ശ്രീലങ്കയിൽ തുടർച്ചയായി ഉണ്ടായ ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആക്രമണങ്ങൾ നടത്തിയ ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യയുള്ളതിനാലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
സ്ഫോടനങ്ങൾക്ക് പിന്നാലെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവ് പ്രഖ്യാപിച്ചത്. ചാവേർ സ്ഫോടനങ്ങൾ നടത്തിയത് പ്രാദേശിക മുസ്ലിം ഭീകരവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്ന് ശ്രീലങ്കൻ മന്ത്രി രജിത സെനരത്നെ അറിയിച്ചു.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ പള്ളികളിൾ ഉൾപ്പെടെയുണ്ടായ സ്ഫോടനപരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 കടന്നു. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 35 പേര് വിദേശികളാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.