നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Amazon | ബ്ലാക്ക് ഫ്രൈഡേയിൽ പണിമുടക്കാൻ 20 രാജ്യങ്ങളിലെ ആമസോൺ ജീവനക്കാർ

  Amazon | ബ്ലാക്ക് ഫ്രൈഡേയിൽ പണിമുടക്കാൻ 20 രാജ്യങ്ങളിലെ ആമസോൺ ജീവനക്കാർ

  കൂടുതൽ മണിക്കൂറുകൾ നീളുന്ന ജോലികളും, കുറഞ്ഞ വേതനവും പെർഫോമൻസ് റിവ്യൂ സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലെ പോരായ്മയെക്കുറിച്ച് ജീവനക്കാരിൽ ഉയർന്നു വരുന്ന വിയോജിപ്പുകൾക്കിടയിലാണ് പ്രതിഷേധം.

  amazon

  amazon

  • Share this:
   ബ്ലാക്ക് ഫ്രൈഡേയിൽ പണിമുടക്കാൻ ഒരുങ്ങി ആമസോൺ ജീവനക്കാർ. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ആവശ്യം മുന്നോട്ട് വെച്ചാണ് തൊഴിലാളികൾ പണി മുടക്കുന്നത്. ഗ്രീൻപീസ്, ഓക്‌സ്‌ഫാം, ആമസോൺ വർക്കേഴ്‌സ് ഇന്റർനാഷണൽ എന്നിവയുൾപ്പെടെ 70 ട്രേഡ് യൂണിയനുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ "മേക്ക് ആമസോൺ പേ" യുടെ നേതൃത്വത്തിലുള്ള കാമ്പെയ്‌നിന്റെ ഭാഗമായാണ് 20 ലധികം രാജ്യങ്ങളിലെ തൊഴിലാളികളും പ്രവർത്തകരും പണിമുടക്കിന് ഒരുങ്ങുന്നത്.

   എണ്ണ ശുദ്ധീകരണശാലകൾ, ഫാക്ടറികൾ, വെയർഹൗസുകൾ, ഡാറ്റാ സെന്ററുകൾ, കോർപ്പറേറ്റ് ഓഫീസുകൾ തുടങ്ങി എല്ലാ മേഖലയിലും ഉള്ള വ്യക്തികൾ നവംബർ 26ലെ ക്യാമ്പയിനിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ മണിക്കൂറുകൾ നീളുന്ന ജോലികളും, കുറഞ്ഞ വേതനവും പെർഫോമൻസ് റിവ്യൂ സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലെ പോരായ്മയെക്കുറിച്ച് ജീവനക്കാരിൽ ഉയർന്നു വരുന്ന വിയോജിപ്പുകൾക്കിടയിലാണ് പ്രതിഷേധം. ശമ്പള വർധനവ് മെച്ചപ്പെട്ട തൊഴിൽ സുരക്ഷ എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം.

   തൊഴിലാളികളെ ചൂഷണം ചെയ്യാൻ ആമസോൺ ഉപയോഗിക്കുന്ന നിയമങ്ങൾ ഒഴിവാക്കണമെന്നും സ്ഥിരമായ നിരീക്ഷണം തൊഴിലിനെ സാരമായി ബാധിക്കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ അഭിപ്രായം. മേക്ക് ആമസോൺ പേ മുന്നോട്ടു വെക്കുന്നത് തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇവയിൽ നിന്നും തൊഴിലാളികൾക്ക് നീതി നേടി കൊടുക്കുക എന്നുള്ളതാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. സാമൂഹിക സാമ്പത്തിക വംശീയ വേർതിരിവുകൾ ആമസോൺ കാണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ജനാധിപത്യ തകർച്ചയാണ് ആമസോണിന്റെ പ്രവർത്തികളിൽ മുന്നിട്ട് നിൽക്കുന്നതെന്ന് മേക്ക് ആമസോൺ പേ വ്യക്തമാക്കുന്നു .

   അലബാമയിലെ വെയർഹൗസിൽ നടന്ന വോട്ടെടുപ്പിനെ പരാജയപ്പെടുത്തിയാൽ യൂണിയൻ തകർക്കാനുള്ള തന്ത്രം ആമസോൺ പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ വിവാദത്തിൽ അകപ്പെട്ടിരുന്നു.

   Also read - Amazon | പുൽവാമ ആക്രമണം; IED നിർമിക്കാൻ രാസവസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്ന്

   മേക്ക് ആമസോൺ പേയുടെ അന്വേഷണങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച് ആമസോൺ നികുതി അടയ്ക്കാറില്ലെന്നും ആരോപണം ഉയർന്നിരുന്നു. ജൂണിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് സ്ഥാപകൻ ജെഫ് ബെസോസ് 2006 നും 2018 നും ഇടയിൽ ആദായനികുതികളൊന്നും അടച്ചിട്ടില്ല. നിലവിൽ 210.7 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് അദ്ദേഹം. എന്നാൽ ആമസോൺ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

   Also read- Amazon | 'സഹകരിച്ചില്ലെങ്കിൽ ആമസോൺ നടപടി നേരിടേണ്ടിവരും’; ഓൺലൈൻ കഞ്ചാവ് വിൽപ്പന കേസിൽ മധ്യപ്രദേശ് സർക്കാർ

   കമ്പനി നയങ്ങൾക്കെതിരെയുള്ള സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ആരംഭത്തിനു മേക്ക് ആമസോൺ പേ സഹായിച്ചിട്ടുണ്ട്. കൊറോണ മഹാമാരി സമയത്ത് ആമസോണിന്റെ സമ്പത്ത് വളരെയധികം വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇത് പ്രകാരം തൊഴിലാളികൾക്ക് മികച്ച വേതനം നല്കാൻ തീർച്ചയായും ആമസോണിനു കഴിയും എന്ന് മേക്ക് ആമസോൺ പേ വ്യക്തമാക്കുന്നു.

   Also read- Amazon | ആമസോൺ വഴി കഞ്ചാവ് കടത്തിൽ എക്‌സിക്യൂട്ടിവ് ഡയറ്കര്‍മാർക്കെതിരെ കേസ്
   Published by:Naveen
   First published:
   )}