ആണവശക്തികളായ അയൽക്കാർ പോരാടിയാൽ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കും; മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

ഒരു ആണവ രാഷ്ട്രം അവസാനം വരെ പോരാടുകയാണെങ്കിൽ അതിന്റെ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കും- ഇമ്രാൻ ഖാൻ പറഞ്ഞു.

news18-malayalam
Updated: September 27, 2019, 11:10 PM IST
ആണവശക്തികളായ അയൽക്കാർ പോരാടിയാൽ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കും; മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ
ഒരു ആണവ രാഷ്ട്രം അവസാനം വരെ പോരാടുകയാണെങ്കിൽ അതിന്റെ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കും- ഇമ്രാൻ ഖാൻ പറഞ്ഞു.
  • Share this:
ന്യൂയോർക്ക്: ആണവ ശക്തികളായ രണ്ട് അയൽക്കാരുടെ പോരാട്ടത്തിന്റെ പരിണിതഫലങ്ങൾ അതിർത്തിക്കപ്പുറത്ത് പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്നത് പ്രതിഷേധാർഹമെന്നും ഇമ്രാൻഖാൻ പറഞ്ഞു.മുസ്ലീംങ്ങളോടുള്ള വിരോധം ലോകത്തെ വിഭജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

also read:ഇന്ത്യ ലോകത്തിനു നൽകിയത് ബുദ്ധനെയാണ്; യുദ്ധമല്ല: മോദിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന യുഎന്നിന്റെ സമ്മേളനത്തിലായിരുന്നു ഇമ്രാൻഖാൻറെ പ്രതികരണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെ പാകിസ്ഥാൻ അപലപിച്ചിരുന്നു.

ഇത് തെറ്റിലേക്കാണ് പോകുന്നതെങ്കിൽ നിങ്ങൾ നല്ലതിനായി പ്രതീക്ഷിക്കുക. എന്നാൽ മോശം ഫലങ്ങൾക്കും തയ്യാറാകണം- ഇമ്രാൻഖാൻ പറഞ്ഞു. രണ്ട് രാജ്യങ്ങൾ തമ്മിൽ പരമ്പരാഗത യുദ്ധം ആരംഭിക്കുകയാണെങ്കിൽ എന്തും സംഭവിക്കാം. എന്നാൽ അയൽരാജ്യത്തെക്കാൾ ഏഴ് മടങ്ങ് ചെറുതായ രാജ്യമാണ് ഇത് അഭിമുഖീകരിക്കുന്നതെങ്കിലോ ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ മരണം വരെ പോരാടുക. നമ്മൾ എന്ത് ചെയ്യും? ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഞങ്ങൾ എന്തായാലും പോരാടും. ഒരു ആണവ രാഷ്ട്രം അവസാനം വരെ പോരാടുകയാണെങ്കിൽ അതിന്റെ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കും- ഇമ്രാൻ ഖാൻ പറഞ്ഞു.

ഇമ്രാൻ ഖാന് മുമ്പ് മോദി സംസാരിച്ചിരുന്നു. ഭീകരതയ്ക്കെതിരെയാണ് മോദി സംസാരിച്ചത്. പാകിസ്ഥാന്റെ പേര് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാനവികതയ്ക്കു നേരെയുള്ള ഭീഷണിയാണ് ഭീകരവാദമെന്നും ആഗോളതലത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്നും മോദി വ്യക്തമാക്കിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading