നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • E = mc² കണ്ടെത്തിയിട്ട് 116 വർഷം; ഐൻസ്റ്റീൻ ആപേക്ഷികസിദ്ധാന്തം കണക്കുകൂട്ടിയ കൈയ്യെഴുത്ത്‍ ലേലത്തിന്; 30 കോടി രൂപയോളം പ്രതീക്ഷ

  E = mc² കണ്ടെത്തിയിട്ട് 116 വർഷം; ഐൻസ്റ്റീൻ ആപേക്ഷികസിദ്ധാന്തം കണക്കുകൂട്ടിയ കൈയ്യെഴുത്ത്‍ ലേലത്തിന്; 30 കോടി രൂപയോളം പ്രതീക്ഷ

  ബുധന്റെ ഭ്രമണപഥത്തിലെ ഒരു സിദ്ധാന്തം സംബന്ധിച്ചുള്ള  കൈയ്യെഴുത്തുപ്രതിയാണ് ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്

  • Share this:
   പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍  ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപം നല്‍കാൻ കണക്കുകൂട്ടിയ ഒരു നിര്‍ണായക കൈയ്യെഴുത്തുപ്രതി ലേലം ചെയ്യാന്‍ ഒരുങ്ങുന്നു. ബുധന്റെ ഭ്രമണപഥത്തിലെ ഒരു സിദ്ധാന്തം സംബന്ധിച്ചുള്ള  കൈയ്യെഴുത്തുപ്രതിയാണ് ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്.

   മൂന്ന് മില്യണ്‍ പൗണ്ട് വരെ (ഏകദേശം 302125299 രൂപ) ലേലത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്റ്റീസ് ഫ്രാന്‍സും, അഗാട്ട്‌സ് ഓഷ്ന്‍ ഹൗസും ചേര്‍ന്ന് ഈ കയ്യെഴുത്തുപ്രതി, നവംബര്‍ 23 ന് പാരീസില്‍ വച്ച് രണ്ട് മില്ല്യണ്‍ മുതല്‍ മൂന്ന് മില്ല്യണ്‍ പൗണ്ട് വരെ എന്ന കണക്കില്‍ ലേലം ചെയ്യും.

   ഇത് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു നിര്‍ണായക ഘട്ടം രേഖപ്പെടുത്തുന്ന ഒരു കയ്യെഴുത്തുപ്രതിയാണ്. ''ലേലത്തില്‍ ഇതുവരെ വാഗ്ദാനം ചെയ്ത ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് ഐന്‍സ്റ്റീന്റെ കയ്യെഴുത്തുപ്രതി എന്നതില്‍ സംശയമില്ല'' എന്നാണ് ലേല സ്ഥാപനങ്ങള്‍ പറയുന്നത്. 1913 ജൂണിനും 1914 ന്റെ തുടക്കത്തിനും ഇടയില്‍ ഐന്‍സ്റ്റീനും അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സ്വിസ് എഞ്ചിനീയര്‍ മിഷേല്‍ ബെസ്സോയും ചേര്‍ന്ന് കണക്കുകൂട്ടിയ കയ്യെഴുത്തുപ്രതിയാണിത്. 54 പേജുകളുള്ള കൈയ്യെഴുത്തുപ്രതിയില്‍ ഐന്‍സ്റ്റീന്റെ കൈപ്പടയില്‍ 26 പേജുകളും ബെസ്സോയിയുടെ 25 പേജുകളുമാണുള്ളത്. ബാക്കിയുള്ള മൂന്ന് പേജുകള്‍ ഇവര്‍ ഒരുമിച്ച് തയ്യാറാക്കിയതാണ്.

   സമവാക്യങ്ങളിലും കണക്കുകൂട്ടലുകളിലും, വിപുലമായ തിരുത്തലുകളും ക്രോസിംഗുകളുമായി ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഫീല്‍ഡ് സമവാക്യങ്ങളുടെ ആദ്യകാല പതിപ്പ് ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകളാണ് ഇതിലുള്ളത്. ഇതില്‍ ചില തെറ്റുകളുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. സൂറിച്ച് വിട്ടപ്പോള്‍ ബെസ്സോ ഈ കൈയെഴുത്തുപ്രതികളും കൂടെ കൊണ്ടുപോയിരുന്നു. 'കയ്യെഴുത്തുപ്രതി അത്ഭുതകരമായി ഞങ്ങളുടെ പക്കലേക്ക് വന്നുചേര്‍ന്നതില്‍ അദ്ദേഹത്തിന് നന്ദി' എന്ന് ക്രിസ്റ്റീസിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.

   പൊതുവായ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉത്ഭവം രേഖപ്പെടുത്തുന്ന അവശേഷിക്കുന്ന രണ്ട് കൃതികളില്‍ ഒന്നാണ് ഈ കയ്യെഴുത്തുപ്രതി. 1912 അവസാനത്തില്‍ 1913 ന്റെ തുടക്കത്തിലുള്ള ഈ ഒരു നോട്ട്ബുക്ക്, ഇപ്പോള്‍ ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ ഐന്‍സ്റ്റീന്‍ ആര്‍ക്കൈവില്‍ ഉണ്ട്. 1915 സെപ്റ്റംബറിലാണ് ഐന്‍സ്റ്റീന്‍ ഈ ആശത്തിയിലേക്ക് എത്തുന്നത്. ഒടുവില്‍ തന്റെ പുതിയ സിദ്ധാന്തത്തിന് സാധുവായ ഫീല്‍ഡ് സമവാക്യങ്ങള്‍ സ്ഥാപിക്കുകയും 1915 നവംബറില്‍ നാല് ലേഖനങ്ങളില്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. മൂന്നാമത്തെ ലേഖനത്തെ സംബന്ധിച്ചുള്ളതാണ് ഐന്‍സ്റ്റീന്‍-ബെസ്സോ കയ്യെഴുത്തുപ്രതികള്‍.

   ''പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ എന്നെന്നേക്കുമായി മാറ്റിയിരിക്കുന്നു,'' ക്രിസ്റ്റീസ് വക്താവ് പറഞ്ഞു. ''സാമാന്യ ആപേക്ഷികത പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണയെ പരിവര്‍ത്തനം ചെയ്തു, ഗുരുത്വാകര്‍ഷണ സമയ വ്യാപനം, പ്രകാശ വ്യതിചലനം, ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പരിണതഫലങ്ങള്‍, ഇന്നും പര്യവേക്ഷണം ചെയ്യപ്പെടുന്നു.

   ഈ കാലഘട്ടത്തില്‍ ഐന്‍സ്റ്റീന്റെ കൈയ്യെഴുത്തുകള്‍, പ്രത്യേകിച്ച് 1919 -ന് മുമ്പുള്ളത് വളരെ അപൂര്‍വമാണ്. ഈ കൈയ്യെഴുത്തുപ്രതികള്‍ ഐന്‍സ്റ്റീന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഉള്‍ക്കാഴ്ചകള്‍ നല്‍കാനും, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെ മനസ്സിലേക്ക് ഇറങ്ങിചെല്ലാനും സഹായിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
   Published by:Naveen
   First published:
   )}