• HOME
 • »
 • NEWS
 • »
 • world
 • »
 • Serial Killer | യുഎസിലെ മുസ്ലീംകളുടെ കൊലപാതകം: പ്രതിയെന്നു സംശയിക്കുന്ന സീരിയൽ കില്ലർ പിടിയിൽ

Serial Killer | യുഎസിലെ മുസ്ലീംകളുടെ കൊലപാതകം: പ്രതിയെന്നു സംശയിക്കുന്ന സീരിയൽ കില്ലർ പിടിയിൽ

മകൾ ഷിയ മുസ്ലീം ആയ യുവാവിനെ വിവാഹം കഴിച്ചതിൽ മനംനൊന്ത് സുന്നി മുസ്ലീമായ പ്രതി ഇരകളെ ലക്ഷ്യം വച്ചതാകാമെന്ന റിപ്പോർട്ടുകളെ കുറിച്ച് പോലീസ് പ്രതികരിക്കുകയോ വിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്തില്ല.

 • Last Updated :
 • Share this:
  അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ (New Mexico) ആൽബുകെർക്കിയിൽ (Albuquerque) നാല് മുസ്ലീം മതവിശ്വാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ്. മുഹമ്മദ് സെയ്ദ് (Muhammad Syed) എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇതിൽ രണ്ട് പേരുടെ കൊലപാതകത്തിൽ ഇയാളുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. സെയ്ദിന്റെ വീട്ടിൽ നിന്ന് നിരവധി തോക്കുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മറ്റ് രണ്ട് പേരുടെ മരണത്തിൽ സയ്യിദിന് ബന്ധമുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം നടത്തി വരികയാണ്.

  കഴിഞ്ഞ ഒൻപതു മാസത്തിനിടെയാണ് ഈ മരണങ്ങളെല്ലാം നടന്നതെന്നും പോലീസ് പറയുന്നു. വാഹനം പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്നും അൽബുക്കർക് പോലീസ് മേധാവി ഹരോൾഡ് മദീന അറിയിച്ചു. നാലിൽ മൂന്നു കൊലപാതങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് നടന്നത്. വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നി​ഗമനം.

  എന്നാൽ, തന്റെ മകൾ ഷിയ മുസ്ലീം ആയ യുവാവിനെ വിവാഹം കഴിച്ചതിൽ മനംനൊന്ത് സുന്നി മുസ്ലീമായ പ്രതി ഇരകളെ ലക്ഷ്യം വച്ചതാകാമെന്ന റിപ്പോർട്ടുകളെ കുറിച്ച് പോലീസ് പ്രതികരിക്കുകയോ വിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്തില്ല.

  Also Read- നൂറു കണക്കിനു കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു; ലണ്ടൻ പോലീസിനെതിരെ തെളിവ്

  അഫ്ഗാനിസ്ഥാനിൽ നിന്നാണ് പ്രതി അമേരിക്കയിൽ എത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ മൂന്നു പേർ പാകിസ്ഥാൻ സ്വദേശികളാണ്. പ്രതി പോയ അതേ പള്ളിയിലാണ് ഇവരും ഉണ്ടായിരുന്നത്. കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ട നാലാമത്തെ ഇര അഫ്ഗാനിസ്ഥാനിൽ നിന്നുള്ളയാളാണ്.

  കാർ തടഞ്ഞുനിർത്തി വീട്ടിൽ പരിശോധന നടത്തിയതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വകുപ്പിലെ ക്രിമിനൽ അന്വേഷണ വിഭാഗം ഡെപ്യൂട്ടി കമാൻഡർ കെയ്ൽ ഹാർട്ട്സോക്ക് പറഞ്ഞു. സംശയിക്കുന്നയാളുടെ വാഹനത്തിന്റെ ഫോട്ടോ പോലീസ് പ്രചരിപ്പിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് പൊതുജനങ്ങളിൽ നിന്നുള്ള സൂചനകൾ അടിസ്ഥാനമാക്കി അറസ്റ്റിലേക്ക് നീങ്ങിയത്. പ്രതികൾക്ക് ഇരകളെ അറിയാമെന്നും വ്യക്തിപരമായ പ്രശ്നമാണ് വെടിവെയ്പിലേക്ക് നയിച്ചതെന്നും പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

  Also Read- മലയാളി വ്ലോഗർ കാനഡയിൽ മരിച്ച നിലയിൽ; ഫിഷിങ് വ്ലോഗ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടതെന്ന് സംശയം

  ഈ അറസ്റ്റിനെത്തുടർന്ന് പൗരന്മാർക്ക് സുരക്ഷിതത്വം തോന്നുമെന്ന് പ്രതീക്ഷിക്കുന്നതായി അൽബുക്കർക് മേയർ ടിം കെല്ലർ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരത്തിലുള്ള വിദ്വേഷകരമായ ആക്രമണങ്ങളെ അപലപിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

  തുടർച്ചയായ കൊലപാതകങ്ങളെത്തുടർന്ന് പ്രതിയാരാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു സംസ്ഥാനം ഒന്നാകെ. ന്യൂ മെക്സിക്കോ ഗവർണർ മിഷേൽ ലുജൻ ഗ്രിഷാം പോലീസുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും സഹായിക്കാൻ അധിക സേനയെ നഗരത്തിലേക്ക് അയച്ചിരുന്നു. പ്രതിയെ പിടികൂടാനും ശിക്ഷിക്കാനും സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

  കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മൂന്നു പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ കഴിഞ്ഞ വർഷം ഹൈദരാബാദിൽ നിന്നും പിടികൂടിയിരുന്നു. ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിനെയാണ് ഹൈദരാബാദ് പൊലീസ് പിടികൂടിയത്. 2019ല്‍ കൊലക്കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മൂന്ന് കൊലപാതകങ്ങളും നടത്തിയത് എന്ന് കണ്ടെത്തിയിരുന്നു.
  Published by:Rajesh V
  First published: