ഇന്റർഫേസ് /വാർത്ത /World / കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചു: എയർഇന്ത്യ പൈലറ്റ് കുടുങ്ങി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചു: എയർഇന്ത്യ പൈലറ്റ് കുടുങ്ങി

air india

air india

ഇയാളുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയും വിസ റദ്ദാക്കി ഇന്ത്യയിലേക്ക് കയറ്റിയയ്ക്കുകയും ചെയ്തു

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഫോണിൽ സൂക്ഷിക്കുകയും ചെയ്ത എയർഇന്ത്യ പൈലറ്റ് അമേരിക്കയിൽ പിടിയിലായി. ഡൽഹി-സാൻഫ്രാൻസിസ്ക്കോ വിമാനത്തിലെ പൈലറ്റാണ് പിടിയിലായത്. യാത്രക്കാർക്ക് മുന്നിൽവെച്ചാണ് ഇയാളെ യു.എസ് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയും വിസ റദ്ദാക്കി ഇന്ത്യയിലേക്ക് കയറ്റിയയ്ക്കുകയും ചെയ്തു.

  വിമാനത്തിനുള്ളിൽവെച്ചാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പൈലറ്റിനെ അറസ്റ്റ് ചെയ്തത്. യാത്രക്കാർ ഇറങ്ങുന്നതിന് മുമ്പാണ് ഉദ്യോഗസ്ഥർ വിമാനത്തിൽ കയറി പൈലറ്റിനെ പിടികൂടിയത്. ഇയാളുടെ ഫോണും പിടിച്ചെടുത്തു. സ്ഥിരമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗണ്‍ലോഡ് ചെയ്യുകയും ഫോണിൽ സേവ് ചെയ്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. ഏറെക്കാലമായി ഇയാൾ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു.

  മരണത്തിനു തൊട്ടുമുമ്പ് കുത്തിയയാളുടെ പേര് പറഞ്ഞു; എയര്‍പോര്‍ട്ടില്‍ വെച്ച് പ്രതിയെ പിടികൂടി പൊലീസ്

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

  എയർഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ സർവ്വീസായ ഡൽഹി-സാൻഫ്രാൻസിസ്ക്കോ വിമാനത്തിലെ സ്ഥിലം പൈലറ്റുമാരിൽ ഒരാൾ ഇയാളാണ്. അതേസമയം സംഭവത്തെക്കുറിച്ച് ഔദ്യോഗികമയാി പ്രതികരിക്കാൻ എയര്‍ഇന്ത്യ അധികൃതര്‍ ഇതേവരെ തയ്യാറായിട്ടില്ല.

  First published:

  Tags: Air india, Air India pilot, Child pornography, First Ammendment, എയർ ഇന്ത്യ പൈലറ്റ്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ