• HOME
  • »
  • NEWS
  • »
  • world
  • »
  • London Police | നൂറു കണക്കിനു കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു; ലണ്ടൻ പോലീസിനെതിരെ തെളിവ്

London Police | നൂറു കണക്കിനു കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു; ലണ്ടൻ പോലീസിനെതിരെ തെളിവ്

ഇത്തരം വംശീയ അസന്തുലിതാവസ്ഥയിൽ താൻ അങ്ങേയറ്റം ആശങ്കാകുലയാണെന്ന് റേച്ചൽ ഡിസൂസ പറഞ്ഞു.

  • Share this:
    രണ്ട് വർഷത്തിനിടെ 600-ലധികം കുട്ടികളെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചെന്ന (strip-search) റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് വൻ വിമർശനം നേരിട്ട് ലണ്ടൻ പോലീസ് (London Police). പരിശോധനയ്ക്ക് വിധേയരായവരിൽ ഭൂരിഭാഗവും കറുത്ത വർ​ഗക്കാരായ ആൺകുട്ടികളാണെന്നും തിങ്കളാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ തന്നെ ഞെട്ടിച്ചെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷൻ മേധാവി റേച്ചൽ ഡിസൂസ (Rachel de Souza) പറഞ്ഞു.

    'ചൈൽഡ് ക്യു' (Child Q) എന്നറിയപ്പെടുന്ന കേസുകൾ പുറത്തു വരാൻ തുടങ്ങിയതിനെ തുടർന്ന് ബ്രിട്ടൻ പോലീസിന് ഇക്കഴിഞ്ഞ മാർച്ചിൽ പരസ്യമായി മാപ്പു പറയേണ്ടി വന്നിരുന്നു. നാല് ഓഫീസർമാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2020-ൽ കഞ്ചാവ് കൈവശം വച്ചെന്ന് സംശയിച്ച്, വനിതാ പോലീസ് ഉദ്യോഗസ്ഥർ 15 വയസുള്ള കറുത്ത വർ​ഗക്കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പരിശോധിച്ച സംഭവവും ഡിസൂസ കണ്ടെത്തിയിരുന്നു. പെൺകുട്ടിക്ക് ആർത്തവമാണെന്ന് മനസിലാക്കിയിട്ടും വസ്ത്രം അഴിച്ചാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട മുതിർന്നവരുടെ സാന്നിധ്യം ഇല്ലാതെയാണ് പെൺകുട്ടിയെ പരിശോധിച്ചതെന്നും ഡിസൂസ കണ്ടെത്തിയിരുന്നു. ഡിസൂസ കണ്ടെത്തിയ ഇത്തരം 23 ശതമാനം കേസുകളിലും മുതിർന്ന ഒരാളും ഹാജരായിരുന്നില്ല. 2018 നും 2020 നും ഇടയിൽ 10 മുതൽ17 വയസു വരെ പ്രായമുള്ള പ്രായപൂർത്തിയാകാത്ത 650 ഓളം പേരെ വസ്ത്രം അഴിച്ച് പരിശോധിച്ചന നടത്തിയതായും അവർ കണ്ടെത്തി. ഇതിൽ 95 ശതമാനത്തിലധികം ആൺകുട്ടികളായിരുന്നു. 58 ശതമാനവും കറുത്ത വർ​ഗക്കാരുമാണ്.

    read also: 75-ാം വയസ്സിൽ ഓണററി ഡോക്ടറേറ്റ്; ഫോട്ടോഷൂട്ടുമായി കൊച്ചുമകൾ; വീഡിയോ വൈറൽ

    ഇത്തരം വംശീയ അസന്തുലിതാവസ്ഥയിൽ താൻ അങ്ങേയറ്റം ആശങ്കാകുലയാണെന്ന് റേച്ചൽ ഡിസൂസ പറഞ്ഞു. ഒരു വലിയ വിഭാ​ഗം കുട്ടികളുടെ സംരക്ഷണത്തെ പറ്റി ചോദ്യമുയർത്തുന്ന ​ഗുരുതരമായ പ്രശ്നമാണ് ചൈൽഡ് ക്യു എന്നും അവർ കൂട്ടിച്ചേർത്തു.
    ഈ കണക്കുകൾ വർഷം തോറും കുത്തനെ ഉയർരുകയാണ്‌. നിരവധി കുട്ടികൾ ഓരോ വർഷവും ​ഗുരുതരമായ നിയമലംഘനത്തിന് ഇരകളാകുന്നുണ്ടെന്നും റേച്ചൽ ഡിസൂസ കൂട്ടിച്ചേർത്തു.

    see also: ആമിർ ഖാന് ഉത്തരം മുട്ടിയ ചോദ്യത്തിന് നിങ്ങളുടെ പക്കൽ ഉത്തരമുണ്ടോ? 50 ലക്ഷം വിലയുള്ള ആ ചോദ്യമിതാ

    സൗത്ത് ലണ്ടൻ സ്വദേശിയും 33കാരിയുമായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സാറാ എവറാർഡിനെ (Sarah Everard) തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് കഴിഞ്ഞ വർഷം ലണ്ടനിലെ മുൻ പോലീസ് ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ സെപ്തംബർ 30നാണ് 48 കാരനായ വെയ്ൻ കൗസന് സെൻട്രൽ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. എവറാർഡിന്റെ തിരോധാനവും മരണവും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതുൾപ്പെടെ, ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തുടർച്ചയായി സംഭവിക്കുന്നത് ലണ്ടൻ പോലീസ് സേനയെ ചോദ്യമുനയിൽ നിർത്തുകയാണ്.

    പോലീസിലുള്ള പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ക്രെസിഡ ഡിക്ക് (Cressida Dick) മെറ്റ് കമ്മീഷണർ സ്ഥാനം രാജിവെച്ചിരുന്നു. ചില കുട്ടികൾ ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കുറ്റവാളികളുടെയും ചൂഷണത്തിന് ഇരകളാകുന്നുണ്ടാകാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
    Published by:Amal Surendran
    First published: