആവശ്യപ്പെട്ടിരിക്കുകയാണ് ജസ്വിന്ദർ. തന്റെ മതവിശ്വാസത്തിൽ ബീഫ് കഴിക്കാൻ അനുമതി ഇല്ലെന്നും, അറിയാതെ കഴിച്ച താൻ ആചാരലംഘനം നടത്തിയെന്നുമാണ് ഇയാൾ പറയുന്നത്. ഇതിന് പരിഹാരമായി ശുദ്ധിക്രിയകൾ നടത്തണമെന്നും ഇതിനായി നാട്ടിലേക്ക് മടങ്ങാനുള്ള പണം കടയുടമകൾ നൽകണമെന്നുമാണ് ആവശ്യം.

   Also Read-വാചകമടിയല്ല സ്ത്രീശാക്തീകരണം! 40.5 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകി മമത

   20 വർഷമായി ന്യ‌ൂസീലാൻഡിൽ കഴിയുന്ന ജസ്വിന്ദർ അവിടെ ഒരു ബാർബർ ഷോപ്പ് നടത്തി വരികയാണ്. ടിക്കറ്റിനും ഇന്ത്യയിലെത്തി നാല് മുതൽ ആറ് ആഴ്ച വരെ നീണ്ടു നിൽക്കുന്ന ശുദ്ധിക്രിയകൾക്കുമായുള്ള പണം ഉണ്ടാക്കണമെങ്കിൽ തന്റെ ബിസിനസ് തന്നെ ഉപേക്ഷിക്കേണ്ടി വരും. അതുകൊണ്ടാണ് അനാസ്ഥയ്ക്കുത്തരവാദികളായ സൂപ്പർ മാർക്കറ്റ് ഉടമകളോട് ജസ്വിന്ദർ പണം ആവശ്യപ്പെട്ടതെന്നാണ് ന്യൂസിലാന്‍ഡിലെ പ്രമുഖ മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ. അതേസമയം നഷ്ടപരിഹാരമായി 200 ഡോളർ നൽകാമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കമ്പനി ഉടമകൾ. ഇതേ തുടർന്ന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജസ്വിന്ദർ.

   First published:
   )}