HOME /NEWS /World / 'ശബരിമല'യിൽ പ്രതിഷേധിച്ചതിന് കാനഡയിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് അയോഗ്യത

'ശബരിമല'യിൽ പ്രതിഷേധിച്ചതിന് കാനഡയിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് അയോഗ്യത

  • Share this:

    ടൊറന്‍റോ: ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് കാനഡയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് സ്ഥാനാർഥിക്ക് അയോഗ്യത. ഇന്ത്യൻ വംശജനായ യാഷ് ശർമ്മയെയാണ് അയോഗ്യനായി പ്രഖ്യാപിച്ചത്. കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലെ പ്രമുഖപാര്‍ട്ടികളിലൊന്നായ ആല്‍ബര്‍ട്ടാ പാര്‍ട്ടി എഡ്മന്റണ്‍-എല്ലോഴ്സ്ലിയിലെ സഥാനാര്‍ത്ഥി ആയിരുന്നു യാഷ് ശര്‍മ്മ. ആൽബർട്ട പാർട്ടിയുടെ പരമോന്ന നേതാവായ സ്റ്റീഫൻ മാൻഡൽ ഉൾപ്പടെ ഒട്ടുമിക്ക ആളുകളും യാഷ് ശർമ്മയുടെ സ്ഥാനാർഥിത്തത്തിനെതിരെ രംഗത്തുവരികയായിരുന്നു.

    യാഷ് ശർമയെ അയോഗ്യനാക്കിക്കൊണ്ട് ആൽബർട്ടാ പാർട്ടി പുറത്തിറക്കിയ പ്രസ്താവന

    ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ഇക്കാലത്ത് ഞങ്ങളുടെ നേതാക്കള്‍ മനുഷ്യാവകാശപരമായതും സമത്വം സംബന്ധിച്ചുള്ളതുമായ വിഷയങ്ങളില്‍ നേതൃത്വപരമായ ഇടപെടലാണ് നടത്തേണ്ടത്. യാഷ് ശര്‍മ്മയുടെ വാക്കുകളോ പ്രവര്‍ത്തിയോ ആല്‍ബര്‍ട്ടാ പാര്‍ട്ടിയുടെ മൂല്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതല്ല. ഒരു തരത്തിലുള്ള വിവേചനങ്ങളോടും ഞങ്ങള്‍ക്ക് ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതല്ല.

    നമ്മുടെ നഗരത്തിൽ (കണ്ണൂർ)

    എല്ലാവര്‍ക്കും തുല്യതക്കു വേണ്ടി നിലനില്‍ക്കുന്നതോടൊപ്പം സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ ആരോഗ്യകരമായ ജനാധിപത്യത്തിനും സമൂഹത്തിനും നിശ്ചമായും വേണ്ട ഒന്നാണെന്നും ആല്‍ബര്‍ട്ടാ പാര്‍ട്ടി കരുതുന്നു.

    നിലയ്ക്കലിൽ ഏഴുപേരെ അറസ്റ്റ് ചെയ്തത് പൊലീസിനെ അക്രമിച്ചതോടെ

    First published:

    Tags: Alberta Party, Canada, Candidate disqualified, Sabarimala issue, Yash Sharma, കാനഡ, യാഷ് ശർമ, ശബരിമല