• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍

gopika.gs | news18
Updated: April 2, 2018, 9:52 PM IST
ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍
gopika.gs | news18
Updated: April 2, 2018, 9:52 PM IST
ന്യൂയോര്‍ക്ക്: വിപണി മൂല്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍ മുന്നേറുന്നത്. യുഎസില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണിമൂല്യത്തിന്റെ പട്ടികയിലാണ് അമസോണ്‍ ഈ നേട്ടം കൈവരിച്ചത്.

ആമസോണിന്റെ ഓഹരി വില 2.69 ശതമാനം ഉയര്‍ന്ന് 1,586.51 ഡോളറിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. അതോടെ കമ്പനിയുടെ വിപണിമൂല്യം 768 ബില്യണ്‍ ഡോളറായി.ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന്റെ ഓഹരി വിലയില്‍ 0.39 ശതമാനം നഷ്ടമുണ്ടാകുകയും ചെയ്തു. അതോടെ വിപണി മൂല്യം 762 ബില്യണ്‍ ഡോളറായി കുറഞ്ഞു.

വരിക്കാരുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണം പുറത്തുവന്നതിനെതുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞദിവസം കുത്തനെ താഴുകയായിരുന്നു.ഓണ്‍ലൈന്‍ പരസ്യവിപണിയുടെ ആധിപത്യം ആല്‍ഫബറ്റിനും ഫെയ്‌സ്ബുക്കിനുമാണ്. വരിക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും സര്‍ക്കാരിന്റെ വിമര്‍ശനം നേരത്തെ നേരിടേണ്ടിവന്നിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ആമസോണിന്റെ ഓഹരി വിലയിലെ കുതിപ്പ് 81 ശതമാനമാണ്. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സില്‍നിന്ന് ക്ലൗഡിലേയ്ക്കുള്ള കമ്പനിയുടെ മാറ്റം അടുത്തയിടെ വിപണിയില്‍ കമ്പനിയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തു.

 
First published: March 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍