പാകിസ്ഥാനിൽ സിഖ് യുവാവ് കൊല്ലപ്പെട്ടു; സംഭവം നങ്കനാ സാഹിബ് ഗുരുദ്വാര ആക്രമണത്തിന് പിന്നാലെ

ചംകാനി പൊലീസ് സ്റ്റേഷനു സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല.

News18 Malayalam | news18-malayalam
Updated: January 5, 2020, 8:17 PM IST
പാകിസ്ഥാനിൽ സിഖ് യുവാവ് കൊല്ലപ്പെട്ടു; സംഭവം നങ്കനാ സാഹിബ് ഗുരുദ്വാര ആക്രമണത്തിന് പിന്നാലെ
Ravinder Singh(Image: Twitter/@ANI)
  • Share this:
ന്യൂഡൽഹി: പാകിസ്ഥാനിലെ നങ്കനാ സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സിഖ് വിഭാഗക്കാരനായ യുവാവ് കൊല്ലപ്പെട്ടു. പെഷവാറിൽ ഞായറാഴ്ചയാണ് സംഭവം.

പാകിസ്ഥാനിലെ ആദ്യ സിഖ് വിഭാഗക്കാരനായ വാർത്ത അവതാരകൻ ഹർമീത് സിംഗിന്റെ സഹോദരൻ 25കാരനായ രവീന്ദർ സിംഗാണ് കൊല്ലപ്പെട്ടത്.

also read:ഇറാനിലെ പ്രധാന മസ്ജിദിന് മുകളിൽ ചെങ്കൊടി ഉയർത്തി: തിരിച്ചടിക്കൊരുങ്ങുന്നുവെന്ന് അഭ്യൂഹം

ചംകാനി പൊലീസ് സ്റ്റേഷനു സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാനും മാതൃകാപരമായി ശിക്ഷിക്കാനും പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മറ്റുരാജ്യങ്ങളെ ധാർമികത ഉപദേശിക്കുന്നതിന് പകരം പാകിസ്താൻ തങ്ങളുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Published by: Gowthamy GG
First published: January 5, 2020, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading