• HOME
 • »
 • NEWS
 • »
 • world
 • »
 • Debt-Trap | പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ലാവോസ്; ചൈനയുടെ കടക്കെണി നയതന്ത്രത്തിൻെറ ഇരകൾ

Debt-Trap | പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ലാവോസ്; ചൈനയുടെ കടക്കെണി നയതന്ത്രത്തിൻെറ ഇരകൾ

ശ്രീലങ്കയുടെയും പാകിസ്ഥാൻെറയും പ്രതിസന്ധിയിൽ നിന്ന് പാഠം പഠിക്കണമെന്നാണ് വിദഗ്ദർ ഇപ്പോൾ ചെറുരാജ്യങ്ങളെ ഉപദേശിക്കുന്നത്.

 • Last Updated :
 • Share this:
  ചൈനയിൽ (china) നിന്ന് ലോണെടുത്ത് വലിയ പ്രതിസന്ധി നേരിട്ടിരിക്കുന്ന രണ്ട് ഏഷ്യൻ രാജ്യങ്ങളാണ് ശ്രീലങ്കയും(srilanka) പാക്കിസ്ഥാനും(pakistan). ഇപ്പോഴിതാ ബംഗ്ലാദേശും ആ പാതയിലേക്ക് നടന്നടുക്കുകയാണ്. ചൈനയുടെ ബെൽറ്റ് ആൻറ് റോഡ് പദ്ധതി വഴി പണം കടമെടുക്കുന്നതിന് മുമ്പ് വികസ്വര രാജ്യങ്ങൾ ഇനിയെങ്കിലും രണ്ട് തവണ ആലോചിക്കും. ആഗോളതലത്തിൽ വിലക്കയറ്റം പിടിമുറുക്കുകയും വിപണികൾ ഇടിഞ്ഞ് തുടങ്ങുകയും ചെയ്തതോടെ ദുർബല രാജ്യങ്ങളുടെ പ്രതിസന്ധി വർധിക്കുകയാണ്.

  പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ശ്രീലങ്കയാവട്ടെ പ്രതിസന്ധി കാരണം വലിയ പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഒടുവിൽ രാജ്യത്തിൻെറ ഭരണം പോലും മാറിമറിയുന്ന അവസ്ഥയുണ്ടായി. പണപ്പെരുപ്പം വർധിക്കുകയും കടം പെരുകുകയും വിദേശ കരുതൽ ശേഖരം ഏതാണ്ട് ഇല്ലാതാവുകയും ചെയ്തതോടെ ശ്രീലങ്കക്ക് പിടിച്ച് നിൽക്കാൻ സാധിക്കാത്ത അവസ്ഥ വന്നു.

  ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റൊരു രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധി മുന്നിൽ കാണുന്നുണ്ട്. വാഹനങ്ങളുടെയും ആഡംബര വസ്തുക്കളുടെയും ഇറക്കുമതി രാജ്യം നിരോധിച്ചിരിക്കുകയാണ്. വിദേശ കരുതൽ ശേഖരം കുറഞ്ഞ് തുടങ്ങിയതോടെയാണ് ഈ നീക്കം. ഈ രാജ്യങ്ങളുടെയെല്ലാം പ്രതിസന്ധിക്ക് ഒരു കാരണം ചൈനയുടെ ബിആർഐ ആഗോള അടിസ്ഥാന വികസന പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്നതാണ്. ലോകത്തിലെ 70ഓളം രാജ്യങ്ങൾ ബീജിങ്ങുമായി ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്.

  read also: യുഎസിലെ മുസ്ലീംകളുടെ കൊലപാതകം: പ്രതിയെന്നു സംശയിക്കുന്ന സീരിയൽ കില്ലർ പിടിയിൽ

  ബിആർഐയിലൂടെ ചൈനീസ് സർക്കാർ മറ്റ് രാജ്യങ്ങളിൽ തുറമുഖങ്ങൾ, റോഡുകൾ, പാലങ്ങൾ, ഡാമുകൾ, പവർ സ്റ്റേഷനുകൾ, റെയിൽവേ ലൈനുകൾ എന്നിവക്കെല്ലാം സാമ്പത്തിക സഹായം നൽകുകയാണ് ചെയ്യുന്നത്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) പറയുന്നത് പ്രകാരം ബിആർഐ വികസന തന്ത്രത്തിലൂടെ ചൈന, അവരെ ഉൾക്കൊള്ളുന്ന ആറ് പ്രധാന സാമ്പത്തിക ഇടനാഴികളുടെ സഹകരണമാണ് ലക്ഷ്യമിടുന്നത്. മംഗോളിയയും റഷ്യയും, യൂറേഷ്യൻ രാജ്യങ്ങൾ, മധ്യ - പശ്ചിമേഷ്യ, പാകിസ്ഥാൻ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങൾ, ഇന്തോചൈന എന്നിവയാണ് ഈ സാമ്പത്തിക ഇടനാഴികകളിൽ ഉൾപ്പെടുന്നത്.

  see also: നൂറു കണക്കിനു കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു; ലണ്ടൻ പോലീസിനെതിരെ തെളിവ്

  ശ്രീലങ്കയിലെയും പാകിസ്ഥാനിലെയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ചൈനയുടെ നയങ്ങളാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ചൈനയുടെ ഈ ‘കടക്കെണി നയതന്ത്ര’ത്തിൽ വീണുപോവരുതെന്ന് വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക വിദഗ്ദർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാനിലെയും ശ്രീലങ്കയിലെയും അടിസ്ഥാന സൌകര്യ വികസനത്തിന് ബില്യൺ കണക്കിന് ഡോളർ സാമ്പത്തിക സഹായമാണ് ചൈന നൽകിയത്. ഈ കടം ഉപയോഗപ്പെടുത്താതിരിക്കാൻ പാകിസ്ഥാനും ശ്രീലങ്കക്കും സാധിച്ചില്ല. ഒടുവിൽ അവർ വലിയ പ്രതിസന്ധിയും നേരിട്ടിരിക്കുകയാണ്.

  ചൈനയുടെ ‘കടക്കെണി നയതന്ത്ര’ത്തിൽ വീണുപോയ രാജ്യങ്ങൾ ഒടുവിൽ അന്താരാഷ്ട്ര നാണയനിധിയുടെ (IMF) സഹായം തേടുന്നുണ്ട്. ശ്രീലങ്കയുടെയും പാകിസ്ഥാൻെറയും പ്രതിസന്ധിയിൽ നിന്ന് പാഠം പഠിക്കണമെന്നാണ് വിദഗ്ദർ ഇപ്പോൾ ചെറുരാജ്യങ്ങളെ ഉപദേശിക്കുന്നത്. ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ ആകമാനം തകർന്ന് പോവുകയാണ് ചെയ്തത്. മേഖലയിലെ മറ്റ് രാജ്യങ്ങൾ ചൈനീസ് പദ്ധതികളിൽ നിന്ന് കടമെടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് വിദഗ്ദർ ഉപദേശിക്കുന്നത്.

  വിദേശ വായ്പകളെ അമിതമായി ആശ്രയിക്കുന്നത് രാജ്യങ്ങൾക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ബിസിനസ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിലെ (IUBAT) സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ഡോ. റസൂൽ പറഞ്ഞു. വിദേശ കടം രാജ്യങ്ങളെ കൂടുതൽ ദു‍ർബലമാക്കുകയാണ് ചെയ്യുന്നതെന്ന് യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് (EFSAS) റിപ്പോ‍‍ർട്ട് ചെയ്യുന്നു.

  ശ്രീലങ്കയിൽ നിന്ന് ഗൗരവമായ പാഠങ്ങൾ ലോകരാജ്യങ്ങൾ ഉൾക്കൊള്ളണമെന്ന് ദ ഡെയ്‌ലി ഒബ്‌സർവറിലെ തന്റെ ലേഖനത്തിൽ മുഹമ്മദ് മറുഫ് മൊജുംദർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയേക്കാൾ ചൈനയെ ആശ്രയിക്കുന്ന രീതി ശ്രീലങ്കയെ എല്ലാ തരത്തിലും പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചൈന വികസ്വര രാജ്യങ്ങൾക്ക് ചെറിയ വായ്പകൾ നൽകി വലിയ ലാഭത്തോടെ ലോകത്തെ വൻശക്തിയാവാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. ദക്ഷിണേഷ്യയിലെ ദു‍‍‍ർബല രാജ്യങ്ങൾ ഇപ്പോൾ പ്രധാനമായും ഈ കെണിയിലാണ് പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് ഇക്കാര്യത്തിൽ ജാഗ്രത പുല‍ർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

  ചൈനയുടെ കെട്ടുകഥകളിൽ രാജ്യങ്ങൾ ആകൃഷ്ടരായി മാറുകയാണ് ചെയ്തത്. ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കട പ്രതിസന്ധി കൂടുതൽ വഷളാക്കുക മാത്രമല്ല ചൈന ചെയ്തിരിക്കുന്നത്. തുടങ്ങി വെച്ച പദ്ധതികൾ എങ്ങുമെത്താതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയാണ്. കോടിക്കണക്കിന് ഡോളറിന്റെ പൂർത്തിയാകാത്ത പദ്ധതികളാണ് പാതിവഴിയിൽ നിൽക്കുന്നതെന്നും വിദഗ്ദ‍ർ പറയുന്നു.

  “പാകിസ്ഥാനിൽ അധികാരത്തിലെത്തിയ പല നേതാക്കളും അവിടെ സ്വയം പരിഷ്കരണവും വികസനവും നടത്തുന്നതിന് പകരം ചൈനയെ അമിതമായി ആശ്രയിക്കുകയാണ് ചെയ്തത്. ചൈന തെളിക്കുന്ന വഴിയിൽ പോയാൽ കാര്യങ്ങൾ എളുപ്പമാവുമെന്ന് അവർ തെറ്റിദ്ധരിച്ചു. നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻെറ സഹോദരൻ നവാസ് ഷെരീഫിൻെറ മണ്ടൻ നയങ്ങൾ പാകിസ്ഥാനെ ചൈനയുടെ അടിമയാക്കി മാറ്റുകയാണ് ചെയ്തത്,” അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥനായ മൈക്കൽ റൂബിൻ വിശദീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോ‍ർട്ട് പറയുന്നു.

  ചൈനയുടെ അടുത്ത ലക്ഷ്യം ബംഗ്ലാദേശും ലാവോസും

  ബിആർഐ പദ്ധതിയിലൂടെ കൂടുതൽ വായ്പ എടുക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശ് ധനമന്ത്രി എഎച്ച്എം മുസ്തഫ കമാൽ അടുത്തിടെ വികസ്വര രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ പിന്തുണയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ശ്രീലങ്ക പോലുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് നയിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. “എല്ലാവരും ചൈനയെയാണ് കുറ്റപ്പെടുത്തുന്നത്. ഈ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് മാറിനിൽക്കാൻ സാധിക്കില്ല,” ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ കമാൽ പറഞ്ഞു.

  തെക്ക്-കിഴക്കൻ ഏഷ്യൻ രാഷ്ട്രമായ ലാവോസ്, കടക്കെണിയുടെ മറ്റൊരു ഇരയായി മാറുകയാണെന്ന് വിദഗ്ദ‍ർ പറയുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ രാജ്യം ചൈനയിൽ നിന്ന് വൻതോതിൽ കടമെടുത്തിട്ടുണ്ട്. ഈ കടബാധ്യത അവരെയും പ്രതിസന്ധിയിലേക്ക് നയിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് ജൂൺ പകുതിയോടെ ലാവോസിന്റെ ക്രെഡിറ്റ് റേറ്റിംഗ് Caa3 ലേക്ക് താഴ്ത്തിയിട്ടുണ്ട്. ഉയർന്ന കടബാധ്യതയും (വിദേശ വിനിമയ) കരുതൽ ശേഖരത്തിന്റെ കുറവുമാണ് ഇതിന് പിന്നിലുള്ള കാരണമായി പറയുന്നത്.

  ലാവോസിന്റെ മൊത്തം പൊതുകടം 2021-ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 88 ശതമാനത്തിൽ എത്തിയെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഏപ്രിലിൽ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. 14.5 ബില്യൺ യുഎസ് ഡോളറാണ് മൊത്തം കടബാധ്യത. ഇതിൽ പകുതിയോളവും ചൈനയിൽ നിന്നാണ്. ലാവോസിലെ റെയിൽവേ വികസനത്തിന് ചൈന വൻതോതിൽ സഹായം നൽകിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു.
  Published by:Amal Surendran
  First published: