ബാഗ്ദാദ്: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തല് അമേരിക്കയെ കുറ്റപ്പെടുകത്തി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ(Al-Qaeda). യുഎസിന്റെ ബലീഹനതയാണ് യുക്രെയ്നെ(Ukraine) റഷ്യന്‍(Russia) അധിനിവേശത്തിന്റെ ഇരയാക്കി മാറ്റിയതെന്ന് അല്‍ ഖ്വയ്ദ തലവന്‍ പറഞ്ഞു. ഒസാമ ബിന്‍ലാദന്റെ 11-ാം ചരമവര്ഷികത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അല്‍ ഖ്വയ്ദ തലവന്‍.
27 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമാണ് പുറത്തുൂവന്നിരിക്കുന്നത്. യുഎസ് തകര്ച്ചയുട പാതയിലാണെന്ന് അല്‍ ഖ്വയ്ദ പറഞ്ഞു. 9/11 സംഭവത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കുശേഷം, കോവിഡ് മഹാമാരിക്കപ്പുറം, സഖ്യകക്ഷിയായ യുക്രെയ്നെ ഇരയാക്കി അമേരിക്ക ഉപേക്ഷിച്ചിരിക്കുന്നെന്ന് ഭീകര തലവന്‍ പറയുന്നു.
അതേസമയം, അല്‍ ഖ്വയ്ദ തലവന്‍ അല്‍ സവാഹിരിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2020ല്‍, സവാഹിരി മരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സൂചനകള്‍ നല്കുന്ന വീഡിയോയാണ് പുറത്തു വന്നിരുന്നു. ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ എവിടെയോ ഉണ്ടെന്നാണ് കരുതപ്പെടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
2021 നവംബറിലെ തന്റെ വീഡിയോയില്‍, സവാഹിരി ഐക്യരാഷ്ട്രസഭ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്നുവെന്ന് ആരോപിക്കുകയും യുഎന്‍ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.