അൽ-ഖ്വായ്ദാ സൗത്ത് ഏഷ്യ ചീഫ് അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടു; ഇന്ത്യൻ വംശജനെന്ന ആരോപണം നിഷേധിച്ച് അധികൃതർ

ഉമർ ഉൾപ്പെടെ സംഘടനയിലെ ഏഴ് പേരാണ് അന്നു നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഇവരിൽ ഭൂരിഭാഗവും പാകിസ്താനിൽ നിന്നുള്ളവരാണ്

news18
Updated: October 9, 2019, 9:18 AM IST
അൽ-ഖ്വായ്ദാ സൗത്ത് ഏഷ്യ ചീഫ് അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടു; ഇന്ത്യൻ വംശജനെന്ന ആരോപണം നിഷേധിച്ച് അധികൃതർ
Asim Umar
  • News18
  • Last Updated: October 9, 2019, 9:18 AM IST IST
  • Share this:
കാബുൾ: അൽ ഖ്വായ്ദ സൗത്ത് ഏഷ്യ ചീഫ് അസിം ഉമർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ. തെക്കൻ അഫ്ഗാൻ മേഖലയിൽ യുഎസ്-അഫ്ഗാൻ സഖ്യസേന നടത്തിയ റെയ്ഡിനിടെ സെപ്റ്റംബർ 23 നാണ് അസിം കൊല്ലപ്പെട്ടതെന്നാണ് അറിയിച്ചിരിക്കുന്നത്.

തീവ്രവാദ സംഘടനയായ അൽഖ്വായിദയെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നയിച്ച അസിം, മൂസാ ക്വാല ജില്ലയിലെ ഹെൽമണ്ട് പ്രവിശ്യയിൽ വച്ചാണ് സൈന്യത്തിന്റെ റെയ്ഡിനിടെ കൊല്ലപ്പെടുന്നത്. ഇതിനിടെ ഇയാൾ ഇന്ത്യൻ വംശജനാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചതും അഫ്ഗാൻ അധികൃതർ തള്ളിയിട്ടുണ്ട്. അസിം ഉമർ പാകിസ്താന്‍ പൗരനാണെന്നാണ് അഫ്ഗാനിസ്താൻ നാഷണൽ ഡയറക്ട്രേറ്റ് ഓഫ് സെക്യൂരിറ്റി അധികൃതർ അറിയിച്ചത്.

Also Read-ഇന്ത്യയിലെ യുവത്വത്തിന് ലോകം ഇതുവരെ കാണാത്ത വിജയഗാഥകള്‍ രചിക്കാനാകും: നിത അംബാനി

ഉമർ ഉൾപ്പെടെ സംഘടനയിലെ ഏഴ് പേരാണ് അന്നു നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നും ഇവരിൽ ഭൂരിഭാഗവും പാകിസ്താനിൽ നിന്നുള്ളവരാണെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി. യുഎസിന്റെ വ്യോമ സേനയുടെ സഹായത്തോടെ സെപ്റ്റംബർ 22-23 തീയതികളിലായി ഒരു രാത്രി നീണ്ടു നിന്ന സൈനിക ഓപ്പറേഷനിലൂടെയാണ് ഇത്രയധികം പേരെ വകവരുത്തിയിരിക്കുന്നത്. അന്നത്തെ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നാല്‍പ്പതോളം സാധരണക്കാരും കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 
First published: October 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading