• HOME
 • »
 • NEWS
 • »
 • world
 • »
 • Air Pollution | ഇന്ത്യയിൽ ലോക്‌ഡൗൺ കാലയളവിൽ വായുമലിനീകരണം കുറഞ്ഞില്ലെന്ന് പഠനം

Air Pollution | ഇന്ത്യയിൽ ലോക്‌ഡൗൺ കാലയളവിൽ വായുമലിനീകരണം കുറഞ്ഞില്ലെന്ന് പഠനം

വായു വളരെ വൃത്തിയായി കാണപ്പെടുന്നതിനാൽ സൂര്യപ്രകാശം കൂടുതലയി കടക്കാൻ അനുവദിക്കുകയും ഓസോൺ 30 ശതമാനം വരെ വർധിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്‌തു

 (Credits: Shutterstock)

(Credits: Shutterstock)

 • Last Updated :
 • Share this:
  കൊവിഡ്‌ മഹാമാരിയുടെ വ്യാപനത്തെ തുടർന്ന്‌ രാജ്യവ്യാപകമായി ലോക്‌ഡൗൺ നടപ്പിലാക്കിയതോടെ തെളിഞ്ഞ നീലാകാശം കാണാൻ കഴിഞ്ഞതും പുകമഞ്ഞ്‌ അപ്രത്യക്ഷമായതും ആളുകൾക്ക്‌ ഏറെ ആശ്വാസം നൽകിയിരുന്നു. എന്നാൽ ആദ്യ ലോക്‌ഡൗൺ കാലയളവിൽ വിചാരിച്ചതുപോലെ രാജ്യത്തെ വായുമലിനീകരണത്തിൽ കുറവുണ്ടായിട്ടില്ല എന്നാണ്‌ പുതിയ ഒരു പഠനം അവകാശപ്പടുന്നത്‌. പകരം ഓസോൺ നിലകളിൽ (ozone levels) വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത്‌ ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ കാരണമായേക്കാമെന്നും പഠനത്തിൽ പറയുന്നു.

  നിരീക്ഷണ വിവരങ്ങൾ അനുസരിച്ച്‌, കൊവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച്‌ 24 മുതൽ ഏപ്രിൽ 24 വരെയുള്ള ആദ്യത്തെ രാജ്യവ്യാപകമായ ലോക്‌ഡൗൺ കാലയളവിൽ വാഹന ഗതാഗതവും നിർമ്മാണപ്രവർത്തനങ്ങളും നിർത്തി വെച്ചിരുന്നതിനാൽ വായുമലിനീകരണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ, കാനഡയിലെ യോർക്ക്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്‌, വായു വളരെ വൃത്തിയായി കാണപ്പെടുന്നതിനാൽ സൂര്യപ്രകാശം കൂടുതലയി കടക്കാൻ അനുവദിക്കുകയും ഓസോൺ 30 ശതമാനം വരെ വർധിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്‌തു എന്നാണ്‌.

  കാലാവസ്ഥാ ശാസ്‌ത്രം (meteorology)കണക്കിലെടുക്കാതെ നടത്തിയ അടുത്തകാലത്തെ ചില പഠനങ്ങളിലെ നിരീക്ഷണ വിവരങ്ങൾ മാത്രം നോക്കിയാൽ കണക്കുകൾ ശരിയായിരിക്കില്ല എന്ന്‌ ഗവേഷകർ പറയുന്നു.

  "വായുമലിനീകരണത്തിന്റെ അളവിൽ ലോക്‌ഡൗണിന്റെ സ്വാധീനം കൃത്യമായി കണക്കാക്കുന്നതിന്‌ വാതക പുറന്തള്ളലിന്‌ (emissions) പുറമെ കാലാവസ്ഥാശാസ്‌ത്രവും അന്തരീക്ഷ രസതന്ത്രവും (atmospheric chemistry)പരിഗണിക്കേണ്ടതുണ്ട്‌ " യോർക്ക്‌ യൂണിവേഴ്‌സിറ്റിയിലെ പോസ്‌റ്റ്‌ ഡോക്ടറൽ ഗവേഷകനായ ലീ ക്രില്ലെ പറയുന്നു.

  പ്രാദേശിക വാതക പുറന്തള്ളലിൽ ഉണ്ടായ കുറവ്‌ വായുമലിനീകരണം കുറയുന്നതിൽ ചെലുത്തിയ സ്വാധീനം ആദ്യം പ്രതീക്ഷിച്ചിരുന്നതിലും കുറവാണെന്നാണ്‌ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്‌.

  ഗവേഷണ റിപ്പോർട്ട് മാത്രം കണക്കിലെടുക്കുമ്പോൾ നൈട്രജൻ ഓക്‌സെഡുകൾ (NOx) , സൂക്ഷ്‌മകണികാ പദാർത്ഥങ്ങൾ (PM2.5) എന്നിവ യഥാക്രമം 57 ശതമാനവും 75 ശതമാനവും വരെ പരമാവധി കുറഞ്ഞു. അതേസമയം കാലാവസ്ഥശാസ്‌ത്രം കൂടി കണക്കാക്കുമ്പോൾ PM2.5 ന്റെ ഈ ശതമാനം 8 ശതമാനത്തിൽ താഴെയായി കുറഞ്ഞു ഡൽഹിയിലും ഹൈദരാബാദിലും 5 മുതൽ 30 ശതമാനം ഓസോൺ (o3) വർധിച്ചു.

  Also Read- Lunar Eclipse | ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബർ 19ന്‌; ഇന്ത്യയിൽ ദൃശ്യമാകുമോ?

  കൂടാതെ എൻവയോൺമെന്റൽ സയൻസ്‌ : പ്രോസസ്‌ ആൻഡ്‌ ഇംപാക്ട്‌സ്‌ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വെളുപ്പെടുത്തിയിരിക്കുന്നത്‌
  വാഹനങ്ങൾ, ഇന്ധനങ്ങൾ കത്തിക്കൽ പോലുള്ള തദ്ദേശീയമായ വാതക പുറന്തള്ളൽ സ്രോതസ്സുകൾ പ്രാദേശിക പുറന്തള്ളൽ സ്രോതസ്സുകളെ അപേക്ഷിച്ച്‌ വായു മലിനീകരണ തോതിൽ ചെലുത്തുന്ന സ്വാധീനം കുറവാണ്‌ എന്നാണ്‌.

  മൊത്തത്തിൽ വായുമലിനീകരണത്തിൽ പുറന്തളളൽ, കാലാവസ്ഥശാസ്‌ത്രം, രസതന്ത്രം എന്നിവയുടെ സ്വാധീനം എന്നിവ എടുത്തു കാണിക്കുന്നതാണ്‌ ഈ പഠനം. മാത്രമല്ല, വായുമലിനീകരണത്തിൽ ഏതെങ്കിലും ഹ്രസ്വകാല ഇടപെടലുകളുടെ സ്വാധീനം വിലയിരുത്തുമ്പോൾ ഈ മൂന്ന്‌ ഘടകങ്ങളും പരിഗണിക്കണമെന്നും ഗവേഷകർ പറയുന്നു.

  അന്തരീക്ഷമലിനീകരണം കുറയ്‌ക്കുന്നതിനും ഓസോൺ സംരക്ഷിക്കുന്നതിനുമുള്ള നയങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുമ്പോൾ വായു മലിനീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണ ഘടകങ്ങൾ അധികൃതർ മനസിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ പഠനം വിരൽ ചൂണ്ടുന്നതെന്ന്‌ ഗവേഷകർ പറയുന്നു.
  Published by:Anuraj GR
  First published: