വാഷിംഗ്ടൺ: വിവാഹമോചനം ഒരു സ്ത്രീയെ ഇതാ ലോകത്തിലെ ഏറ്റവും ധനികയായ വനിതയാക്കാൻ പോകുന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഭാര്യ മാക്കെൻസിയും വിവാഹമോചിതരാകുമ്പോൾ മാക്കെൻസി ലോകത്തിലെ ഏറ്റവും ധനികയായ വനിതയായി മാറും. ലോകത്തിലെ ഏറ്റവും സമ്പന്നനാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്.
25 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവിലാണ് ജെഫ് ബെസോസും മാക്കെൻസിയും വിവാഹമോചിതരാകുന്നത്. ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ ധനികനായി ഒരു വർഷം കഴിയുമ്പോഴേക്കുമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ബുധനാഴ്ച ട്വിറ്ററിൽ ഒരുമിച്ചുള്ള പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്.
"നീണ്ടകാലത്തെ സ്നോഹബന്ധത്തിനും ചെറിയ വേർപിരിയലുകൾക്കും ശേഷം ഞങ്ങൾ വിവാഹമോചിതരാകാനും സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചിരിക്കുന്നു" - ട്വിറ്ററിൽ ജെഫ് ബെസോസും മാക്കെൻസിയും കുറിച്ചു.
BREAKING പ്രളയ സെസിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതിബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ജെഫ് ബെസോസ്. 54 വയസുള്ള ജെഫ് ബെസോസാണ് ആമസോണിന് തുടക്കമിട്ടത്. ഭാര്യ മാക്കെൻസി നോവലിസ്റ്റാണ്. 2005ൽ പുറത്തിറങ്ങിയ ദി ടെസ്റ്റിങ് ഓഫ് ലൂതർ ആൽബ്രൈറ്റ് 2013ൽ പുറത്തിറങ്ങിയ ട്രാപ്സ് എന്നിവ മാക്കെൻസിയുടെ കൃതികളാണ്.
വിവാഹമോചനത്തെക്കുറിച്ച് ഇരുവരും നടത്തിയ സംയുക്ത പ്രസ്താവന ഇങ്ങനെ, "ഞങ്ങൾ ഇരുവരും പരസ്പരം കണ്ടെത്തിയത് ഒരു ഭാഗ്യമാണ്. വിവാഹത്തിനു ശേഷമുള്ള ഓരോ വർഷവും വളരെയധികം സന്തോഷപ്രദമായിരുന്നു. ഭാര്യാ ഭർത്താക്കൻമാരായി മികച്ച ജീവിതമായിരുന്നു ഞങ്ങളുടേത്. ഭാവിയിൽ, മാതാപിതാക്കളായും സുഹൃത്തുക്കളായും സംരംഭങ്ങളിൽ പങ്കാളികളായും ഒരു കുടുംബമായി തുടരുമെന്നും അവർ വ്യക്തമാക്കി. ഇരുവർക്കും നാലു മക്കളാണുള്ളത്. ഒരു കുട്ടിയെ ദത്തെടുത്തതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.