• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

ഇമ്രാൻഖാനെ ശരിക്കും അറിയാമോ? 


Updated: July 27, 2018, 9:45 AM IST
ഇമ്രാൻഖാനെ ശരിക്കും അറിയാമോ? 

Updated: July 27, 2018, 9:45 AM IST
1992ൽ പാകിസ്ഥാനെ ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലേക്ക് നയിച്ച ഇമ്രാൻഖാൻ ഇന്ന് ആ രാജ്യത്തെ നയിക്കുന്നതിനുള്ള ചുമതലയിലേക്ക് വരികയാണ്. പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ ഇമ്രാന്‍റെ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി വൻ വിജയം നേടി അധികാരത്തിലെത്തുകയാണ്. ഈ ഘട്ടത്തിൽ സംഭവബഹുലമായ ഇമ്രാൻഖാന്‍റെ ജീവിതത്തിലേക്ക്.

ബാല്യം

1. ഇക്രാമുള്ള ഖാൻ നൈസിയുടെയും ഷൌകത്ത് ഖാനുമിന്‍റെയും ഏക മകനായി 1952 ഒക്ടോബർ അഞ്ചിനാണ് ഇമ്രാൻ അഹ്മദ് ഖാൻ നൈസി ജനിച്ചത്. സൂഫി കവി പിർറോഷന്‍റെ കടുത്ത ആരാധകനായിരുന്നു
Loading...

വിദ്യാഭ്യാസം

2. 1975ൽ ഓക്സ്ഫോഡിലെ കെബ്ലെ കോളേജിൽനിന്ന് ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് വിഷയങ്ങളിൽനിന്ന് ബിരുദം കരസ്ഥമാക്കി.

3. കവിയും ചിന്തകനുമായിരുന്ന മുഹമ്മദ് ഇഖ്ബാലും ഇറാനിയൻ എഴുത്തുകാരൻ അലി ഷാരിയാറ്റിയുമാണ് ഇമ്രാനെ ഏറെ സ്വാധീനിച്ച രണ്ടുപേർ.

ക്രിക്കറ്റ്

4. പതിനാറാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഇമ്രാൻഖാൻ 1971ൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽവെച്ചാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

5. അതിവേഗം 3000 റൺസും 300 വിക്കറ്റുമെന്ന നേട്ടം കൈവരിച്ചവരുടെ പട്ടികയിൽ രണ്ടാമനാണ് ഇമ്രാൻഖാൻ. 75-ാമത്തെ ടെസ്റ്റിൽനിന്നാണ് ഇമ്രാൻ ഈ നേട്ടം കൈവരിച്ചതെങ്കിൽ ഒന്നാമതുള്ള ഇയാൻ ബോതം 72-ാമത്തെ ടെസ്റ്റിലാണ് 3000 റൺസും 300 വിക്കറ്റും തികച്ചത്. ടെസ്റ്റ് കരിയറിൽ 3807 റൺസും 362 വിക്കറ്റുകളുമാണ് ഇമ്രാൻഖാൻ നേടിയിട്ടുള്ളത്.

6. ഐസിസി ടെസ്റ്റ് റാങ്കിങിൽ മൂന്നാമതെത്താൻ ഇമ്രാൻഖാന് സാധിച്ചു. 922 റേറ്റിങ് പോയിന്‍റോടെ 1983 ഫെബ്രുവരിയിലാണ് ഇമ്രാൻ ഈ ചരിത്രനേട്ടം കൈവരിച്ചത്.

7. 2009ൽ ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇടംനേടി. ഇതുവരെ 55 ക്രിക്കറ്റർമാരാണ് ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടിട്ടുള്ളത്.

രാഷ്ട്രീയം

8. 1996ലാണ് ഇമ്രാൻ ഖാൻ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. 2002ലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും.

കുടുംബജീവിതം

9. 1995ൽ ബ്രിട്ടീഷ് കോടീശ്വരൻ സർ ജെയിംസ് ഗോൾഡ് സ്മിത്തിന്‍റെ മകൾ ജെമിമ ഗോൾഡ് സ്മിത്തിനെ വിവാഹം കഴിച്ച ഇമ്രാൻ ഖാൻ 2004ൽ ആ ബന്ധം വേർപെടുത്തി. ഇവർക്ക് രണ്ട് ആൺമക്കൾ- ഖാസിമും സുലൈമാനും.

10. 2015 ജനുവരി ആറിന് ചലച്ചിത്ര നിർമാതാവ് റെഹാമിനെ വിവാഹം കഴിച്ചു. എന്നാൽ മാസങ്ങൾ മാത്രം നീണ്ട ഇമ്രാൻഖാന്‍റെ രണ്ടാം ദാമ്പത്യം 2015 ഒക്ടോബർ 30ന് അവസാനിച്ചു.

11. 2018 ജനുവരിയിലാണ് മൂന്നാം വിവാഹ വാർത്ത പുറത്തുവന്നത്. ആത്മീയ ഉപദേഷ്ടാവായിരുന്ന ബുഷിറ മനിക ഖാനെയാണ് ഇമ്രാൻ മൂന്നാമത് വിവാഹം കഴിച്ചത്.

അമ്മയുടെ ഓർമയ്ക്ക്

12. അർബുദബാധിതയായി അമ്മ മരിച്ചതിനെ തുടന്ന് 1994 ഡിസംബർ 29ന് ഷൌകത്ത് ഖാനും മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍റർ സ്ഥാപിച്ചു.

പദവി

13. 2005 നവംബറിൽ ബ്രാഡ് ഫോർഡ് സർവകലാശാലയുടെ ചാൻസിലറായി ഇമ്രാൻ ഖാൻ നിയമിതനായി. എന്നാൽ വിദ്യാർഥികളുടെ എതിർപ്പിനെ തുടർന്ന് 2014 നവംബർ 30 തൽസ്ഥാനത്ത് നിന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു.

എഴുത്തുകാരൻ

14. 1983ൽ ആത്മകഥ പ്രസിദ്ധീകരിച്ചശേഷം ഏഴു പുസ്തകങ്ങൾ ഇമ്രാൻ ഖാൻ രചിച്ചിട്ടുണ്ട്. 2010ൽ പുറത്തിറങ്ങിയ കപ്ത്താൻ: ദ മേക്കിങ് ഓഫ് ലജണ്ട് എന്ന സിനിമ ഇമ്രാൻഖാന്‍റെ ജീവിതകഥ പറഞ്ഞു.

വിവാദം

15. 2017 ഓഗസ്റ്റിൽ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടിയിലെ മുൻ അംഗമായിരുന്ന ആയെഷ ഗുലാലൈ ഇമ്രാൻഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു.

നേട്ടം

16. യുഗവ് യുകെ നടത്തിയ സർവ്വേയിൽ ലോകത്തെ കാര്യപ്രാപ്തിയുള്ള വ്യക്തികളിൽ പന്ത്രണ്ടാമതായിരുന്നു ഇമ്രാൻഖാന്‍റെ സ്ഥാനം.

17. ഒരു സർക്കാരിന്‍റെ ഭാഗമല്ലാതെ ലോക ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്ത ആദ്യ ഏഷ്യാക്കാരനാണ് ഇമ്രാൻഖാൻ.
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍