• HOME
  • »
  • NEWS
  • »
  • world
  • »
  • മരുന്നായി കഞ്ചാവ് ഉപയോഗിക്കാം; എട്ട് വർഷത്തെ പോരാട്ടത്തിന് ശേഷം അലബാമ മെഡിക്കൽ മരിജുവാന ബിൽ പാസാക്കി

മരുന്നായി കഞ്ചാവ് ഉപയോഗിക്കാം; എട്ട് വർഷത്തെ പോരാട്ടത്തിന് ശേഷം അലബാമ മെഡിക്കൽ മരിജുവാന ബിൽ പാസാക്കി

നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വന്നാലും രാജ്യത്ത് കഞ്ചാവ് ലഭ്യമാകുന്നതിന് ഏകദേശം 15 മാസമോ അതിൽ കൂടുതലോ സമയമെടുക്കുമെന്നാണ് കരുതുന്നത്.

പ്രതീകാത്മകചിത്രം

പ്രതീകാത്മകചിത്രം

  • Share this:

പതിറ്റാണ്ടുകൾ ആയി തുടർന്നിരുന്ന വാദങ്ങൾക്കും, എതിർപ്പുകൾക്കും ശേഷം അലബാമയിൽ കഞ്ചാവ് മരുന്നിനായി ഉപയോഗിക്കുന്നതിനുള്ള മെഡിക്കൽ മാരിജുവാന ബിൽ പാസാക്കി. അലബാമ ഗവർണ്ണർ കേ ഐവിയാണ് നിർണായകമായ ബില്ലിൽ ഒപ്പു വെച്ചത്. കാൻസർരോഗികൾ, മറ്റ് മാരക അസുഖങ്ങൾ ഉള്ളവർ, വിഷാദ രോഗികൾ തുടങ്ങി 16 തരം രോഗാവസ്ഥയിലുള്ളവർക്കാണ് ഡോക്ടറുടെ ശുപാർശയോടെ മെഡിക്കൽ മരിജുവാന (കഞ്ചാവ്) വാങ്ങുന്നതിന് നിയമം അനുവദിക്കുക. 2013ൽ അവതരിപ്പിച്ച ബിൽ നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് പാസാകുന്നത്.


ബില്ലിൽ ഒപ്പിട്ടതിനെ “സുപ്രധാനമായ ആദ്യപടി” എന്നാണ് ഗവർണ്ണർ കേ ഐവി വിശേഷിപ്പിച്ചത്. ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ പ്രവർത്തിച്ചവർക്ക് ഐവി നന്ദി അറിയിക്കുകയും ചെയ്തു. നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വന്നാലും രാജ്യത്ത് കഞ്ചാവ് ലഭ്യമാകുന്നതിന് ഏകദേശം 15 മാസമോ അതിൽ കൂടുതലോ സമയമെടുക്കുമെന്നാണ് കരുതുന്നത്.


Also Read-ബെംഗ്ലൂരുവിലെ തടാകത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മീനുകള്‍ ചത്തുപൊങ്ങുന്നു; കൂട്ടക്കുരുതിക്ക് കാരണം മലിനീകരണം


“ഇത് തീർച്ചയായും വൈകാരികമായ ഒരു പ്രശ്നമാണ്. അതിനെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന ഒന്നുമാണ്. ദേശീയതലത്തിൽ ഈ പ്രശ്നത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു പഠനഗ്രൂപ്പ് ഞങ്ങൾക്ക് ഉണ്ട്. കൂടാതെ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് കഞ്ചാവ് എങ്ങനെയാണ് ജീവിതനിലവാരം ഉയർത്താൻ സഹായിക്കുന്നതെന്നും, അവരുടെ അവസാന ദിവസങ്ങളിൽ ആശ്വാസമാകുന്നതും അറിയാൻ എനിക്ക് താൽപ്പര്യമുണ്ട്. ”ഐവി പറഞ്ഞു.


റിപ്പബ്ലിക്കൻ നിയമനിര്‍മാണ സഭാംഗവും അനസ്‌തേഷ്യോളജിസ്റ്റുമായ ടിം മെൽസണാണ് ബിൽ നിർമ്മിച്ചത്. റിപ്പബ്ലിക്കൻ പ്രതിനിധിയും മുൻ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്ററുമായ മൈക്ക് ബോൾ ആണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.


നിരവധി നിയമനിർമ്മാതാക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയെക്കുറിച്ച് പങ്കുവെച്ചതിന് ശേഷമാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. “അവസാനം നമുക്ക് ചില ആളുകളെയെങ്കിലും സഹായിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” മെൽസൺ തിങ്കളാഴ്ച രാത്രി പറഞ്ഞു.


Also Read-Covid 19 | സിങ്കപ്പുര്‍ വകഭേദത്തെക്കുറിച്ചുള്ള പരാമര്‍ശം; അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം


നിരവധി ചികിത്സകൾ പരീക്ഷിച്ച്, രോഗം മാറാത്ത ആളുകൾക്ക് സ്വയം ചികിത്സിക്കാനും കുറച്ച് ആശ്വാസം നേടാനും മറ്റൊരു മാർഗമാണിതെന്നും മെൽസൺ പറഞ്ഞു. വെറും 15 മിനിറ്റ് ചർച്ചയ്ക്ക് ശേഷം ഫെബ്രുവരിയിൽ 21-8 വോട്ടുകൾക്ക് സെനറ്റ് ബില്ലിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ രാജ്യസഭയിൽ മെഡിക്കൽ മരിജുവാന നിർദേശങ്ങളിൽ കൂടുതൽ സംശയം പ്രകടിപ്പിക്കുകയും 68-34 അംഗീകരിക്കുന്നതിന് മുമ്പ് രണ്ട് കമ്മിറ്റികൾ വഴി ബിൽ മടക്കി അയയ്ക്കുകയും ചെയ്തിരുന്നു.


ഗുളികകൾ, സ്കിൻ പാച്ചുകൾ, ക്രീമുകൾ തുടങ്ങിയ രൂപങ്ങളിലായിരിക്കും കഞ്ചാവ് ലഭിക്കുക. പക്ഷേ പുകവലിക്കാനുള്ള രീതിയിൽ കഞ്ചാവ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കില്ല.


കാൻസറുമായി ബന്ധപ്പെട്ട ഓക്കാനം, ഛർദ്ദി, വിട്ടുമാറാത്ത വേദന എന്നിവ ഉൾപ്പെടെയുള്ള മാരക രോഗാവസ്ഥകൾക്കുള്ള ചികിത്സയ്ക്കായാണ് മെഡിക്കൽ മരിജുവാന ഉപയോഗിക്കുന്നതിന് നിയമം അംഗീകാരം നൽകുന്നത്.


ഒരു സംസ്ഥാന ഡെമോക്രാറ്റിക് പ്രതിനിധി ലോറ ഹാളിന്റെ മകന്റെ പേരാണ് പ്രതിനിധികൾ ബില്ലിനും നിർദ്ദേശിച്ചത്. മെഡിക്കൽ മരിജുവാന ബിൽ അവതരിപ്പിച്ച ആദ്യ വ്യക്തിയാണ് ലോറ ഹാൾ. തന്റെ മകൻ വെസ്ലി അറ്റോ ഹാൾ എയ്‌ഡ്‌സ് ബാധിച്ച് മരിച്ചതിന് ശേഷം ഒരു പതിറ്റാണ്ട് മുമ്പാണ് ആദ്യമായി മെഡിക്കൽ മരിജുവാന ബിൽ ലോറ സഭയിൽ അവതരിപ്പിക്കുന്നത്.

Published by:Jayesh Krishnan
First published: